യുദ്ധവെറി പൂണ്ട ഒരു ഭരണാധികാരിയില്‍ നിന്നും സ്വല്പം സമാധാനം ആഗ്രഹിക്കുന്ന ഭരണാധികാരിയിലേക്കുള്ള മാറ്റം... ഈ മാറ്റത്തിനുള്ള അംഗീകാരം എന്ന നിലയ്ക്ക് ഈ അവാര്‍ഡിന്നെ ഒരു പക്ഷെ നിരീക്ഷിക്കാം. വര്‍ണവെറിയുടെ നെറി കെട്ട വിശ്വരൂപം കാണുകയും അനുഭവിക്കുകയും ചെയ്തു ബരാക്ക് ഹുസൈന്‍ ഒബാമ. അനുഭവങ്ങളുടെ തീക്ഷ്ണത ഈ കറുത്ത വര്‍ഗക്കാരന്റെ പ്രായോഗിക രാഷ്ട്രീയത്തിലും പ്രതിഫലിച്ചു.
മുന്‍ഗാമിയുടെ നേരും നെറിയുമില്ലാത്ത രീതിയില്‍ നിന്നും മാറ്റത്തിന്റെ സന്ദേശവുമായി പ്രസിഡന്റ് പദമേറ്റ ഒബാമയുടെ ഇതു വരെയുള്ള നയനിലപാടുകള്‍ പല രീതിയിലും വിലയിരുത്തപ്പെടുന്നു. അധികാരത്തിന്റെ സിരാകേന്ദ്രങ്ങളില്‍ പിടിമുറുക്കിയ സയണിസ്റ്റു ലോബി ഒബാമയുടെ മേലും സ്വാധീനമുറപ്പിച്ചിരിക്കുന്നു എന്നതാണ് ഒരു ശക്തമായ വിലയിരുത്തല്‍. ഇസ്രായേലിന്റെ ഇംഗിതത്തിനനുസൃതമായി വീണ്ടും കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുന്നു. ഇറാനെതിരെ ഒരു യുദ്ധം ഒബാമ ആഗ്രഹിക്കുന്നില്ലെങ്കിലും ഒരു യുദ്ധ സാധ്യത നിരീക്ഷകര്‍ കാണുന്നു. ഇറാഖില്‍ നിന്നും അഫ്ഘാനില്‍ നിന്നും പാഠം പഠിക്കുന്നില്ല, അഥവാ അനുവദിക്കുന്നില്ല. ഇറാന്റെ സങ്കല്‍പ്പത്തിലെ അണുബോംബുകളെ കുറിച്ച് വേവലാതിപ്പെടുന്നവര്‍ സയണിസ്റ്റുകളുടെ കൈവശമുള്ള അണു ബോംബുകളെകുറിച്ച് മിണ്ടുന്നില്ല.
www.obamadeception.net ചില മിത്തുകളും യഥാര്‍ത്യങ്ങളും അവതരിപ്പിക്കുന്നു. ഭരണ കേന്ദ്രങ്ങളിലെ പിന്നാമ്പുറ വര്‍ത്തമാനങ്ങളും ഉപജാപങ്ങളും വെളിപ്പെടുത്തുന്നു. അമേരിക്കയുടെ അധികാര പര്‍വത്തിലെത്തിയ ആദ്യ കറുത്ത വര്‍ഗക്കാരെന്നെതിരെയുള്ള ആസൂത്രിത നീക്കം ഒരു പക്ഷെ തള്ളിക്കളയാന്‍ വയ്യെങ്കിലും എവിടെയൊക്കെയോ ചില പന്തികേടുകള്‍ അനുഭവപ്പെടുന്നു എന്നത് വ്യക്തം.
ഏതായാലും ഒരു പാട് അനുഭവ സമ്പത്തുള്ള, പല കാര്യങ്ങളും ആത്മാര്‍ഥമായി തന്നെ നടക്കണമെന്നു ആഗ്രഹിക്കുന്ന ഒബാമക്ക് അതിനു കഴിയട്ടെ എന്ന് ആശംസിക്കാം. പണക്കൊഴുപ്പും കരുത്തുമല്ല, സദാചാരത്തിന്റെയും ആദര്‍ശത്തിന്റെയും ആന്തരിക ശക്തി കൊണ്ടേ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ എന്ന് തെളിയിച്ച ഗാന്ധിജിയെ ഞാന്‍ ആരാധിക്കുന്നുവെന്നു പ്രഖ്യാപിച്ച ഒബാമയ്ക്ക് ആ മാര്‍ഗം പിന്തുടരാനും സമാധാനത്തിന്റെ മാര്‍ഗത്തില്‍ താനാഗ്രഹിക്കുന്ന മാറ്റം നടപ്പാക്കാനും കഴിയട്ടെ.