ഇങ്ങിവിടെ ഗള്‍ഫില്‍ ഞങ്ങള്‍ രാജകീയമായി ജീവിക്കുന്നു. രാജാക്കന്മാരുടെ അഭിമാനങ്ങളായി ... ഞങ്ങള്‍ക്കു വേണ്ട രാജകീയ സൌകര്യങ്ങളും ഒരുക്കി തന്നിരിക്കുന്നു. താമസവും ഭക്ഷണവും, എന്തിനേറെ പറയുന്നു ഞങ്ങളുടെ ആശുപത്രി പോലും രാജകീയം. അത് കൊണ്ടു തന്നെ യജമാനന്മാരുടെ അന്താസ്സു കാക്കുന്നതിലും ഞങ്ങള്‍ ശ്രമിക്കുന്നു. ഓട്ട പന്തയങ്ങളില്‍ സമ്മാനം നേടി കൊടുക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് അവര്‍ മാത്രം അവകാശപെടാറില്ല. വലിയ വലിയ ആള്‍ക്കാരുടെ മുന്നില്‍ വച്ചു ഞങ്ങളെ പുകഴ്ത്തി പറയും ...സ്നേഹ സ്പര്ശനങ്ങലാല് വീര്‍പ്പു മുട്ടിക്കും.
പക്ഷെ നിങ്ങളുടെ നാട്ടില്‍ നിന്നു വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് കേള്കുന്നത്. രാഷ്ട്രീയക്കാരുടെ വൃത്തി കേട്ട പ്രവര്‍ത്തികളെ ഞങ്ങളുമായി ബന്ധിപ്പികുന്നതെന്തിനാണ് ? ഞങ്ങള്‍ ഞങ്ങളുടെ യജമാനന്മാരെ ഒറ്റിക്കൊടുക്കാറില്ല. പൈസ വാങ്ങിച്ചു യജമാനന്മാരെ ചതിചിട്ടുമില്ല. കുറെ ദിവസങ്ങളായി വിഷമം കൊണ്ടു ഉറങ്ങാറ് പോലുമില്ല ... നിങ്ങളുടെ നാട്ടിലെ യുദ്ധ ചരിത്രങ്ങള്‍ നോക്കിയാലറിയാം, രാജാക്കന്മാര് ഞങ്ങളെ പരമാവധി ഉപയോഗിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കതില്‍ വിഷമമില്ല. പല രാജ്യങ്ങളുടെയും സ്വാതന്ത്ര്യ സമരങ്ങളില്‍ ഞങ്ങളുടെ പൂര്‍വികര്‍ രക്തസാക്ഷ്യം വഹിച്ചത് ഞങ്ങള്‍ അഭിമാനത്തോടെയാണ് വയിക്കാറ്. ഇനിയും അത്തരം സന്ദര്‍ഭങ്ങളില്‍ രണാങ്കണത്തില്‍ ഇറങ്ങാന്‍ ഞങ്ങള്‍ സദാ തയ്യാറുമാണ്.
പക്ഷെ ... പ്ലീസ് ...പ്ലീസ് ... ഇതു സഹിക്കാവുന്നതിലും അപ്പുറമാണ് . കുതിരക്കച്ചവടം എന്ന പദം എവിടെ നിന്നു കിട്ടി നിങ്ങള്‍ക്ക്... അതുപയോഗിക്കുന്നവര്‍ക്കും പ്രയോഗിക്കുന്നവര്‍ക്കും മാനവും അഭിമാനവും ഒന്നുമില്ലെങ്കിലും, ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ അത് പഠിപ്പിച്ചു തന്നിട്ടുണ്ട്.
അത് കൊണ്ടു ഇനിയെങ്കിലും, ദയവു ചെയ്തു ...ദയവു ചെയത് ...(വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ തേങ്ങുന്നു ...)
-- ഒരു പാടു സ്നേഹത്തോടെ,
ഒരു കുതിര, ദുബായ്.
1 അഭിപ്രായങ്ങള്‍:
Nice Blogging. Mothaththil nannaayirikkunnu, especially the latest on. It clearly shares the thoughts of an enlightened, but misguided youth - an eye-opener.
Post a Comment