**************
നല്ല ഒരു കുടുംബം, അച്ഛനും അമ്മയും മൂന്നു മക്കളും ..എല്ലാ കാര്യങ്ങളിലും നല്ല ചിട്ട, നല്ല പെരുമാറ്റം, ജാതി മത ഭേദമന്യ എല്ലാവരോടും നല്ല ബന്ധം, അനുസരണയുള്ള മക്കള്‍. അയല്‍പക്കക്കാരും അടുത്തരിയുന്നവരും എപ്പോഴും പറയും ...അയാളെ കണ്ടേ പഠിക്കണം... ആ സ്ത്രീയെ കണ്ട് പഠിക്കണം .. ആ മക്കളെ കണ്ട് പഠിക്കണം ...
അവരോട് അടുത്തറിഞ്ഞാല്‍ അറിയാം, അവരുടെ കുടുംബ ജീവിതത്തില്‍ ഒരു വ്യവസ്ഥയുണ്ട്. എല്ലാ കാര്യങ്ങളും കുടുംബ നാഥനെ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. അദ്ദേഹം എല്ലാ കാര്യങ്ങളും കണ്ടറിയുന്നു, ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുന്നു, നിയന്ത്രങ്ങള്‍ വേണ്ട സ്ഥലങ്ങളില്‍ അത് പാലിക്കുന്നു, കുടുംബ യോഗങ്ങളില്‍ പരസ്പരം തുറന്നു സംസാരിക്കുന്നു. നന്മ ആര്ജ്ജിക്കെണ്ടതിനെ കുറിച്ച്, തിന്മ വര്‍ജ്ജിക്കെണ്ടതിനെ കുറിച്ച് ..സഹജീവികളുമായുള്ള ബന്ധത്തെ കുറിച്ച്, അയല്പക്കത്തുള്ളവരെ സ്നേഹിക്കെണ്ടതിനെ കുറിച്ച് ...ടെലിവിഷനില്‍ ഹെയ്തിയിലെ ഭൂകമ്പം കണ്ട്കൊണ്ടിരിക്കെ, അടുത്ത ചാനലില്‍ അതേ സമയത്തുള്ള റിയാലിറ്റി ഷോ കാണണമെന്ന് പറഞ്ഞ മകളോട്, അവളെ സമീപത്തേക്ക് വിളിച്ചു വ്യക്തമായ കാരണങ്ങള്‍ സഹിതം നിരുത്സാഹപ്പെടുത്തിയപ്പോള്‍ വലിയ ഒരു സന്ദേശമാണ് നല്‍കിയത്...സഹജീവികളോടുള്ള ആര്‍ദ്രതയുടെ, സാമൂഹിക സേവനത്തിന്റെ ഫലങ്ങള്‍ ...അല്ലാതെ ഭൌതികതയുടെ നൈമിഷിക സുഖങ്ങള്‍ അല്ല നാം ആഗ്രഹിക്കെണ്ടത്.
അപ്പോള്‍ തങ്ങളെ സംരക്ഷിക്കുന്ന, സന്മാര്‍ഗത്തിന്റെ മാര്‍ഗത്തില്‍ നയിക്കുന്ന കുടുംബ നാഥനെ അനുസരിച്ച് ജീവിക്കുമ്പോള്‍ അവരുടെ ജീവിതത്തില്‍ ഒരു വ്യവസ്ഥയുണ്ടാകുന്നു. ഉദാത്തമായ ഒരു ജീവിത വ്യവസ്ഥ.
അപ്പോള്‍ സര്‍വലോക രക്ഷിതാവായ ഒരു നാഥനില്‍ നാം വിശ്വസിക്കുന്നുവെങ്കില്‍, അവനെ അനുസരിച്ച് ജീവിക്കുമ്പോള്‍ സംജാതമാകുന്ന ഒരു ജീവിത വ്യവസ്ഥ, മതത്തെ നമുക്ക് അങ്ങനെ നിര്‍വചിക്കാം. പ്രപഞ്ച സൃഷ്ടികളില്‍ ശ്രേഷ്ടരായ മനുഷ്യര്‍ പോലും പരാശ്രയരാകുമ്പോള്‍ സകല ചരാചരങ്ങളെയും നിയന്ത്രിക്കുന്ന ശക്തി ...അതല്ലേ നമ്മെ നിയന്ത്രിക്കുന്നത്. ഒരു കേന്ദ്രീകൃത ശക്തിയുടെ നിയന്ത്രണത്തിന്‍ കീഴിലുള്ള ഒരു പ്രപഞ്ച വ്യവസ്ഥ. ഇവിടെ ചിട്ട, വ്യവസ്ഥ എല്ലാം അനുസരണയുടെ ഫലമായി ഉണ്ടാകുന്നതാണ്.
ചുരുക്കത്തില്‍ നമ്മുടെ രക്ഷിതാവിനോടുള്ള അനുസരണ, അതനുസരിച്ചുള്ള ഒരു ജീവിത വ്യവസ്ഥ, അതാണ് മതത്തിന്‍റെ കാതല്‍ ... അതിലെവിടെയാണ് അപകടം നിറഞ്ഞു നില്‍ക്കുന്നത് ..!!!
നമുക്ക് ചര്‍ച്ച ചെയ്യാം ...
(ഇനി ഈ വിശ്വാസത്തെ സ്ഥാപിതവല്ക്കരിക്കാനും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചപ്പോഴും ഉണ്ടായ ഭവിഷ്യത്ത് അതും ഗുരുതരമായിരുന്നു...ഭാഗം 2 ല്‍ ഇത് വിവരിക്കുന്നുണ്ട് ...)
25 അഭിപ്രായങ്ങള്‍:
ചുരുക്കത്തില്‍ നമ്മുടെ രക്ഷിതാവിനോടുള്ള അനുസരണ, അതനുസരിച്ചുള്ള ഒരു ജീവിത വ്യവസ്ഥ, അതാണ് മതത്തിന്‍റെ കാതല്‍ ... അതിലെവിടെയാണ് അപകടം നിറഞ്ഞു നില്‍ക്കുന്നത് ..!!!
നമുക്ക് ചര്‍ച്ച ചെയ്യാം ...
സസ്നേഹം
ഓപണ്‍ തോട്സ്
ഇനി ഈ വിശ്വാസത്തെ സ്ഥാപിതവല്ക്കരിക്കാനും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചപ്പോഴും ഉണ്ടായ ഭവിഷ്യത്ത് അതും ഗുരുതരമായിരുന്നു..
ഇത് ചെയ്യുന്നവരെ, അത്തരം പ്രസ്ഥാനങ്ങളെ നിരുല്‍സാഹപ്പെടുത്തണം ,ഒറ്റപ്പെടുത്തണം എന്നെ പറഞ്ഞോള്ളൂ. ആരുടേയും വിശ്വാസം അവസാനിപ്പിക്കണം എന്ന് പറഞ്ഞില്ല. നിങ്ങളുടെ വിശ്വാസം നിങ്ങള്‍ക്ക് ആശ്വാസം തരുന്നു എങ്കില്‍ അത് തുടരണം. പക്ഷേ അതുമായി തെരുവിലിറങ്ങരുതെന്നെ പറഞ്ഞോള്ളു
മാനിക്കുന്നു ബി. എം
അതേ സമയം ദൈവ വിശ്വാസം തന്നെ അപകടം എന്ന് പറയുന്നവര്‍ക്ക് വേണ്ടിയാണ് ഈ ഭാഗം,
ബി. എം സൂചിപ്പിച്ചത് തീര്‍ച്ചയായും അടുത്ത ഭാഗത്തില്‍ നമുക്ക് ചര്‍ച്ച ചെയ്യാം ...
അതേ സമയം നന്മ നടപ്പാക്കല്‍, തിന്മ തടയല്‍ എന്നിവ അവരുടെ വിശ്വാസത്തിന്റെ ഭാഗമാകുകയും, അതിന്ന്‍ വേണ്ടി തെരുവിലിറങ്ങേണ്ടി വന്നാല്‍ നാം എന്തിന്നു അവരെ കുറ്റപ്പെടുത്തണം.
സ്നേഹം
ഓപണ്‍ തോട്സ്
>>>>>>അതേ സമയം നന്മ നടപ്പാക്കല്‍, തിന്മ തടയല്‍ എന്നിവ അവരുടെ വിശ്വാസത്തിന്റെ ഭാഗമാകുകയും, അതിന്ന്‍ വേണ്ടി തെരുവിലിറങ്ങേണ്ടി വന്നാല്‍ നാം എന്തിന്നു അവരെ കുറ്റപ്പെടുത്തണം.<<<<<<<
തെറ്റിദ്ധരിക്കേണ്ട, നിയമങ്ങള്‍ അനുസരിച് സമാധാനപരമായി മാത്രം ...
പരസ്പരം അംഗികാരിക്കാത്ത,വിസ്വസമില്ലാത്ത മതങ്ങള്‍ അവരുടെതായ നന്മകള്‍ നടപ്പാക്കാന്‍ ഇറങ്ങിയതിന്‍റെ ഭാവിഷത്തുകളല്ലേ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് സാര്‍വത്രികമായ നന്മകള്‍ നടപ്പിലാക്കാന്‍ നമുക്കൊരു സര്‍ക്കാറുണ്ട് അത് പോരെങ്കില്‍ മതേതര കൂട്ടയിമ്മ ആകാം.
ബാലിശമായ വാദം ...
പരസ്പരം കൊന്നൊടുക്കുന്ന, പരസ്പരം വിദ്വേഷം വച്ച് പുലര്‍ത്തുന്ന, രണ്ട് രാഷ്ട്രീയ സംഘടനകള്‍ സാമൂഹിക സേവനം നടത്തിയാല്‍ അത് തടയാന്‍ വ്യവസ്ഥയുണ്ടോ ?
മനുഷ്യരെ നിരീശ്വര വാദത്തിലേക്ക് നയിക്കുന്ന ഏതെങ്കിലും വിഭാഗത്തെ തടയാന്‍ വ്യവസ്ഥയുണ്ടോ ?
അല്ലാഹുവാണ് ദൈവമെന്നും; മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാണെന്നും ല്‍ അല്ലാഹുവിന്റെ അടുക്കല്‍ സ്വീകരിക്കപ്പെടുന്ന ജീവിതവ്യവസ്ഥ ഇസ്ലാമാണെന്നും ബാലിശമായ വാദം.
ആര്‍ക്കും സ്ഥാപിക്കാനാവാത്ത ദൈവത്തെ സ്വയം കണ്ടെത്താനുള്ള അവകാശം നിഷേധിക്കരുത്.
ഓപന്‍ തൊട്സ്ന്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു.പക്ഷെ ഓരോ മനുഷ്യന്റെയും ദൈവത്തെ കുറിച്ചുള്ള അവന്റെ സങ്കല്പവും വിശ്വാസവും വ്യത്യസ്തമാണ്.അതുകൊണ്ട് തന്നെ യാഥാര്‍ത്ഥ്യം ശരിയായ രീതിയില്‍ ഉള്‍കൊള്ളാനാവാത്ത കാലത്തോളം ഒരു തുറന്ന സമീപനം എന്ന വാക്കിനു താങ്കള്‍ ഉദ്ദേശിക്കുന്നത്ര ഒരു പരിഗണന കിട്ടുകയില്ല എന്നാണു എന്റെ വിലയിരുത്തല്‍
@യരലവ
ഇത് കൂടുതല്‍ വിശദീകരണം വേണ്ടതും, തീര്‍ച്ചയായും അടുത്ത ഭാഗങ്ങളില്‍ വിവരിക്കാന്‍ ഉദ്ദേശിക്കുന്നതുമാണ് ...
പക്ഷെ ചുരുക്കി പറഞ്ഞാല്‍, അള്ളാഹു അല്ലെങ്കില്‍ ഈശ്വരന്‍ ആണ് ദൈവവും എന്നതിന്റെ പ്രശ്നം മനസ്സിലായില്ല.
മോസസിനെ (മൂസാ നബി) പോലെ ജീസസിനെ (ഈസാ നബി)പോലെ മുഹമ്മദ് നബിയും പ്രവാചകന്‍ ആണെന്ന വാദം എങ്ങനെ ബാലിശമാകും (ശ്രീ ബുദ്ധന്‍, ലക്ഷ്മണ്‍ ...ഈ പുണ്യ പുരുഷരെ കുറിച്ചൊക്കെ അടുത്ത ഭാഗങ്ങളില്‍ വിവരിക്കാം ).
ഇസ്ലാം എന്നത് ഒരു അറബി പദമാണ് ...അതിന്റെ ഒരര്‍ത്ഥം അനുസരണ എന്നാണ് ...ഈശ്വരനെ അനുസരിക്കാത്തവരെ ദൈവം അംഗീകരിക്കില്ല എന്ന് വിശ്വസിക്കല്‍ തന്നെയാണ് യുക്തി.
അതേ സമയം, ഈ മുഹമ്മദും, ജബ്ബാറും, ലത്തീഫും മാത്രമേ സ്വര്‍ഗത്തില്‍ പോകൂ എന്ന് വാദിക്കല്‍ ബാലിശം ..!!!
@അന്വേഷി,
താങ്കള്‍ക്ക് നന്ദി
ശരിയാണ്, കാര്യങ്ങള്‍ തുറന്ന സമീപനത്തോടെ നാം ഉള്‍ക്കൊള്ളുന്നില്ല
സത്യം.
'ഡാര്‍വിന്‍' എന്ന മുദ്രാവാക്യത്തിനു പകരം "അനാചാരങ്ങളെ എതിര്‍ക്കുക" എന്നത് ഉപയോഗിക്കാന്‍ തുടങ്ങിയ അന്ന് മുതല്‍ക്കു, മതങ്ങള്‍ ഇല്ലാതെ നിലനില്പില്ല എന്ന നിലയില്‍ എത്തിയിരിക്കുന്നു യുക്തിവാദം.
ഒരു വിഭാഗം അവരുടെ വിശ്വാസം അനുസരിച്ച് നന്മ ചെയ്യുന്നതില്‍ എന്താണ് തെറ്റ്?
അത് മറ്റു വിശ്വാസികള്‍ക്കും ഉപകാരപ്പെടുമെങ്കില്‍ പ്രത്യേകിച്ചും..
എല്ലാ മതത്തിന്റെയും അന്തര്‍ധാര നന്മയാണ്. സര്‍വശക്തനായ ദൈവം എല്ലാം അറിയുന്നു എന്നാ ബോധം അവയ്കുണ്ട്. കൂടാതെ, നല്ല കാര്യങ്ങളെ അങ്ങനെ തന്നെ തിരിച്ചറിയാന്‍ മനുഷ്യന്റെ സവിശേഷ ബുദ്ധിക്കു കഴിയുകയും ചെയ്യുന്നു. പുഞ്ചിരി, നല്ല വാക്ക്, ദുഖിതരെ ആശ്വസിപ്പിക്കല്‍, ദേഹം കൊണ്ടും സമ്പത്ത് കൊണ്ടും സഹായം നല്‍കല്‍ തുടങ്ങിയവയെല്ലാം എല്ലാ മനുഷ്യരും ഉള്‍കൊണ്ട ധാര്‍മിക മൂല്യങ്ങള്‍ ആണ്. സഹായിക്കാനും സഹായിക്കപെടാനും അവന്‍ ആഗ്രഹിക്കുന്നു. അത് മാനുഷികമായ ഒരു അവകാശവും നീതി ശാസ്ത്രവുമാണ്. പഴയ കാലത്ത് വിത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ യുദ്ധങ്ങള്‍ ഉണ്ടായിരുന്നപ്പോഴും അവിടെ യുദ്ധ നിയമങ്ങള്‍ കൂടി ഉണ്ടായിരുന്നു. മാനുഷിക ഭാവം തീര്‍ത്ത ഒരു പരസ്പര തിരിച്ചറിവല്ലേ അത്?
ഈ നന്മകളുടെ തിരിച്ചറിവിനെ നിഷേധിക്കുന്നത് വര്‍ഗ്ഗീയാന്ധത ബാധിച്ചവരായിരിക്കില്ലേ?
നാം സ്വയം ഭീകര ഭാവനകള്‍ മെനഞ്ഞു അതില്‍ സുഖം കണ്ടെത്തുന്നതെന്തിനാണ്? ഒരുവനെ/സമൂഹത്തെ വിലയിരുത്തെണ്ടാത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലോ അതോ അവന്റെ/അവരുടെ പ്രവര്‍ത്തനം കണ്ടിട്ടോ? നാം സ്വയം കണ്ണടച്ച് ഇരുട്ടാക്കിയിറ്റ് വെളിച്ചം പോയെന്നു വിലപിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ?
നമുക്ക് മുമ്പില്‍ കാണുന്ന കാര്യങ്ങളെ നമ്മുടെ കണ്ണിലൂടെ, ബുദ്ധിയിലൂടെ വിലയിരുത്താനുള്ള ആര്‍ജവവും മര്യാദയും നമുക്ക് കാണിച്ചു കൂടെ? നമ്മുടെ അയല്‍വാസിയുടെ പുഞ്ചിരിയില്‍ നാം എന്തിനു സംശയിക്കണം..
സ്നേഹപൂര്‍വ്വം
അഹമദ് നിസാര്‍
നന്ദി നിസ്സാര്‍,
പരസ്പരം വിശ്വാസങ്ങളെ മാനിച്ച് കൊണ്ട് ഒരു ബഹുസ്വര സമൂഹത്തിന്റെ എല്ലാ അന്തസത്തയും ഉള്‍ക്കൊണ്ട് നമുക്ക് ജീവിക്കാന്‍ കഴിയണം ...
നല്ല വാകുകള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി ..
"നല്ല ഒരു കുടുംബം, അച്ഛനും അമ്മയും മൂന്നു മക്കളും ..എല്ലാ കാര്യങ്ങളിലും നല്ല ചിട്ട, നല്ല പെരുമാറ്റം, ജാതി മത ഭേദമന്യ എല്ലാവരോടും നല്ല ബന്ധം, അനുസരണയുള്ള മക്കള്‍. അയല്‍പക്കക്കാരും അടുത്തരിയുന്നവരും എപ്പോഴും പറയും ...അയാളെ കണ്ടേ പഠിക്കണം... ആ സ്ത്രീയെ കണ്ട് പഠിക്കണം .. ആ മക്കളെ കണ്ട് പഠിക്കണം"
>>> വളരെ നല്ല കുടുംബം, പൂര്‍ണമായും യോജിക്കുന്നു.
"അവരോട് അടുത്തറിഞ്ഞാല്‍ അറിയാം, അവരുടെ കുടുംബ ജീവിതത്തില്‍ ഒരു വ്യവസ്ഥയുണ്ട്. എല്ലാ കാര്യങ്ങളും കുടുംബ നാഥനെ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. അദ്ദേഹം എല്ലാ കാര്യങ്ങളും കണ്ടറിയുന്നു, ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുന്നു, നിയന്ത്രങ്ങള്‍ വേണ്ട സ്ഥലങ്ങളില്‍ അത് പാലിക്കുന്നു, കുടുംബ യോഗങ്ങളില്‍ പരസ്പരം തുറന്നു സംസാരിക്കുന്നു. നന്മ ആര്ജ്ജിക്കെണ്ടതിനെ കുറിച്ച്, തിന്മ വര്‍ജ്ജിക്കെണ്ടതിനെ കുറിച്ച് ..സഹജീവികളുമായുള്ള ബന്ധത്തെ കുറിച്ച്, അയല്പക്കത്തുള്ളവരെ സ്നേഹിക്കെണ്ടതിനെ കുറിച്ച് ...ടെലിവിഷനില്‍ ഹെയ്തിയിലെ ഭൂകമ്പം കണ്ട്കൊണ്ടിരിക്കെ, അടുത്ത ചാനലില്‍ അതേ സമയത്തുള്ള റിയാലിറ്റി ഷോ കാണണമെന്ന് പറഞ്ഞ മകളോട്, അവളെ സമീപത്തേക്ക് വിളിച്ചു വ്യക്തമായ കാരണങ്ങള്‍ സഹിതം നിരുത്സാഹപ്പെടുത്തിയപ്പോള്‍ വലിയ ഒരു സന്ദേശമാണ് നല്‍കിയത്...സഹജീവികളോടുള്ള ആര്‍ദ്രതയുടെ, സാമൂഹിക സേവനത്തിന്റെ ഫലങ്ങള്‍ ...അല്ലാതെ ഭൌതികതയുടെ നൈമിഷിക സുഖങ്ങള്‍ അല്ല നാം ആഗ്രഹിക്കെണ്ടത്. "
>>>> ഇതിനോടും യോജിക്കുന്നു, പക്ഷേ എല്ലാ കാര്യങ്ങളും കുടുംബ നാഥനെ കേന്ദ്രീകരിച്ചുതന്നെ നടക്കണമെന്ന് വാശിപിടിക്കേണ്ടതില്ല. പരസ്പരം കാര്യങ്ങള്‍ പറയുകയും അത് ചര്‍ച്ചചെയ്യുകയുമാകും കുറെകൂടി നന്നാകുക.
continued..
"അപ്പോള്‍ സര്‍വലോക രക്ഷിതാവായ ഒരു നാഥനില്‍ നാം വിശ്വസിക്കുന്നുവെങ്കില്‍, അവനെ അനുസരിച്ച് ജീവിക്കുമ്പോള്‍ സംജാതമാകുന്ന ഒരു ജീവിത വ്യവസ്ഥ, മതത്തെ നമുക്ക് അങ്ങനെ നിര്‍വചിക്കാം. പ്രപഞ്ച സൃഷ്ടികളില്‍ ശ്രേഷ്ടരായ മനുഷ്യര്‍ പോലും പരാശ്രയരാകുമ്പോള്‍ സകല ചരാചരങ്ങളെയും നിയന്ത്രിക്കുന്ന ശക്തി ...അതല്ലേ നമ്മെ നിയന്ത്രിക്കുന്നത്. ഒരു കേന്ദ്രീകൃത ശക്തിയുടെ നിയന്ത്രണത്തിന്‍ കീഴിലുള്ള ഒരു പ്രപഞ്ച വ്യവസ്ഥ. ഇവിടെ ചിട്ട, വ്യവസ്ഥ എല്ലാം അനുസരണയുടെ ഫലമായി ഉണ്ടാകുന്നതാണ്."
>>>> ഇവിടെയെത്തിയപ്പോഴാണ് പശു വാലുപൊക്കിയത് എന്തിനാണെന്ന് മനസ്സിലായത്. 'സര്‍വലോക രക്ഷിതായ ഒരു നാഥനില്‍' വിശ്വസിക്കാതെ മേല്‍ പറഞ്ഞതൊന്നും നടക്കില്ല എന്നതാണ് ഇപ്പറഞ്ഞതിന്റെ പൊരുള്‍. മനുഷ്യന് സന്മാര്‍ഗിയായി ജീവിക്കാന്‍ മതം കൂടിയേ തീരൂ എന്നും ഇത് ധ്വനിപ്പിക്കുന്നു. എന്നുവെച്ചാല്‍ മതവിശ്വാസമില്ലാത്തവരെല്ലാം അസന്മാര്‍ഗികളാണെന്ന്. ഇത് ചരിത്രത്തെയും സത്യത്തെയും വളച്ചൊടിക്കലാണ്. കൂടാതെ മതവിശ്വാസമുണ്ടായാല്‍ മറ്റെന്തില്ലെങ്കിലും കുഴപ്പമില്ലെന്ന ധ്വനിയുമുണ്ട്. അത് പരിശോധിക്കാന്‍ കൂടുതല്‍ ഒന്നും നടന്ന് ബുദ്ധിമുട്ടേണ്ടതില്ല. ജയിലില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന കുറ്റവാളികളുടെ മാത്രം കണക്കെടുത്താല്‍ മതിയാകും. സഹിഷ്ണുത എന്ന ഒരു നല്ല ശീലത്തെക്കുറിച്ച് ഇതിലൊന്നും പറഞ്ഞുകാണുന്നില്ല.
"ചുരുക്കത്തില്‍ നമ്മുടെ രക്ഷിതാവിനോടുള്ള അനുസരണ, അതനുസരിച്ചുള്ള ഒരു ജീവിത വ്യവസ്ഥ, അതാണ് മതത്തിന്‍റെ കാതല്‍ ... അതിലെവിടെയാണ് അപകടം നിറഞ്ഞു നില്‍ക്കുന്നത് ..!!!"
>>>> താങ്കള്‍ ഏത് 'രക്ഷിതാവിന്റെ' കാര്യമാണ് പറയുന്നതെന്ന് നല്ലവണ്ണം മനസ്സിലാകുന്നുണ്ട്. അത് ഖുര്‍ ആനിലെ അല്ലാഹുവാണല്ലോ? ഏത് ജീവിതവ്യവസ്ഥയെക്കുറിച്ചെന്നും നല്ലവണ്ണം മനസ്സിലാകുന്നുണ്ട്. അത് ഇസ്ലാമിക ജീവിത വ്യവസ്ഥയാണല്ലോ? ഇതില്‍ രണ്ടിലും വിശ്വസിക്കാത്തവരെല്ലാം അസന്മാര്‍ഗികളാണൊ? അതല്ല, ഏത് മതത്തിലെ ദൈവമായാലും, ഏത് മതവ്യവസ്ഥയായാലും കുഴപ്പമില്ലെന്ന് പറയാമോ? എങ്കിലും പ്രശ്നമുണ്ട്. ഓരോ മതവ്യവസ്ഥയും പല കാര്യങ്ങളിലും പരസ്പര വിരുദ്ധവുമാണ്. അപ്പോള്‍ ഏത് അനുസരിക്കും? ഓരോ മത ദൈവവും മറ്റൊരു മത ദൈവത്തെയും അംഗീകരിക്കുന്നുമില്ല. സത്യവും വഴിയും ജീവനും ഞാനാകുന്നു എന്നാണ് ബൈബളിലെ യഹോവ പറയുന്നത്. മോക്ഷം എന്നിലൂടെ മാത്രമാണെന്ന് ശ്രീകൃഷ്ണന്‍ ഭഗവല്‍ഗീതയില്‍ പറയുന്നു. അല്ലാഹുവല്ലാതെ മറ്റേതെങ്കിലും ദൈവത്തെ ആരെങ്കിലും ആരാധിച്ചുപോയാല്‍ അവരെ മാത്രമല്ല അവര്‍ ആരധിക്കുന്ന ദൈവങ്ങളെയും നരകത്തിലെ വിറകാക്കിക്കളയുമെന്ന് ഖുര്‍ ആനിലെ ദൈവം ഭീഷണിപ്പെടുത്തുന്നു.
continued..
അങ്ങനെ വരുമ്പോള്‍ മതസൗഹാര്‍ദ്ദം എന്നു പറയുന്നത് സത്യസന്ധമല്ലാത്തതും സ്വയം വഞ്ചിക്കുന്നതുമായ ഒരു പദമാണെന്ന് വരുന്നു. പരസ്പരം നിന്ദിക്കുന്ന മതങ്ങള്‍ തമ്മില്‍ ഒരിക്കലും സൗഹൃദമുണ്ടാകാനിടയില്ല. എന്നാല്‍ വ്യത്യസ്ത മത വിശ്വാസികള്‍ തമ്മിലും ഒരു മതത്തിലും വിശ്വസിക്കാത്തവരും തമ്മിലും സൗഹൃദമില്ലേ? ഉണ്ട്. എന്നാല്‍ അത് മത സൗഹാര്‍ദ്ദമല്ല മനുഷ്യ സൗഹാര്‍ദ്ദമാണ്.
മത വിശ്വാസത്തെ വ്യക്തിപരമായ കാര്യമായി അംഗീകരിക്കുക എന്നത് മാത്രമാണ് പരിഹാരം. എല്ലാ നന്മകളും തന്റെ മത ദൈവത്തിന്റെ തലയില്‍ കെട്ടിവെയ്ക്കാതെ മനുഷ്യനിലെ നന്മകളെ പരസ്പരം അംഗീകരിക്കാനും സഹവര്‍ത്തിത്തത്തോടെ ജീവിക്കാനും പഠിക്കുകയാണ് വേണ്ടത്. കാരണം സ്നേഹം, ദയ, അനുകമ്പ തുടങ്ങിയ ഗുണങ്ങളെല്ലാം എല്ലാ മനുഷ്യര്‍ക്കും സഹജ ഗുണങ്ങളാണ്. അത് ഏതെങ്കിലും മത ദൈവത്തിന്റെ ദാനമൊന്നുമല്ല. അതിനെ അംഗീകരിക്കുക; അപ്പോള്‍ സമൂഹം നന്നാകും.
ഡിയര്‍ സുശീല്‍,
>>>> ഇവിടെയെത്തിയപ്പോഴാണ് പശു വാലുപൊക്കിയത് എന്തിനാണെന്ന് മനസ്സിലായത്.>>>>
>>>> താങ്കള്‍ ഏത് 'രക്ഷിതാവിന്റെ' കാര്യമാണ് പറയുന്നതെന്ന് നല്ലവണ്ണം മനസ്സിലാകുന്നുണ്ട്. >>>>
പറയാനുള്ളത് മുഴുവന്‍ പറയുന്നതിനു മുമ്പേ എല്ലാം നിങ്ങള്‍ക്ക് മനസിലാകുന്നതിലെ കഴിവും, പശുവിന്റെ വാല്‍ സംബന്ധമായ മുന്‍വിധികള്‍ ആണ് പലപ്പോഴും ഇത്തരത്തിലുള്ള ആരോഗ്യ പരമായ സംവാദങ്ങളില്‍ പ്രശ്നമുണ്ടാക്കാര്. !!
ഖുര്‍ആനില്‍ മാത്രമല്ല പറയുന്നത്. അവന്‍റെ അനുഗ്രഹങ്ങളും ഔദാര്യങ്ങളും ഒരു പാട് ആസ്വദിക്കുന്ന, അനുഭവിക്കുന്ന എല്ലാവരും അള്ളാഹു എന്നും ഈശ്വരന്‍ എന്നൊക്കെ വിളിക്കാവുന്ന ആ രക്ഷിതാവില്‍ വിശ്വസിക്കുന്നു. മനുഷ്യരുടെ നന്മയാണ് ഈ രക്ഷിതാവ് ആഗ്രഹിക്കുന്നത്. പ്രവാചകന്‍മാരാകുന്ന പുണ്യ മനുഷ്യര്‍ വഴി അവനില്‍ നിന്നുള്ള സന്മാര്‍ഗ്ഗ സന്ദേശങ്ങള്‍ എത്തിച് കൊടുത്തിട്ടുണ്ട്. അവര്‍ക്ക് നല്‍കിയ വേദഗ്രന്ഥങ്ങളില്‍ എല്ലാം ഈ രക്ഷിതാവിന്നെ കുറിച്ച് പറയുന്നുണ്ട്, ഖുറാനില്‍ മാതമല്ല !!
ഒരാള്‍ അസാന്മാര്‍ഗികള്‍ ആണോ അല്ലെ എന്ന് തീരുമാനിക്കാനും വിധി എഴുതുവാനുള്ള അധികാരം നമുക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. സുശീലും, നിങ്ങളുടെ ബ്ലോഗില്‍ പലരും വളരെ മോശമായി
ചിത്രീകരിച്ച രാമനുണ്ണിയുമൊക്കെ ഏതു ഗണത്തില്‍പ്പെടുമേന്നു തീരുമാനിക്കല്‍ നമ്മള്‍ തന്നെയല്ല.
അതെ സമയം, നിങ്ങള്‍ സൂചിപ്പിച്ച സഹിഷ്ണുത, അതാണ് നമുക്കുണ്ടാവേണ്ടത്. പ്രകോപനവും മുന്‍ വിധിയോടെയുള്ള വിമര്‍ശങ്ങളും അല്ല.
ഞാന്‍ നല്ലതെന്ന് വിശ്വസിക്കുന്നത് സുശീലിന്നു പറഞ്ഞു തരാം, നിങ്ങള്‍ നല്ലതെന്ന് കരുതുന്നത് പറയ്ന്നത് എനിക്കും പറഞ്ഞു തന്നോളൂ ...ഒന്നിലും നിരബന്ധങ്ങള്‍ വേണ്ട, എനിക്ക് എന്‍റെ വിശ്വാസം, നിങ്ങള്‍ക്ക് നിങ്ങളുടെതും ...!!!
സസ്നേഹം,
ഓപണ്‍ തോട്സ്
ദൈവത്തെ കുറിച്ചുള്ള മനുഷ്യന്റെ സങ്കല്പം അഥവാ കാഴ്ചപാട് വെത്യസ്തമാണ് ഓരോ വ്യക്തിക്കും അവന്റെ വീക്ഷണ മനുസരിച്ച് ദൈവത്തില്‍ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ആവാം ഇതര മത വിഭാഗത്തില്‍പെട്ടവര്‍ തലമുറയായി പൂര്‍വികര്‍ കാണിച്ചുകൊടുത്ത രീതിയില്‍ ദൈവത്തെ ആരാധിച്ചു പോരുന്നു.അതെന്തായിരുന്നാലും ഒരു കാര്യം ഉറപ്പാണ് ഈ പ്രപഞ്ചത്തിനു ഒരു സൃഷ്ട്ടാവേ ഉള്ളൂ ഒരു ദൈവമേയുള്ളൂ ഒരു പാട് ദൈവങ്ങള്‍ ജാതിയുടെയും മതത്തിന്റെയും അടിസ്താനങ്ങല്‍ക്കനുസരിച്ചു ഉണ്ടായിരുന്നെങ്കില്‍ ഇന്നീ ലോകം നിലനില്‍ക്കില്ലായിരുന്നു പ്രകൃതിയുടെ നിലനില്‍പ്പ് തന്നെ താളംതെറ്റുമായിരുന്നു.
ആ ഏക ദൈവത്തെയാണ് ഇസ്ലാം വിശ്വസിക്കുന്നത് ഇസ്ലാമില്‍ ബഹു ദൈവാരാധനയോ വിഗ്രഹാരാധനയോ ആള്‍ദൈവാരധനയോ അനുവദീയമല്ല
ഈ ഞാനും ആ അയല്‍പക്കക്കാരനെ കുറിച്ച് പറയണമല്ലോ. ആ ഗൃഹനായകന്റെ ചില ചരിത്രം നമുക്ക് പരിശോധിക്കാം. എന്നിട്ട് തീരുമാനിക്കാം, അയാള്‍ നല്ലവനോ എന്ന്.
എനിക്ക് ആ ഗൃഹനായകനെ അംഗീകരിക്കാന്‍ കഴിയില്ല. കാരണം:-
(1). ചുറ്റുമുള്ളവരുടെ ആരാധനാലയങ്ങള്‍ അയാള്‍ അടിച്ചു തകര്‍ത്തു തീയിട്ടു.
(2). ഭര്‍ത്താവിനെ ആക്രമിച്ചു കൊലപ്പെടുത്തി സഫിയ എന്ന പെണ്ണിനെ ഭോഗിച്ചു.
(3). 50 വയസ്സ് കഴിഞ്ഞിട്ടും കാമം അടങ്ങാതെ വെറും 8 വയസ്സുള്ള പെണ്‍കുഞ്ഞിനെ വിവാഹം ചെയിതു.
(4). സ്വന്തം വളര്‍ത്തു മകന്റെ ഭാര്യയെ വിവാഹം ചെയിതു.
(5). തന്‍റെ വിശ്വാസങ്ങള്‍ മാത്രമാണ് ശരി എന്ന് വിധിച്ചു, അത് അനുസരിക്കാത്തവര്‍ക്ക് നരകം എന്ന് ഭീഷണിപ്പെടുത്തി.
(6). ബൈബിള്‍ കോപ്പിയടിച്ചു.
(7). ജൂതര്‍ക്കും ക്രിസ്ത്യാനികള്‍ക്കും നരകം എന്ന് പ്രഖ്യാപിച്ചു. (പഹയനു ഹിന്ദു, ബുദ്ധ മതങ്ങളെ കുറിച്ചു അറിയാതിരുന്നത് ഭാഗ്യം).
(8). അയല്‍ക്കാര്‍ക്ക് ശല്യമായി 5 നേരം സംഗീതത്തെ കൊന്നു കൊല വിളിച്ചു. സംഗതിയുമില്ല, താളവുമില്ല, ബോധവുമില്ല!! അയല്‍ക്കാര്‍ക്ക് ഒരു നിത്യ ശല്യവും.!!!
(9). ആള്‍ക്കാരെ ആക്രമിച്ചു സ്ഥലങ്ങളും സമ്പത്തും പിടിച്ചടക്കി. പിടിച്ചവരില്‍ നിന്ന് ആണുങ്ങളെയും കുട്ടികളെയും കൊന്നു. പെണ്ണുങ്ങളെ വീതം വെച്ചെടുത്തു.
(10). സായിബാബയെയും ശ്രീ ശ്രീയേയുമൊക്കെ പോലെ നാട്ടുകാരുടെ സമ്പത്ത് ധൂര്‍ത്തടിച്ചു, ഒപ്പം അവരുടെ കണ്ണില്‍ പൊടിയിടാന്‍ പാവപ്പെട്ടവര്‍ക്ക് ദാനവും ധര്‍മ്മവും. സായിബാബ എത്രയോ ഭേദം.!!
(11). ദൈവത്തിന്റെ പേര് പറഞ്ഞ് ആ പാവപ്പെട്ട ജനങ്ങളെ പറ്റിച്ചു. അനുസരിക്കാത്തവരെ വാള്‍ കൊണ്ട് അനുസരിപ്പിച്ചു.
(12). ഈ പേരുദോഷം മാറാന്‍ കൂട്ടാളികള്‍ ഒരു മതപുസ്തകം അടിച്ചിറക്കി എല്ലായിടത്തും എത്തിച്ചു.
(13). എതിര്‍ത്തവരെയെല്ലാം ഇല്ലാതാക്കി. ചിലര്‍ക്ക് സ്വത്തും സമ്പാദ്യവും കൊടുത്തു തന്‍റെ അനുയായികള്‍ ആക്കി. അത് ദാനധര്‍മ്മം എന്ന് പ്രചരിപ്പിച്ചു.
(14). ആ ഗൃഹനായകന്റെ ബന്ധുക്കള്‍ ഇന്നും നിരപരാധികളെ കൊന്നൊടുക്കുന്നു.
(15). ആ ഗൃഹനായകനെ ഇന്ന് ലോകം തിരിച്ചറിയുകയും ലോകവ്യാപകമായി എതിര്‍ക്കുകയും ചെയ്യുമ്പോള്‍ അനുയായികള്‍ ന്യായീകരിക്കാന്‍ പെടാപാട് പെടുന്നു.!!!!
@Namitha
അത്തരത്തില്‍ ഒരു അസാധാരണ സ്വഭാവക്കാരന്‍ നിങ്ങളുടെ അയല്‍പക്കത്ത് വളര്‍ന്നുവെന്കില്‍ നിങ്ങള്‍ക്കും അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു നില്ക്കാന്‍ പറ്റില്ല. നന്മ ഉള്‍ക്കൊള്ളാത്ത, ദൈവത്തിന്റെ ശിക്ഷയില്‍ ഭയമില്ലാത്ത അയാള്‍ക്കെങ്ങിനെ ഇത്തരത്തില്‍ വളരാന്‍ കഴിഞ്ഞു ?
സായിബാബക്കും അമൃതാനന്ദമയിക്കും ശ്രീ ശ്രീ രവിക്കും ഓഷോയ്ക്കും എങ്ങനെ ഇങ്ങനെ വളരാന്‍ സാധിച്ചു ?
ഭരണമോ പിടിച്ചടക്കാലോ കീഴടക്കലോ ഇല്ലാതെ, വെറും 80 വര്‍ഷം കൊണ്ട് സായിബാബക്ക് 3 കോടിയില്‍പ്പരം അനുയായികളെ എങ്ങനെ സൃഷ്ട്ടിക്കാന്‍ കഴിഞ്ഞു??
അമൃതാനന്ദമയിക്ക് ലക്ഷക്കണക്കിന് ഭക്തന്മാരെ എങ്ങനെ സൃഷ്ടിക്കാന്‍ കഴിഞ്ഞു??
ഓഷോയ്ക്ക് വെറും ആത്മീയത വിറ്റ് കോടീശ്വരന്‍ ആവാന്‍ കഴിഞ്ഞതെങ്ങനെ?
ശ്രീ ശ്രീ രവിശങ്കര്‍ സകല രാജ്യത്തും ആശ്രമങ്ങളും ലക്ഷക്കണക്കിന് ഭക്തരുമായി കഴിയുന്നത് എങ്ങനെ?
ഒരാള്‍ സ്വയം സൃഷ്ട്ടിച്ച ദൈവത്തെ അയാള്‍ ഭയപ്പെടുമോ? അതിന്‍റെ തെളിവാണല്ലോ അയാളുടെ അക്രമവും ലൈംഗിക അരാജകത്വവും നിറഞ്ഞ ജീവിതം. അതൊക്കെ ദൈവഹിതം എന്ന് വെള്ളപൂശി, വിഷത്തില്‍ മധുരം പുരട്ടി നല്‍കിയാല്‍ കഴിക്കാന്‍ അങ്ങനെ ചിലരെങ്കിലും കാണും. അവരാണ് ദൈവത്തെ മറന്നു മതത്തെ പുല്കുന്നവര്‍.
വെറും 8 വയസുള്ള ബാലികയെ ഭോഗിച്ച ആള്‍ നല്ല അയല്‍ക്കാരനോ? ഒരാളെ ആക്രമിച്ചു കൊലപ്പെടുത്തി അയാളുടെ ഭാര്യയെ ഭോഗിക്കുന്ന ആളെ നമ്മള്‍ കണ്ടുപടിക്കണോ?? സ്വന്തം ഭാര്യയുടെ എണ്ണം കൈകൊണ്ടെണ്ണി നോക്കേണ്ട അവസ്ഥയുള്ള ആള്‍ മാതൃകാപുരുഷനോ? ആ മാതൃകാപുരുഷനെ ഇന്ന് ലോകം തിരിച്ചറിയുകയും ലോകവ്യാപകമായി എതിര്‍ക്കുകയും ചെയ്യുമ്പോള്‍ അനുയായികള്‍ ന്യായീകരിക്കാന്‍ പെടാപാട് പെടുന്നു.!! കഷ്ടം.
VISIT AND READ:-
FAITHFREEDOM.ORG
@Namitha
നിങ്ങളുടെ അയല്പക്കക്കാരന്റെ കുറ്റങ്ങളുടെ പട്ടിക കൂടുകയാണോ ?!!
എങ്ങനെ ഇങ്ങനെയൊരാള്‍ നമിതയുടെ അയല്പ്പക്കക്കാരനായി ഇത്രയും കാലം ജീവിച്ചു?!!!
this is not the answer of my questions.
Post a Comment