ജീവിതത്തിന്റെ വ്യാകരണനിയമങ്ങളിലും കോമ ഒരു അര്‍ദ്ധ വിരാമ ചിഹ്നം തന്നെയാണ്. ചലനമറ്റ ശരീരവുമായി ബാഹ്യലോകവുമായി പ്രതികരണം നഷ്ടപ്പെടുന്ന ഒരവസ്ഥ. എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥി, അവന്‍ ആശുപത്രി കിടക്കയില്‍ പുറംലോകവുമായി ബന്ധമില്ലാതെ കിടക്കാന്‍ തുടങ്ങിയിട്ട് വര്ഷം ഒന്ന് കഴിഞ്ഞു. പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് അവന്റെ നിഷ്കളങ്കമായ സ്നേഹം അനുഭവിച്ചറിഞ്ഞവര്‍; മൈലുകല്‍ക്കിപ്പുറം ഈയുള്ളവനും.
സ്നേഹത്തിന്‍റെ ഊഷ്മളതയും ബന്ധങ്ങളുടെ തീവ്രതയും നാം തിരിച്ചറിയുന്നത് ജീവിത യാത്രയിലെ ഇത്തരം ചില അര്‍ദ്ധവിരാമ വേളകളിലാണ്. ബന്ധങ്ങളുടെ കണ്ണികളില്‍ കാലം തീര്‍ക്കുന്ന വിടവുകള്‍ ... നാമോര്‍ക്കുക, തിരക്ക് പിടിച്ച ജീവിതവ്യാപാരങ്ങള്‍ക്കിടക്ക് പലതും നമുക്ക് നഷ്ടപ്പെടുന്നുണ്ട്.
കക്ഷിരാഷ്ട്രീയത്തില്‍ പെട്ടവര്‍ക്ക് മാത്രം ജയിച്ച് കയറാവുന്ന യുണിയന്‍ ജനറല്‍ സീറ്റുകളില്‍ എങ്ങനെ അവന്‍ ചരിത്രം തിരുത്തിയ ഭൂരിപക്ഷവുമായി ജയിച്ചു കയറി? അതും തുടര്‍ച്ചയായി രണ്ടു വര്‍ഷങ്ങളില്‍... ! ചിരിക്കാന്‍ മാത്രമറിയുന്ന അവന്റെ മനസ്സിന്റെ അകക്കാമ്പ് അറിഞ്ഞവര്‍ക്ക് മറ്റു ബന്ധങ്ങള്‍ ഒരു തടസ്സമായില്ല.
മാഗസിന്‍ എഡിറ്റര്‍ ആയി തെരഞ്ഞെടുത്തപ്പോള്‍ എന്റെയടുത്ത് വന്നു അവന്‍ പറഞ്ഞു... ഇനിയെല്ലാം സാറിന്റെ കൈകളിലാണ് ...! അവന്റെ പ്രതീക്ഷകള്‍ കാക്കാനുള്ള പിന്നീടുള്ള എന്റെ ശ്രമങ്ങള്‍ ... മാഗസിനില്‍ പകര്‍ത്തേണ്ട ബന്ധത്തിന്റെ ഉദാത്തമായ വാചകങ്ങള്‍ മനസിലും പകര്ത്താന്‍ കഴിഞ്ഞത് അത് കൊണ്ടായിരിക്കാം...
ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തപ്പോള്‍ ഇനി വിശ്രമമില്ല എന്നായിരുന്നു അവന്‍ തീരുമാനിച്ചത്. കാരണം സാമൂഹിക സേവനത്തിന്റെ ഒരു മനസ്സ് അവനുണ്ടായിരുന്നു. അവര്‍ക്കെങ്ങിനെ വിശ്രമിക്കാന്‍ തോന്നും...അശരണരുടെ, അഗതികളുടെ, അബലരുടെ ജീവിതപ്രശ്നങ്ങള്‍, അവരുടെ ദുരിത ദുഃഖങ്ങള്‍ അകറ്റുവാനുള്ള അക്ഷീണ പരിശ്രമം ...
അത്തരം ഒരു യാത്രയിലാണല്ലോ അത് സംഭവിച്ചത്...ഒരു അര്‍ദ്ധ വിരാമം ...
നിങ്ങള്‍ അവന്നു വേണ്ടി പ്രാര്‍ഥിക്കണം... എന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥിക്ക് വേണ്ടി ...
കണ്ണീരോടെ,
ഓപണ്‍ തോട്സ്.