മതങ്ങള്‍ യഥാര്ത്ഥ വിശ്വാസത്തിന്റെ അന്തസത്ത നഷ്ടപ്പെടുത്തുമ്പോള്‍ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട് എന്നത് അംഗീകരിക്കുക തന്നെ വേണം. അന്ത വിശ്വാസങ്ങളും, അനാചാരങ്ങളും, പൌരോഹിത്യവും, ചാതുര്‍വര്‍ണ്യവും ...ഇവയെല്ലാം സൃഷ്ടിക്കുന്ന കപട മതം ഭയാനകം തന്നെ ....
മതത്തിന്നു ചില മതിലുകള്‍ പണിത് സ്വകാര്യതയുടെ ചില സ്വാര്ത്ഥ് രൂപം നല്കി നാം. പ്രസ്തുത താലപര്യങ്ങള്ക്ക് മുന്തൂക്കം നല്കി്യപ്പോള്‍ നിലപാടുകളിലും ഇടപാടുകളിലും കാപട്യം പ്രകടമായി. ഈ ദുരവസ്ഥ പൌരോഹിത്യം ശരിക്കും ചൂഷണം ചെയ്തു. ആചാരങ്ങള്‍ അനാചാരങ്ങളായി, വിശ്വാസങ്ങളില്‍ കലര്പ്പ് കടന്ന് അന്തവിശ്വാസം വര്ദ്ധിച്ചു. ചരിത്രത്തിന്റെ തനിയാവര്ത്ത്നം എന്നോണം രാഷ്ട്രീയവും മതമേലാളന്മാരുമായുള്ള അവിഹിത ബന്ധങ്ങള്‍ സംജാതമായി. സൃഷ്ടാവിനു അടിമപ്പെടണമെന്ന അടിസ്ഥാന തത്വം സാമ്പത്തിക താല്പര്യങ്ങളക്ക ടക്കമുള്ള താല്പര്യങ്ങള്ക്ക് കീഴടങ്ങി.
വായിക്കാനുള്ള പ്രഥമ ദിവ്യ സന്ദേശം ലഭിച്ച പ്രവാചകന്റെ അനുയായികള്‍ പ്രവാചകസരണി പിന്തുടര്ന്നില്ല. അത് കൊണ്ട് തന്നെ പഠനകാര്യങ്ങളിലെ പിന്നോക്കാവസ്ഥ സത്യത്തില്‍ ഒരു തരത്തില്‍ വൈരുദ്ധ്യമാണ്. നിങ്ങള്‍ ചിന്തിക്കുന്നില്ലേ എന്ന് പലവുരു ആവര്ത്തിച്ച ദിവ്യവചനങ്ങള്‍ ഉള്‍ക്കൊള്ളാത്തത് വിശ്വാസത്തെ അവഗണിക്കലാണ്.
മാനവസമൂഹത്തിന്റെ സന്മാര്ഗ്ഗ ദര്‍ശനമാകേണ്ടിയിരുന്ന വേദഗ്രന്ഥങ്ങള്‍ മതിലുകള്‍ക്കുള്ളില്‍ മാത്രമൊതുക്കി കെട്ടിപ്പൂട്ടി വച്ചു. പ്രകാശം പരത്തേണ്ട ആശയങ്ങള്‍ ഇരുട്ടില്‍ക്കിടന്ന്‍ നിര്ജജീവമായി. പരിശുദ്ധ ഖുറാന്‍ അന്യ മതസ്ഥര്‍ തൊട്ടാല്‍ കണ്ണു പൊട്ടുമെന്നത് മതത്തിന്റെ ശാസനയല്ല. ഉപര്യുക്ത സ്വാര്ത്ഥ വിചാരങ്ങളില്‍ നിന്നുമുടലെടുത്ത കപട വിശ്വാസങ്ങളുടെ പരിണിതഫലം മാത്രം.
ഏഴുത്തിന്റെ കൈപുണ്യത്താല്‍ അനുഗ്രഹീതനായ ശ്രീ. വാണിദാസ് എളയവൂര്‍ പരിശുദ്ധ
ഖുര്‍ആനു മുന്നില്‍ വിനയാന്വിതനാവുകയും അതിന്റെ
ലളിതസാരം നമുക്ക് നല്കുകയും ചെയ്തത്, വിശ്വാസത്തിന്റെ വൈകൃതവല്ക്കരണത്തിന്റെ ഇരയാവുകായും, പിന്നീട് സത്യം തിരിച്ചറിയണമെന്ന ഒരു ദൃഢനിശ്ചയത്തില്‍ നിന്നുമായിരുന്നു. ‘ഞങ്ങളുടെ’ ഗ്രന്ഥം നിങ്ങള്‍ തൊട്ടാല്‍ കണ്ണു പൊട്ടുമെന്നു അദ്ദേഹത്തെയും തെറ്റിദ്ധരിപ്പിച്ചിരുന്നു സഹപാഠിയായ മുസ്ലിം സുഹൃത്ത്.
നാമം കൊണ്ടും വേഷഭൂഷാദികള്‍ കൊണ്ടും അല്ല വിശ്വാസികളെ തിരിച്ചറിയേണ്ടത്, കര്മ്മം കൊണ്ടാണ്. മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ? എന്ന് ഖുറാന്‍ ചോദിക്കുന്നു. ആരെ ക്കുറിച്ചാണിത്. നമസ്കരിക്കുന്നവരെ കുറിച്ച തന്നെ, പക്ഷെ അവന് അനാഥയെ ആട്ടിയകറ്റുന്നവനാണ്; അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും.
തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും, പള്ളി ഭരണവും, പൌരോഹിത്യവും, അന്ത വിശ്വാസങ്ങളും, കൈ വെട്ടലും കാല്‍ വെട്ടലും ഇതൊന്നുമല്ല മതം. മതത്തെയും വിശ്വാസത്തെയും ശുദ്ധീകരിക്കണമെന്നു തോന്നുന്നവര്‍ അതിന്നു പുറത്ത് വന്നു വിമര്‍ശിക്കലല്ല യുക്തി. വിശ്വാസത്തിന്റെ വെളിച്ചമുള്‍ക്കൊണ്ട ജീവിത മാതൃകകളിലൂടെയാണ് അത് പ്രകടമാക്കേണ്ടത്..
(തുടരും)