Mar 23, 2010

പാകിസ്താനുമായും ആണവക്കരാറിന് യു.എസ്. നീക്കം: ആര്‍ക്കാണ് ആശങ്ക ..?

വാഷിങ്ടണ്‍/ഇസ്‌ലാമാബാദ്: ഇന്ത്യയ്ക്ക് ആശങ്ക സമ്മാനിച്ചുകൊണ്ട്, അമേരിക്ക പാകിസ്താനുമായും സൈനികേതര ആണവക്കരാറിനൊരുങ്ങുന്നു.

ആണവക്കരാറിനെ ഇന്ത്യയുമായുള്ള ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലായാണ് അമേരിക്ക വിശേഷിപ്പിച്ചിരുന്നത്. ഈ നിലപാടില്‍നിന്നും പിന്നാക്കം പോയി പാകിസ്താനുമായും കരാറുണ്ടാക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇറാനില്‍നിന്നു പ്രകൃതിവാതകം കൊണ്ടുവരാനുള്ള കരാറില്‍ പാകിസ്താന്‍ ഒപ്പുവെച്ചതിനു പിന്നാലെയാണ് അമേരിക്ക ആണവക്കരാറിന്റെ കാര്യത്തില്‍ അനുകൂല സമീപനം സ്വീകരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

പാകിസ്താന്റെ ആണവ പദ്ധതികളുടെ ചരിത്രം പരിശോധിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ പറഞ്ഞിരുന്നു. ഇക്കാര്യം ശക്തമായി ഉന്നയിക്കുമെന്നും അമേരിക്ക കരാറിന് തയ്യാറാവില്ലെന്നുമാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ ഡല്‍ഹിയില്‍ പറഞ്ഞു.

-വാര്‍ത്ത

വാല്‍ക്കഷ്ണം: അവരുടെ പ്രതീക്ഷകള്‍ അവരെ രക്ഷപ്പെടുത്തട്ടെ, അല്ലെങ്കിലും ആണവാനുകൂലികള്‍ക്ക് ഒരാശങ്കയുമില്ല ..! കിട്ടേണ്ടത് കിട്ടിയല്ലോ ..!

2 അഭിപ്രായങ്ങള്‍:

OpenThoughts said...

അവരുടെ പ്രതീക്ഷകള്‍ അവരെ രക്ഷപ്പെടുത്തട്ടെ, അല്ലെങ്കിലും ആണവാനുകൂലികള്‍ക്ക് ഒരാശങ്കയുമില്ല ..! കിട്ടേണ്ടത് കിട്ടിയല്ലോ ..!

പകല്‍കിനാവന്‍ | daYdreaMer said...

എന്തിനു അവരെ കുറ്റപ്പെടുത്തണം? നമ്മുടെ ബാപ്പ പിഴച്ചു പോയതിന്... !! തലയുള്ളവൻ കരഞ്ഞു പറഞ്ഞതല്ലേ സർദാർജീയോടും സോണിയാജീയോടും...!!!