സംവിധായകന്‍ ഒരു സമയം പറഞ്ഞാല്‍ അതിന്നു അഞ്ചു മിനിറ്റ് മുമ്പ് തന്നെ ലൊക്കേഷനില്‍ കൃത്യമായെത്തുന്ന സത്യന്‍, ഏതെങ്കിലും ഒരു പടം പൊളിഞ്ഞാല്‍ അതിന്റെ കാരണങ്ങള്‍ നിര്‍മാതാവുമായി ചര്‍ച്ച ചെയ്തു കുറവുകള്‍ നീക്കാന്‍ ശ്രമിക്കുന്ന നിത്യ ഹരിതനായകന്‍ പ്രേം നസീര്‍ ...ഒരു സംവിധായകനുമായി ദുബായിലെ ഒരു എഫ്. എം റേഡിയോ നടത്തിയ അഭിമുഖത്തിലാണ് ഈ വിവരങ്ങള്‍ അറിഞ്ഞത്. അവരുടെ അര്‍പ്പണബോധത്തിന്റെ ഉദാത്ത മാതൃകകള്‍ വേറെയും കുറെ പറഞ്ഞു. മലയാള സിനിമയിലെ സൂപര്‍ താരങ്ങളെ കുറിച്ചൊന്നും പരാമര്‍ശിച്ചില്ലെങ്കിലും ഒന്നോ രണ്ടോ സിനിമയില്‍ മാത്രം മുഖം കാണിക്കുന്നതോടെ ജാഡകള്‍ കാണിക്കുന്ന പുതുമുഖതാരങ്ങളെ കുറിച്ച്സൂചിപ്പിച്ചു.
സിനിമാ രംഗത്തെ കുറിച്ച് വലിയ പിടിപാടൊന്നുമില്ലെങ്കിലും ഈ 'തിലകന്‍' വിഷയത്തില്‍ പലരും ജാഡകളെ കുറിച്ച് സംസാരിക്കുന്നു. സുകുമാര്‍ അഴീക്കോട് അടക്കം. ഈ വിഷയത്തില്‍ ഒരു മധ്യസ്ഥത്തിന്നു തയ്യാറായ അദ്ദേഹത്തെ മോഹന്‍ലാല്‍ രൂക്ഷമായി വിമര്‍ശിച്ചു. 'അമ്മ'യും അഴീക്കോടും തമ്മില്‍ എന്തു ബന്ധം? മോഹന്‍ലാല്‍ ചോദിക്കുന്നു. ഒരു വകയിലൊരമ്മാമന്‍ പറഞ്ഞ ഫലിതമായിട്ടെ അദ്ദേഹത്തിന്നിത് തോന്നിയുള്ളൂവത്രേ .
തിലകന്‍ മമ്മൂട്ടിയെ അധിക്ഷേപിച്ചത് ശരിയായില്ല്ലെന്നും ലാല്‍.
"എന്നെ ഇത് വല്ലാതെ വേദനിപ്പിച്ചു.തിലകന്‍ വലിയ നടനാണ്. അത് തര്‍ക്കമില്ലാത്ത കാര്യവുമാണ്. അമ്മയും ഫെഫ്കയുമായി ബന്ധപ്പെട്ട് തിലകന് അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നാല്‍ അതൊന്നും മമ്മൂട്ടി എന്ന നടനെക്കുറിച്ച് അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിക്കുന്ന തലത്തിലേക്ക് വളരരുതായിരുന്നു. ഒരുപാട് ആരാധകരുള്ള നടനാണ് മമ്മൂട്ടി, അദ്ദേഹത്തെക്കുറിച്ച് നടത്തിയ മോശമായ പരാമര്‍ശങ്ങള്‍ ആരാധകരെ വേദനിപ്പിച്ചിട്ടുണ്ടാകാം." (മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ തിലകന്റെ കോലം കത്തിച്ചതില്‍ അവരെ തെറ്റ് പറയാന്‍ പറ്റില്ലെന്ന് സാരം ..!)
തിലകനെന്നല്ല ആര് അച്ചടക്ക ലംഘനം നടത്തിയാലും ശിക്ഷാ നടപടി നേരിടേണ്ടി വരും എന്ന് ജഗതി. സൂപ്പര്‍ സ്റ്റാറുകള്‍ക്കും അത് ബാധകമാണ്. താരങ്ങളല്ല മറിച്ച് താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളാണ് മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ജഗതി പറഞ്ഞു. ഫാന്‍സുകളുടെ അമിത ബഹളം മൂലം തീയേറ്ററുകളില്‍ സ്വസ്ഥമായി സിനിമ കാണാനാവാത്ത അവസ്ഥയാണ്. ഇവരെ നിലയ്ക്ക് നിര്‍ത്തേണ്ടത് സൂപ്പര്‍ സ്റ്റാറുകള്‍ തന്നെയാണെന്നും ജഗതി പറഞ്ഞു. മലയാള സിനിമയുടെ പ്രതിസന്ധി മുന്നില്‍ക്കണ്ട് സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാവണമെന്നും ജഗതി ആവശ്യപ്പെട്ടു.
ജാതി, മത, രാഷ്ട്രീയക്കാര്‍ഡുകളിറക്കി രംഗം കൊഴുപ്പിക്കുന്നുണ്ട് പലരും. അകത്തളങ്ങളില്‍ എന്തോക്കൊയോ ചീഞ്ഞു നാറുന്നുണ്ട് ...
ഇവിടെയാണ് യുവ സംവിധായകന്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രസക്തമാകുന്നത് എന്ന് തോന്നുന്നു. പണത്തിന്നു മുമ്പില്‍ അര്‍പ്പണബോധം അടിയറ വെക്കാതിരുന്ന പഴയ താരങ്ങള്‍... ഒരു സിനിമ സാമ്പത്തികമായി പരാജയപെട്ടപ്പോള്‍ അതേ നിര്‍മാതാവിന്റെ സിനിമയില്‍ സൌജന്യമായി അഭിനയിക്കാന്‍ തയ്യാറായ നിത്യഹരിത നായകന്‍ പ്രേം നസീര്‍ ...!
അതെ, സത്യനില്‍ നിന്നും പ്രേം നസീറില്‍ നിന്നുമൊക്കെ മമ്മൂട്ടിയിലെക്കും മോഹന്‍ലാലിലേക്കുമുള്ള ദൂരം കുറച്ചു കൂടുതലുണ്ടോ ?
Feb 23, 2010
Dec 15, 2009
സൂഫിയ മഅദനി, സകല കേരള ഭീകരരുടെയും കാമുകി ..!
ഒരു ബസ് കത്തിക്കല്‍ കേസിലെ പ്രതികള്‍ വിളിച്ചു എന്ന മഹാ അപരാധത്തിന്റെ പേരില്‍ അറസ്റ്റ് പ്രതീക്ഷിച്ചിരിക്കുകയാണ് സൂഫിയ മഅദനി. മാധ്യമ വിചാരണയും ജനകീയ വിചാരണയും മുറക്ക് നടക്കുന്നു. കേരളത്തിലെ സകല ഭീകരരുടെയും കാമുകിയായി അവരെ വിശേഷിപ്പിച്ചത്രേ ഒരു രാഷ്ട്രീയ നേതാവ്. മനോരമ പോലുള്ള മാധ്യമങ്ങള്‍ അടുത്ത എപിസോഡുകളിലേക്കുള്ള തിരക്കഥകള്‍ തയ്യാറാക്കി കഴിഞ്ഞു. ലവ് ജിഹാദിനെ കുറിച്ചുള്ള സീരിയല്‍ അവസാനിച്ചിട്ടില്ല. ലിബര്‍ഹാന്‍ കമ്മീഷന്റെ കണ്ടെത്തല്‍ പ്രകാരമുള്ള കുറ്റാരോപിതര്‍ക്കെതിരെ കാര്യമായ് പ്രതികരിക്കാത്ത 'സമുദായത്തിന്റെ പാര്‍ട്ടി' യില്‍ പെട്ടവരടക്കമുള്ള വലതുപക്ഷ നേതാക്കള്‍ സജീവമാണ് ഈ വിഷയത്തില്‍. ഒരു ആരാധാനാലയം തകര്‍ത്തത് 'സ്വാഭാവിക പ്രതികരണവും' ഒരു ബസ് കത്തിക്കല്‍ ഭീകരവാദവുമാകുന്നു. ഭീകരവാദികളുമായി ബന്ധമുള്ള ഹെഡ്ലിയെ വിട്ടു തരില്ലെന്ന് അമേരിക്ക; എന്നാലും FBI യ്ക്ക് പരിപൂര്‍ണ പിന്തുണ എന്ന് നമ്മുടെ സര്‍ക്കാര്‍.
ഒരു തുറന്ന വിശകലനത്തില്‍ എന്തോക്കൊയോ പന്തികേട് തോന്നുന്നു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കുക തന്നെ വേണം, അത് അത്ര വലിയ നേതാക്കളാണെങ്കിലും. അധികാരത്തിന്റെയോ മറ്റോ സ്വധീനങ്ങളുപയോഗിച്ച് ആരും രക്ഷപ്പെടരുത് എന്ന് തന്നെയാണ് നാം ആഗ്രഹിക്കുന്നത്. നീതിയും നിയമവും അതിന്റെ അന്തസ്സും പ്രസക്തിയും നാം ഉള്‍ക്കൊള്ളുക തന്നെ വേണം. നിഷ്പക്ഷരായി ചിന്തിക്കുന്ന ഭൂരിപക്ഷവും കാര്യങ്ങളെ അതിന്റെ ഗൌരവത്തില്‍ തന്നെ നിരീക്ഷിക്കുന്നവരാന്. പള്ളി പൊളിച്ചത് പ്രശ്നമല്ലാതാകുകയും ബസ് കത്തിക്കാന്‍ കൂട്ട് നില്‍ക്കുന്നത് കൊടും ഭീകരതയുമാകരുത്.
മഅദനിയുടെ കാര്യം തന്നെ എടുക്കാം. വര്‍ഷങ്ങള്‍ക്കു മുമ്പ്, മൂന്ന് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞും മൂന്നു വയസ്സുള്ള മൂത്ത മകനും സൂഫിയയും, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മഅദനിയെ അറസ്റ്റു ചെയ്തു കൊണ്ട് പോയി. പിന്നീട് നീണ്ട ഒമ്പതര വര്‍ഷം ജയിലിനുള്ളില്‍, വിചാരണ പോലുമില്ലാതെ. അത്യാവശ്യം പക്വത എത്തിയ മൂന്നു വയസ്സുകാരന്‍ മകന്റെ ആ സമയത്തെ മാനസികാവസ്ഥ ...അവന്‍ പല പ്രാവശ്യം ചോദിച്ചിട്ടുണ്ടാവും, എന്തിനാണ് ഉപ്പാനെ പോലീസുകാര്‍ കൊണ്ട് പോയത് ? അവര്‍ ഉപ്പാനെ എന്തെങ്കിലും ചെയ്യോ? ഭീകര രൂപമുള്ള പോലീസുകാരെ സ്വപ്നത്തില്‍ കണ്ടു ഞെട്ടിഉണര്‍ന്നിട്ടുണ്ടാവും... കാളിംഗ് ബെല്‍ കേട്ടാല്‍ നമ്മുടെ വരവ് പ്രതീക്ഷിച്ച് ഓടി വരുന്ന മക്കള്‍ നമുക്കും ഉണ്ടല്ലോ.
ഡോ: സെബാസ്റ്റ്യന്‍ പോള്‍ ഒരിക്കല്‍ പ്രസംഗിച്ചു, 'ആ പെണ്‍കുട്ടി ആത്മഹത്ത്യ ചെയ്ത കേസിലെ പ്രതി മുസ്ലിമാകരുതെ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു'. പ്രതി മുസ്ലിമായാല്‍ മാധ്യമങ്ങള്‍ അതാഘോഷിക്കും. 'മ' വാരികകളിലൂടെ വായിക്കുന്ന പൈങ്കിളിക്കഥകള്‍, ചാനലുകളിലെ സീരിയലുകള്‍, എന്നിവ കാമ്പുസുകളിലെ യുവ മനസ്സുകളില്‍ സൃഷ്ടിക്കുന്ന ദുസ്വാധീനത്തെ കുറിച്ച് ഒരു സര്‍വേ നടത്താന്‍ ശ്രമിക്കണം. നടത്തില്ലെന്നറിയാം ..!! കമ്പോള സംസ്കാരമാണല്ലോ...!! പക്ഷെ രോഗികള്‍ കൂടുന്നത് ഡോക്ടര്‍മാര്‍ക്ക് നല്ലത് എന്നത് നമ്മുടെ എത്തിക്സിന്നു വിരുദ്ധമാണ്.
പക്ഷെ എല്ലാം പ്രതികൂലമാണെങ്കിലും, നീതി നിഷേധവും പക്ഷപാത നിലപാടുകളും ഇവയൊന്നും തീവ്രവാദ നിലപാടുകള്‍ക്കോ ഭീകരവാദങ്ങള്‍ക്കോ ന്യായീകരണമാകുന്നില്ല. സമുദായ നേതാക്കള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇസ്ലാമില്‍ കാര്‍ക്കശ്യത്തിന്നു സ്ഥാനമില്ല. ശത്രുക്കളുടെ ആക്രമണങ്ങള്‍ രൂക്ഷമായിട്ടും പ്രവാചകന്‍ സംയമനം പാലിച്ചു. ഉമറിനെ പോലെ ഹംസയെ പോലെ ശക്തായ ധീരരരായ അനുയായികള്‍ കൂടെയുള്ളപ്പോഴും പ്രതിരോധത്തിന്നായി സംഘം ചേര്‍ന്നില്ല. ഒരു സംഘത്തിനു ഒരു രാഷ്ട്രത്തിന്റെ നിയമങ്ങള്‍ക്കു വിരുദ്ധമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല എന്നതായിരുന്നു അവരുടെ നിലപാട്. ജിഹാദ് എന്നത് സായുധ വിപ്ലവമല്ല. ഈ വാക്ക് ഒരു പാട് തെറ്റിദ്ധരിക്കപെട്ടു കൊണ്ടിരിക്കുന്നു. മഹാത്മാഗാന്ധിയും, രാം പുനിയാനിയും, നന്ദിത ഹകസറും, വന്ദ്യ വയോധികനായ കൃഷ്ണയ്യരും അവരെല്ലാം ജിഹാദില്‍ ഏര്‍പ്പെട്ടവരാണ്. ഗുജറാത്ത് കലാപത്തിലെ ഇരകളായ മുസ്ലിംകള്‍ക്ക് നീതിക്ക് വേണ്ടി പരിശ്രമിക്കുന്നത് അമുസ്ലിം സഹോദരങ്ങളാണ്. അവര്‍ക്കറിയാം ഇതൊരു സമുദായത്തിന്റെ മാത്രം പ്രശനമല്ല, രാജ്യം മൊത്തം നേരിടുന്ന പ്രശ്നമാണ്. ആശയപരമായും ആദര്‍ശപരമായും എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഈ വിഷയത്തില്‍ ഇടതുപക്ഷത്തെ പിന്തുണക്കുന്നത് മതകീയ ശാസനകള്‍ വച്ച് വിശകലനം ചെയ്യേണ്ടതില്ല.
ഒരു മുസ്ലിം സ്ത്രീയെ അവര്‍ കുറ്റം ചെയ്തെന്നു നീതിപീഠം തെളിയിക്കുന്നത് വരെ, അവരെ സകല ഭീകരരുടെയും കാമുകിയാക്കുന്ന ആ നിലപാട് .. നാം മനസ്സിലാക്കുക ആ മനസ്സും നിലപാടുമാണ് കൂടുതല്‍ ഗുരുതരം, അല്ല അവരാണ് തീവ്രവാദികളെയും ഭീകരരെയും സൃഷ്ടിക്കുന്നത്.
വാല്‍ക്കഷ്ണം: കേരളത്തിലെ ഒരു M.L.A വര്‍ഷങ്ങള്‍ക്കു മുമ്പ്, എന്റെ വീട്ടില്‍ വന്നു എന്നെ കെട്ടിപ്പിടിച്ചു വൈകാരികമായി പറഞ്ഞ കാര്യങ്ങള്‍ എനിക്കോര്‍മ്മ വരുന്നു...'സാറാണ് എന്റെ മോനെ രക്ഷിച്ചത് '.
എല്ലാവരും ഒരു പോക്കിരിയായി പഠിക്കാത്തവനായി കണ്ടിരുന്ന അദ്ദേഹത്തിന്‍റെ മകന്‍, നല്ല മാര്‍ക്കോട് കൂടി അവസാന പരീക്ഷ പാസ്സായപ്പോള്‍ അവന്‍ പറഞ്ഞെത്രെ, ".... സാര്‍ നല്‍കിയ ഉപദേശങ്ങളും സമീപനങ്ങളുമാണ് എന്നില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയത്".

* * * * * *

വിഭാഗം:
പ്രതികരണം,
രാഷ്ട്രീയം
Oct 9, 2009
ഒബാമയ്ക്ക് നോബല്‍ സമ്മാനം, മാറ്റത്തിനുള്ള അംഗീകാരം ...?
യുദ്ധവെറി പൂണ്ട ഒരു ഭരണാധികാരിയില്‍ നിന്നും സ്വല്പം സമാധാനം ആഗ്രഹിക്കുന്ന ഭരണാധികാരിയിലേക്കുള്ള മാറ്റം... ഈ മാറ്റത്തിനുള്ള അംഗീകാരം എന്ന നിലയ്ക്ക് ഈ അവാര്‍ഡിന്നെ ഒരു പക്ഷെ നിരീക്ഷിക്കാം. വര്‍ണവെറിയുടെ നെറി കെട്ട വിശ്വരൂപം കാണുകയും അനുഭവിക്കുകയും ചെയ്തു ബരാക്ക് ഹുസൈന്‍ ഒബാമ. അനുഭവങ്ങളുടെ തീക്ഷ്ണത ഈ കറുത്ത വര്‍ഗക്കാരന്റെ പ്രായോഗിക രാഷ്ട്രീയത്തിലും പ്രതിഫലിച്ചു.
മുന്‍ഗാമിയുടെ നേരും നെറിയുമില്ലാത്ത രീതിയില്‍ നിന്നും മാറ്റത്തിന്റെ സന്ദേശവുമായി പ്രസിഡന്റ് പദമേറ്റ ഒബാമയുടെ ഇതു വരെയുള്ള നയനിലപാടുകള്‍ പല രീതിയിലും വിലയിരുത്തപ്പെടുന്നു. അധികാരത്തിന്റെ സിരാകേന്ദ്രങ്ങളില്‍ പിടിമുറുക്കിയ സയണിസ്റ്റു ലോബി ഒബാമയുടെ മേലും സ്വാധീനമുറപ്പിച്ചിരിക്കുന്നു എന്നതാണ് ഒരു ശക്തമായ വിലയിരുത്തല്‍. ഇസ്രായേലിന്റെ ഇംഗിതത്തിനനുസൃതമായി വീണ്ടും കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുന്നു. ഇറാനെതിരെ ഒരു യുദ്ധം ഒബാമ ആഗ്രഹിക്കുന്നില്ലെങ്കിലും ഒരു യുദ്ധ സാധ്യത നിരീക്ഷകര്‍ കാണുന്നു. ഇറാഖില്‍ നിന്നും അഫ്ഘാനില്‍ നിന്നും പാഠം പഠിക്കുന്നില്ല, അഥവാ അനുവദിക്കുന്നില്ല. ഇറാന്റെ സങ്കല്‍പ്പത്തിലെ അണുബോംബുകളെ കുറിച്ച് വേവലാതിപ്പെടുന്നവര്‍ സയണിസ്റ്റുകളുടെ കൈവശമുള്ള അണു ബോംബുകളെകുറിച്ച് മിണ്ടുന്നില്ല.
www.obamadeception.net ചില മിത്തുകളും യഥാര്‍ത്യങ്ങളും അവതരിപ്പിക്കുന്നു. ഭരണ കേന്ദ്രങ്ങളിലെ പിന്നാമ്പുറ വര്‍ത്തമാനങ്ങളും ഉപജാപങ്ങളും വെളിപ്പെടുത്തുന്നു. അമേരിക്കയുടെ അധികാര പര്‍വത്തിലെത്തിയ ആദ്യ കറുത്ത വര്‍ഗക്കാരെന്നെതിരെയുള്ള ആസൂത്രിത നീക്കം ഒരു പക്ഷെ തള്ളിക്കളയാന്‍ വയ്യെങ്കിലും എവിടെയൊക്കെയോ ചില പന്തികേടുകള്‍ അനുഭവപ്പെടുന്നു എന്നത് വ്യക്തം.
ഏതായാലും ഒരു പാട് അനുഭവ സമ്പത്തുള്ള, പല കാര്യങ്ങളും ആത്മാര്‍ഥമായി തന്നെ നടക്കണമെന്നു ആഗ്രഹിക്കുന്ന ഒബാമക്ക് അതിനു കഴിയട്ടെ എന്ന് ആശംസിക്കാം. പണക്കൊഴുപ്പും കരുത്തുമല്ല, സദാചാരത്തിന്റെയും ആദര്‍ശത്തിന്റെയും ആന്തരിക ശക്തി കൊണ്ടേ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ എന്ന് തെളിയിച്ച ഗാന്ധിജിയെ ഞാന്‍ ആരാധിക്കുന്നുവെന്നു പ്രഖ്യാപിച്ച ഒബാമയ്ക്ക് ആ മാര്‍ഗം പിന്തുടരാനും സമാധാനത്തിന്റെ മാര്‍ഗത്തില്‍ താനാഗ്രഹിക്കുന്ന മാറ്റം നടപ്പാക്കാനും കഴിയട്ടെ.

അമേരിക്ക,
ഒബാമ,
രാഷ്ട്രീയം,
ലോകം
Oct 1, 2009
ആദരാഞ്ജലികള്‍, പ്രാര്‍ത്ഥനയും ...
തേക്കടിയില്‍ മരണപ്പെട്ടവരുടെ സ്മരണക്കു മുന്നില്‍ ആദരാഞ്ജലികള്‍ ...
കുടുംബാംഗങ്ങള്‍ക്ക് ശാന്തിക്കും മനസ്സമാധാനത്തിന്നുമായി
ആത്മാര്‍ഥമായ പ്രാര്‍ത്ഥനയും ...

Sep 18, 2009
പെരുന്നാളുടുപ്പുമായി ഉപ്പ വരാതിരിക്കില്ല ...
മയിലാഞ്ചിയിട്ട കൈ മലര്‍ത്തി വച്ച് ഉപ്പയെയും കാത്തിരുന്ന്‍ ഹഫ്സ ഉറങ്ങിപ്പോയി. പെരുന്നാളുടുപ്പ് വാങ്ങിക്കാന്‍ പോയതാണ് ഉപ്പ. കുട്ടികള്‍ക്കല്ലേ പെരുന്നാള്‍. പുത്തനുടുപ്പിട്ട് അത്തറ് പൂശി ..! അയല്‍പക്കത്തെ ആരിഫയാന്റി മയിലാഞ്ചിയിട്ട് കൊടുത്തു ഹഫ്സ മോള്‍ക്ക്. കൊച്ചു കൈകളില്‍ കുറെ ചിത്രങ്ങളില്‍ മയിലഞ്ചിയിട്ട് അവളുടെ പെരെഴുതിയപ്പോ സന്തോഷായി. ഉപ്പാക്ക് ഉടുപ്പിന്റെ മോഡല്‍ ഒക്കെ പറഞ്ഞു കൊടുത്ത് പറഞ്ഞയച്ചതാണ്.
മകളെ മടിയില്‍ കിടത്തി തുറന്ന്‍ വച്ച ജനലിലൂടെ ദൂരേക്ക് നോക്കി ഉമ്മ കാത്തിരുന്നു. മിക്കവാറും ദിവസങ്ങളില്‍ വൈകിയാണ് ഖാലിദ് വീട്ടില്‍ വരാറ്. ബിസിനസിന്റെ ബിസി എന്നാണ് പറയാറെങ്കിലും, കടക്കാരുടെ ഇടപാട് തീര്‍ക്കാനുള്ള നേട്ടോട്ടത്തിലായിരിക്കും ഇക്ക എന്ന് അവള്‍ മനസ്സിലാക്കി കഴിഞ്ഞിരുന്നു. എത്ര കാലായി ..കടവും കള്ളിയും.. ഒന്നും ആരോടും തുറന്ന്‍ പറയുകയുമില്ല. വിഷമങ്ങളെല്ലാം ഉള്ളിലൊതുക്കും. പറഞ്ഞിട്ട് കാര്യമൊന്നുമില്ലായെന്ന് ഖാലിദിന്നറിയാം. ഇതൊരു പാവം, എന്തിന് അതിനെക്കൂടി വിഷമിപ്പിക്കണം.
വാതിലിലെ മുട്ട് കേട്ട് തുറന്നപ്പോ, ആരിഫ .."നീയെന്താ ഈ പാതിരാക്ക് .?".
ഖാലിദ്‌ക്കാനെ അഡ്മിറ്റ് ചെയ്തിരിക്കുന്നു.. ഫോണുണ്ടായിരുന്നു, മീനാക്ഷി സിസ്റ്റരുടെ, പേടിക്കാനൊന്നുമില്ലാന്ന്‍ പറഞ്ഞു. ഒരു തലചുറ്റല്‍ തോന്നിയപ്പോ കാണിച്ചതാ .."
ആരിഫയുടെ ഉപ്പ മുനീറും ഖാലിദും ഒന്നിച്ച് തുടങ്ങിയതാണ് ബിസിനസ്. ക്ലച്ച് പിടിച്ചില്ല... ലോണ്‍ തന്നെ അടച്ച് വീട്ടിയിട്ടില്ല. കടം പെരുകി. ഉള്ള സ്വര്‍ണമൊക്കെ വിറ്റിട്ടും പലിശക്കുള്ളതിനു തന്നെ തികഞ്ഞില്ല. ഇടപാടുകാരുടെ ഇടപെടലുകളില്‍ പൊറുതി മുട്ടിയപ്പോ മുനീര്‍ ഒരു വിസ സംഘടിപ്പിച്ച് ദുബായിലേക്ക് പറന്നു. വന്നിട്ട് നാല് വര്‍ഷമായി. കാര്യമായ പുരോഗതിയൊന്നുമില്ല. ഒരു ചെറിയ കമ്പനിയില്‍, തുഛ വരുമാനം...ലേബര്‍ ക്യാമ്പില്‍ താമസം. ഒരു സ്വസ്ഥതയുമില്ല. എപ്പോഴും പറയും മുനീര്‍, എന്നാലും കുറെ പാഠങ്ങള്‍ പഠിച്ചു, മനുഷ്യ ബന്ധങ്ങളില്‍ പണത്തിന്റെ സ്വാധീനം... അത് വേണം, അതുണ്ടെങ്കില്‍ എല്ലാവരും കൂടെയുണ്ടാകും, കുടുംബക്കാരും ബന്ധക്കാരുമടക്കം. ലേബര്‍ ക്യാമ്പില്‍ വെള്ളിയാഴ്ച്ച രാവുകളില്‍ ഇത്തരം ചര്‍ച്ചകള്‍ വരും. വിഷമങ്ങള്‍ പങ്കു വക്കുമ്പോള്‍ തെല്ലൊരാശ്വാസം കിട്ടും. വൈകിയുറങ്ങുന്ന രാവുകളില്‍ നാട്ടിലേക്കും വീട്ടിലേക്കും സ്വപ്നസഞ്ചാരം നടത്തും.
ഈദ്‌ഗാഹില്‍ നിന്ന് വരുമ്പോ 'ഈദാശംസകള്‍' പറയാന്‍ വേണ്ടി വീട്ടിലേക്ക് വിളിച്ചപ്പോള്‍ ആണ് ഖാലിദിനെ അഡ്മിറ്റ് ചെയ്ത വിവരം മുനീര്‍ അറിയുന്നത്. പാവം, ഒരു പാട് സഹിക്കുന്നുണ്ടാവും. പണത്തിന്റെ അടവ് തെറ്റിയാല്‍ ബാവക്കാന്റെ വായിലുള്ളത് കേട്ട തന്നെ പ്രെഷര്‍ കൂടും. ഒരു ദയയുമില്ലാത്ത ജാതി. തന്റെ വീട്ടില്‍ വന്നു ഭാര്യയെയും ബുദ്ധിമുട്ടിക്കാറുണ്ടെത്രേ ... ആരോട് പറയും? പറഞ്ഞാ പറയും, അവരാര് ഉണ്ടാക്കി വച്ചത് അവരവര്‍ തന്നെ അനുഭവിക്കട്ടെ എന്ന്‍. കാക്കണേ തമ്പുരാനേ ...വല്ലാതെ പരീക്ഷിക്കല്ലേ നാഥാ ...
വീണ്ടും വീട്ടിലേക്ക് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. ആരിഫയാണ് ഫോണെടുത്തത്. വീടിലുണ്ടായിരുന്ന ഒരു ഉടുപ്പ് ഹഫ്സ മോള്‍ക്ക് കൊടുത്തു. ഉപ്പ ആശുപത്രിയിലുള്ളത് അവളറിഞ്ഞിട്ടില്ല. അവള്‍ പറഞ്ഞ മോഡല്‍ മേടിക്കാന്‍ കോഴിക്കോട് പോയതാണെത്രെ. ഉടുപ്പുമായിട്ടേ ഉപ്പ വരൂ. അവളുടെ ഉമ്മ രാവിലെ തന്നെ ഹോസ്പിറ്റലില്‍ പോയി. ആരിഫാന്റി ഉണ്ടെങ്കില്‍ ഹഫ്സ മോള്‍ക്ക് പിന്നെ ആരും വേണമെന്നില്ല.
റൂമിലുള്ളവര്‍ ഹത്തയിലേക്ക് പെരുന്നാള്‍ ആഘോഷിക്കാന്‍ പോകാനുള്ള തിരക്കിലാണ്. അവരുടെ ക്ഷണം മുനീര്‍ നിരസിച്ചു. ഒരു ടൂറിനുള്ള മൂഡില്‍ അല്ലാ എന്ന് മനസ്സിലാകിയപ്പോ അവര്‍ നിര്‍ബന്ധിച്ചില്ല.
പാതിമയക്കത്തില്‍ ആരിഫയുടെ മിസ്ഡ് കാള്‍ വന്നപ്പോ ഞെട്ടിയുണര്‍ന്നു. തിരിച്ച് വിളിച്ചപ്പോള്‍ അങ്ങേ തലക്കല്‍ നിന്ന് തേങ്ങല്‍ മാത്രം ...
പിന്നീട് മനസ്സിലായി, ഹഫ്സ മോള്‍ക്കുള്ള ഉടുപ്പുമായി ഇനി ഖാലിദ് വരില്ല. അവന്‍ പോയി, ഇടപാടുകാരുടെ ശല്യമില്ലാത്തയിടത്തേക്ക് അന്ത്യയാത്രയായി ...
"നാഥാ, അവന്റെ എല്ലാ പാപങ്ങളും പൊറുത്ത് കൊടുക്കേണമേ ..."

കഥ
Sep 16, 2009
ഒടുവില്‍ ഇന്ന് ഞാന്‍ സ്വതന്ത്രനായിരിക്കുന്നു ..!

"ജനിച്ചു വളര്‍ന്ന മണ്ണില്‍ ഞാന്‍ കണ്ട അനാഥരുടെയുംവിധവകളുടെയും കുഞ്ഞുങ്ങളുടെയും കണ്ണീര്‍ ...നിരപരാധികളുടെചോര... ഇതൊന്നും ഒരു കാലത്തും മനസ്സില്‍ നിന്ന് പോകില്ല. പ്രതികരണങ്ങള്‍ ഇനിയുമുണ്ടാകും, ആത്മാഭിമാനമുള്ളവര്‍ ഈനാട്ടില്‍ ഉള്ളേടത്തോളം കാലം.
സുഹൃത്തുക്കളേ, ഞാനെറിഞ്ഞ ഷൂവിന്റെ പേരിലാണല്ലോ എന്നെ ക്രൂശിക്കാന്‍ ചിലര്‍മുറവിളി കൂട്ടുന്നത്. പക്ഷെ നിങ്ങളറിയുക, നിരവധി നിരപരാധികളുടെ ചോരച്ചാലുകളില്‍ ചവിട്ടി നടന്ന ഷൂവാണിത്. അമേരിക്ക തകര്‍ത്ത കുടുംബങ്ങളുടെ അടിത്തറകള്‍ താണ്ടി, കൊച്ചു കുഞ്ഞുങ്ങളുടെ ഖബറിടങ്ങള്‍ ചവിട്ടി വന്ന ഷൂ.
അതിക്രൂരമായ മര്‍ദനമേറ്റ്, കൊടും തണുപ്പില്‍ വിറങ്ങലിച്ച് കാരഗൃഹത്തില്‍ കിടന്നുപിടയുമ്പോള്‍, എന്റെ ഭാവി ഞാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ ആ ഷൂ ഒരുപ്രതീകമായിരുന്നു...അധിനിവേശത്തില്‍ ഞെരുങ്ങുന്ന ഒരു നാടിന്റെ രോഷത്തിന്റെപ്രതീകം ..."
വിഭാഗം:
രാഷ്ട്രീയം,
വാര്‍ത്ത,
സാമൂഹികം
Aug 15, 2009
ഷാരൂഖാനെയും അവര്‍ തടഞ്ഞു.!
അമേരിക്കയിലെ ഒരു വിമാനത്താവളത്തില്‍ പ്രമുഖ ബോളിവുഡ് താരം ഷാരൂഖ് ഖാനെ രണ്ടു മണിക്കൂറുകളോളം തടഞ്ഞു വയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തെത്രേ.! നമ്മുടെ മമ്മൂട്ടിയെ ഇങ്ങനെ തടഞ്ഞു വച്ച് ചോദ്യം ചെയ്തത് കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ്. മുന്‍ രാഷ്ട്രപതി എ. പി. ജെ അബ്ദുല്‍ കലാമിനെ ഒരു അമേരിക്കന്‍ വിമാന കമ്പനി തടഞ്ഞു വച്ച് ദേഹ പരിശോധന നടത്തി. കമല്‍ ഹാസന്‍ എന്ന നാമത്തില്‍ മുസ്ലിം ചുവ കണ്ട് അദ്ദേഹത്തെയും അപമാനിച്ചുവല്ലോ അവര്‍ ...!
എത്ര പ്രമുഖനായാലും മുസ്ലിം നാമധാരി ആയാല്‍ തന്നെ നോ രക്ഷ..!
നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തായ അമേരിക്കയുമായി ഇടയ്ക്കിടയ്ക്ക് മാലോകരറിയാതെ ഭരണ കര്‍ത്താക്കള്‍ എന്തോക്കൊയോ കരാറുകള്‍ ഒപ്പിടാറുണ്ടല്ലോ..! ആര്‍ക്കറിയാം ഇതിന്റെയൊക്കെ ഉള്ളിലിരുപ്പ്. അല്ലെങ്കിലും അമേരിക്കയെ എന്തിനു കുറ്റപ്പെടുത്തണം, ഷാരൂഖിന്റെയും മമ്മൂട്ടിയുടെയുമൊക്കെ സമുദായക്കാരില്‍ ഭൂരിഭാഗവും അമേരിക്കയെ രക്ഷകരും മോചകരുമായി കണക്കാക്കുന്നവരാണല്ലോ. ഇതൊക്കെ അതിന്റെതായ സ്പിരിറ്റില്‍ എടുക്കാന്‍ മാത്രം വിശാല മനസ്കരാണവര്‍.!
വാല്‍ക്കഷ്ണം: മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതില്‍ ഇന്ത്യയെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു അമേരിക്ക. അന്താരാഷ്ട്ര മതസ്വാതന്ത്ര്യം നിര്‍ണയിക്കാന്‍ അമേരിക്ക രൂപം കൊടുത്ത സമിതിയാണ് ഇന്ത്യയെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ഗീയ കലാപങ്ങള്‍ ഇന്ത്യയില്‍ കൂടുന്നതായും അമേരിക്ക അഭിപ്രായപ്പെട്ടു. - വാര്‍ത്ത

വിവാദം
Subscribe to:
Posts (Atom)