Aug 15, 2009

ഷാരൂഖാനെയും അവര്‍ തടഞ്ഞു.!

അമേരിക്കയിലെ ഒരു വിമാനത്താവളത്തില്‍ പ്രമുഖ ബോളിവുഡ് താരം ഷാരൂഖ്‌ ഖാനെ രണ്ടു മണിക്കൂറുകളോളം തടഞ്ഞു വയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തെത്രേ.! നമ്മുടെ മമ്മൂട്ടിയെ ഇങ്ങനെ തടഞ്ഞു വച്ച് ചോദ്യം ചെയ്തത്‌ കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ്. മുന്‍ രാഷ്ട്രപതി എ. പി. ജെ അബ്ദുല്‍ കലാമിനെ ഒരു അമേരിക്കന്‍ വിമാന കമ്പനി തടഞ്ഞു വച്ച് ദേഹ പരിശോധന നടത്തി. കമല്‍ ഹാസന്‍ എന്ന നാമത്തില്‍ മുസ്ലിം ചുവ കണ്ട് അദ്ദേഹത്തെയും അപമാനിച്ചുവല്ലോ അവര്‍ ...!

എത്ര പ്രമുഖനായാലും മുസ്ലിം നാമധാരി ആയാല്‍ തന്നെ നോ രക്ഷ..!

നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തായ അമേരിക്കയുമായി ഇടയ്ക്കിടയ്ക്ക് മാലോകരറിയാതെ ഭരണ കര്‍ത്താക്കള്‍ എന്തോക്കൊയോ കരാറുകള്‍ ഒപ്പിടാറുണ്ടല്ലോ..! ആര്‍ക്കറിയാം ഇതിന്റെയൊക്കെ ഉള്ളിലിരുപ്പ്. അല്ലെങ്കിലും അമേരിക്കയെ എന്തിനു കുറ്റപ്പെടുത്തണം, ഷാരൂഖിന്റെയും മമ്മൂട്ടിയുടെയുമൊക്കെ സമുദായക്കാരില്‍ ഭൂരിഭാഗവും അമേരിക്കയെ രക്ഷകരും മോചകരുമായി കണക്കാക്കുന്നവരാണല്ലോ. ഇതൊക്കെ അതിന്റെതായ സ്പിരിറ്റില്‍ എടുക്കാന്‍ മാത്രം വിശാല മനസ്കരാണവര്‍.!

വാല്‍ക്കഷ്ണം: മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതില്‍ ഇന്ത്യയെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു അമേരിക്ക. അന്താരാഷ്ട്ര മതസ്വാതന്ത്ര്യം നിര്‍ണയിക്കാന്‍ അമേരിക്ക രൂപം കൊടുത്ത സമിതിയാണ് ഇന്ത്യയെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ഗീയ കലാപങ്ങള്‍ ഇന്ത്യയില്‍ കൂടുന്നതായും അമേരിക്ക അഭിപ്രായപ്പെട്ടു. - വാര്‍ത്ത