കോളജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റി
***************
പ്രതികാരമല്ല, വിട്ടുവീഴ്ചയാണ് വിജയത്തിന് വഴിയൊരുക്കുകയെന്ന് നബിതിരുമേനി പഠിപ്പിച്ചു. തന്നെ വധിക്കാന്‍ വാളൂരിയവന്റെ കഥകഴിക്കാനവസരം ലഭിച്ചിട്ടും മാപ്പുനല്‍കി വിട്ടയച്ചു. ശരീരത്തില്‍ എന്നും ചപ്പുചവറിട്ടുകൊണ്ടിരുന്ന ജൂതപ്പെണ്‍കുട്ടിക്ക് മാപ്പ് നല്‍കുകയും അവള്‍ രോഗബാധിതയായപ്പോള്‍ അനുയായികളോടൊന്നിച്ച് സന്ദര്‍ശിച്ച് രോഗശമനത്തിന് പ്രാര്‍ഥിക്കുകയും ചെയ്തു. വിഷം പുരട്ടിയ വാളുമായി കൊല്ലാന്‍ വന്ന ഉമൈറുബ്നു വഹബിനും അയാളെ അതിനു നിയോഗിച്ച സ്വഫ്വാനുബ്നു ഉമയ്യക്കും മാപ്പേകി വെറുതെ വിട്ടു. ഒടുവില്‍ മക്കാ വിജയവേളയില്‍ തന്റെ മുമ്പില്‍ ബന്ദികളായികൊണ്ടുവരപ്പെട്ട ശത്രുക്കളോടായി പ്രവാചകന്‍ പറഞ്ഞു: "ഇന്ന് നിങ്ങള്‍ക്കെതിരെ പ്രതികാരമില്ല. നിങ്ങള്‍ പോകൂ! നിങ്ങളെല്ലാം സ്വതന്ത്രരാണ്."
***************