Sep 14, 2010

മതം, വിശ്വാസം: വേണ്ടത് ഒരു തുറന്ന സമീപനം - ഭാഗം 2...

മതങ്ങള്‍ യഥാര്ത്ഥ വിശ്വാസത്തിന്റെ അന്തസത്ത നഷ്ടപ്പെടുത്തുമ്പോള്‍ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട് എന്നത് അംഗീകരിക്കുക തന്നെ വേണം. അന്ത വിശ്വാസങ്ങളും, അനാചാരങ്ങളും, പൌരോഹിത്യവും, ചാതുര്‍വര്‍ണ്യവും ...ഇവയെല്ലാം സൃഷ്ടിക്കുന്ന കപട മതം ഭയാനകം തന്നെ ....


മതത്തിന്നു ചില മതിലുകള്‍ പണിത്‌ സ്വകാര്യതയുടെ ചില സ്വാര്ത്ഥ് രൂപം നല്കി നാം. പ്രസ്തുത താലപര്യങ്ങള്ക്ക് മുന്തൂക്കം നല്കി്യപ്പോള്‍ നിലപാടുകളിലും ഇടപാടുകളിലും കാപട്യം പ്രകടമായി. ഈ ദുരവസ്ഥ പൌരോഹിത്യം ശരിക്കും ചൂഷണം ചെയ്തു. ആചാരങ്ങള്‍ അനാചാരങ്ങളായി, വിശ്വാസങ്ങളില്‍ കലര്പ്പ് കടന്ന് അന്തവിശ്വാസം വര്ദ്ധിച്ചു. ചരിത്രത്തിന്റെ തനിയാവര്ത്ത്നം എന്നോണം രാഷ്ട്രീയവും മതമേലാളന്മാരുമായുള്ള അവിഹിത ബന്ധങ്ങള്‍ സംജാതമായി. സൃഷ്ടാവിനു അടിമപ്പെടണമെന്ന അടിസ്ഥാന തത്വം സാമ്പത്തിക താല്പര്യങ്ങളക്ക ടക്കമുള്ള താല്പര്യങ്ങള്ക്ക് കീഴടങ്ങി.

വായിക്കാനുള്ള പ്രഥമ ദിവ്യ സന്ദേശം ലഭിച്ച പ്രവാചകന്റെ അനുയായികള്‍ പ്രവാചകസരണി പിന്തുടര്ന്നില്ല. അത് കൊണ്ട് തന്നെ പഠനകാര്യങ്ങളിലെ പിന്നോക്കാവസ്ഥ സത്യത്തില്‍ ഒരു തരത്തില്‍ വൈരുദ്ധ്യമാണ്‌. നിങ്ങള്‍ ചിന്തിക്കുന്നില്ലേ എന്ന് പലവുരു ആവര്ത്തിച്ച ദിവ്യവചനങ്ങള്‍ ഉള്‍ക്കൊള്ളാത്തത് വിശ്വാസത്തെ അവഗണിക്കലാണ്.

മാനവസമൂഹത്തിന്റെ സന്മാര്ഗ്ഗ ദര്‍ശനമാകേണ്ടിയിരുന്ന വേദഗ്രന്ഥങ്ങള്‍ മതിലുകള്‍ക്കുള്ളില്‍ മാത്രമൊതുക്കി കെട്ടിപ്പൂട്ടി വച്ചു. പ്രകാശം പരത്തേണ്ട ആശയങ്ങള്‍ ഇരുട്ടില്‍ക്കിടന്ന്‍ നിര്ജജീവമായി. പരിശുദ്ധ ഖുറാന്‍ അന്യ മതസ്ഥര്‍ തൊട്ടാല്‍ കണ്ണു പൊട്ടുമെന്നത് മതത്തിന്റെ ശാസനയല്ല. ഉപര്യുക്ത സ്വാര്ത്ഥ  വിചാരങ്ങളില്‍ നിന്നുമുടലെടുത്ത കപട വിശ്വാസങ്ങളുടെ പരിണിതഫലം മാത്രം.

ഏഴുത്തിന്റെ കൈപുണ്യത്താല്‍ അനുഗ്രഹീതനായ ശ്രീ. വാണിദാസ് എളയവൂര്‍ പരിശുദ്ധ ഖുര്‍ആനു മുന്നില്‍ വിനയാന്വിതനാവുകയും അതിന്റെ ലളിതസാരം നമുക്ക്‌ നല്കുകയും ചെയ്തത്‌, വിശ്വാസത്തിന്റെ വൈകൃതവല്ക്കരണത്തിന്റെ ഇരയാവുകായും, പിന്നീട് സത്യം തിരിച്ചറിയണമെന്ന ഒരു ദൃഢനിശ്ചയത്തില്‍ നിന്നുമായിരുന്നു. ‘ഞങ്ങളുടെ’ ഗ്രന്ഥം നിങ്ങള്‍ തൊട്ടാല്‍ കണ്ണു പൊട്ടുമെന്നു അദ്ദേഹത്തെയും തെറ്റിദ്ധരിപ്പിച്ചിരുന്നു സഹപാഠിയായ മുസ്ലിം സുഹൃത്ത്.

നാമം കൊണ്ടും വേഷഭൂഷാദികള്‍ കൊണ്ടും അല്ല വിശ്വാസികളെ തിരിച്ചറിയേണ്ടത്, കര്മ്മം കൊണ്ടാണ്. മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ? എന്ന് ഖുറാന്‍ ചോദിക്കുന്നു. ആരെ ക്കുറിച്ചാണിത്. നമസ്കരിക്കുന്നവരെ കുറിച്ച തന്നെ, പക്ഷെ അവന് അനാഥയെ ആട്ടിയകറ്റുന്നവനാണ്; അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും.

തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും, പള്ളി ഭരണവും, പൌരോഹിത്യവും, അന്ത വിശ്വാസങ്ങളും, കൈ വെട്ടലും കാല്‍ വെട്ടലും ഇതൊന്നുമല്ല മതം. മതത്തെയും വിശ്വാസത്തെയും ശുദ്ധീകരിക്കണമെന്നു തോന്നുന്നവര്‍ അതിന്നു പുറത്ത്‌ വന്നു വിമര്‍ശിക്കലല്ല യുക്തി. വിശ്വാസത്തിന്റെ വെളിച്ചമുള്‍ക്കൊണ്ട ജീവിത മാതൃകകളിലൂടെയാണ്‌ അത് പ്രകടമാക്കേണ്ടത്..

(തുടരും)

13 അഭിപ്രായങ്ങള്‍:

OpenThoughts said...

പ്രകാശം പരത്തേണ്ട ആശയങ്ങള്‍ ഇരുട്ടില്‍ക്കിടന്ന്‍ നിര്ജജീവമായി. പരിശുദ്ധ ഖുറാന്‍ അന്യ മതസ്ഥര്‍ തൊട്ടാല്‍ കണ്ണു പൊട്ടുമെന്നത് മതത്തിന്റെ ശാസനയല്ല. ഉപര്യുക്ത സ്വാര്ത്ഥ വിചാരങ്ങളില്‍ നിന്നുമുടലെടുത്ത കപട വിശ്വാസങ്ങളുടെ പരിണിതഫലം മാത്രം.

സസ്നേഹം
ഓപണ്‍ തോട്സ്

ചിന്തകന്‍ said...

Tracking

Anonymous said...

>പരിശുദ്ധ ഖുറാന്‍ അന്യ മതസ്ഥര്‍ തൊട്ടാല്‍ കണ്ണു പൊട്ടുമെന്നത് മതത്തിന്റെ ശാസനയല്ല<

who said this ? can you provide the source ?

Anonymous said...

>പരിശുദ്ധ ഖുറാന്‍ അന്യ മതസ്ഥര്‍ തൊട്ടാല്‍ കണ്ണു പൊട്ടുമെന്നത് മതത്തിന്റെ ശാസനയല്ല<

who said this ? can you provide the source ?

ബി.എം. said...

>>>>Abdullah Ibn `Umar (may Allah be pleased with them both) quoted the Prophet (peace and blessings be upon him) as saying: “No one is to touch the Qur’an unless he has purified himself.” (Reported by Al-Haythami in Majma` Az-Zawa’id and he said that its narrators are trustworthy) <<<<....if one needs to purify himself ,he has to embrace islam. >>>>പരിശുദ്ധ ഖുറാന്‍ അന്യ മതസ്ഥര്‍ തൊട്ടാല്‍ കണ്ണു പൊട്ടുമെന്നത് മതത്തിന്റെ ശാസനയല്ല.>>> ഇങ്ങനെ കുറെ കപട വിശ്വാസങ്ങളുടെ കെട്ടാണ് ഖുറാനും ഇസ്ലാമും.

OpenThoughts said...

@ബി.എം.
ഇത്തരം സംവാദങ്ങളില്‍ പലരും ഉപയോഗിക്കുന്നതാണ് ഇത്തരം cut & paste ടെക്നോളജി. ആധികാരികത വ്യകതമാക്കാന്‍ അതിന്റെ സോഴ്സ് കൂടി കൊടുത്താല്‍ എല്ലാവര്ക്കും ഉപകാരപ്പെടും.

അതെ സമയം purify = embrace islam, എന്നത് ബി.എമിന്റെ നിര്‍വചനം ആയിരിക്കും. ഏതൊരു വിശ്വാസിയെ സംബന്ധിച്ചിടത്തോളവും പ്രാര്‍ഥനാ വേളകളിലും വേദ പാരായണ സമയങ്ങളിലും ശുദ്ധമായിരിക്കണമെന്നത് (purify)അവരുടെ ദൈവ സ്നേഹത്തിന്റെ ഭാഗമാണ്.

<<<>>>

ഇതിനു മരുപടിയില്ല. ഇസ്ലാമിന്നെ തള്ളി പ്പരയുന്നവര്, അങ്ങനെ ശീലിച്ചവര്‍‍ ഇത് നല്ലത് എന്ന് ഒരിക്കലും പറയില്ലല്ലോ ..!!

സസ്നേഹം
ഓപണ്‍ തോട്സ്

OpenThoughts said...

.>>> ഇങ്ങനെ കുറെ കപട വിശ്വാസങ്ങളുടെ കെട്ടാണ് ഖുറാനും ഇസ്ലാമും.>>>>


ഇതിനു മരുപടിയില്ല. ഇസ്ലാമിന്നെ തള്ളി പ്പരയുന്നവര്, അങ്ങനെ ശീലിച്ചവര്‍‍ ഇത് നല്ലത് എന്ന് ഒരിക്കലും പറയില്ലല്ലോ ..!!

ബി.എം. said...

സുഹൃത്തേ ലോകത്തിലെ 4/5 ജനങ്ങളും ഇസ്ലാമിനെ തള്ളിപ്പറയുന്നവരാണ് എന്ന് മനസ്സിലാക്കണം . അവര്‍ക്കൊക്കെ ഖുറാന്‍ ഒരു പുസ്തകം മാത്രം. അതുകൊണ്ടുതന്നെ സ്വയം ശുദ്ധി വരുത്തി അതിനെ സമീപിക്കണ്ട കാര്യം ഇല്ല. അങ്ങനെ ഒരുവന്‍റെ കൈയില്‍ താങ്കള്‍ ഖുറാന്‍ വായിക്കാന്‍ കൊടുക്കുമോ ? അത് താങ്കളുടെ സ്വര്‍ഗ്ഗവഴിയില്‍ തടസ്സമകില്ലേ?

OpenThoughts said...

>>>>> സുഹൃത്തേ ലോകത്തിലെ 4/5 ജനങ്ങളും ഇസ്ലാമിനെ തള്ളിപ്പറയുന്നവരാണ് എന്ന് മനസ്സിലാക്കണം . <<<<<

പുതിയ അറിവാണ്. നിങ്ങളുടെ കണക്ക് പ്രകാരാമുള്ള , ബാക്കി വരുന്ന 1/5, ഭൂരിപക്ഷം നോക്കിയുമല്ല അതില്‍ ഉറച്ച നിക്കുന്നത്. .."നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്കു എന്‍റെ മതം". ഈ കല്‍പന ഖുര്‍ആന്റെതാണ്.


മറ്റുള്ളവര്‍ക്ക് ഖുര്‍ആന്‍ വായിക്കാന്‍ കൊടുത്താല്‍ അവരുടെ സ്വര്‍ഗ്ഗ പ്രവേശനം മുടങ്ങുമെന്ന നിങ്ങളുടെ മതവിധി, അവര്‍ ചിരിച്ച് തള്ളും.

സസ്നേഹം
ഓപണ്‍ തോട്സ്

asish said...

അറിയാന്‍ ആഗ്രഹമുള്ളവന് ഏതു ഗ്രന്ഥവും എടുത്തു വായിക്കാം... അത് ദൈവ ഗ്രന്ഥം ആയിരുന്നാലും ഷേക്ക്‌സ്പിയാര്‍ സാഹിത്യമായാലും...

കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ അടുക്കള ഭക്ഷണം, മത / ജാതി വേര്‍തിരിവുകള്‍ കൊണ്ട് പരസ്പരം കൈമാറാന്‍ മടിക്കുന്നത് എനിക്ക് നേരിട്ട് അറിയാം...

ഇവിടെയാണ് ഓപണ്‍ തോട്സ് പറഞ്ഞ വാക്യം അര്‍ത്ഥപൂര്‍ണം ആകുന്നത്‌....

'പ്രകാശം പരത്തേണ്ട ആശയങ്ങള്‍ ഇരുട്ടില്‍ക്കിടന്ന്‍ നിര്ജജീവമായി'

OpenThoughts said...

മതത്തിന്റെയും ജാതിയുടെയും, മതമുള്ളവന്റെയും ഇല്ലാത്തവന്റെയും, എല്ലാവര്‍ക്കുമിടയിലുള്ള ബന്ധങ്ങള്‍ കാലം കഴിയുന്തോറും വര്‍ദ്ധിച്ചു വരുന്നു എന്നത് അംഗീകരിക്കേണ്ട ഒരു ദുഃഖ സത്യം തന്നെ.

നന്ദി ആശിഷ്,

CKLatheef said...

>>> സുഹൃത്തേ ലോകത്തിലെ 4/5 ജനങ്ങളും ഇസ്ലാമിനെ തള്ളിപ്പറയുന്നവരാണ് എന്ന് മനസ്സിലാക്കണം . <<<

ബി.എം. അഭിപ്രായം പറഞ്ഞ ബ്ലോഗിലൊക്കെ നല്‍കിയ ഒരു വാദമാണിത്. ബി.എം ഒട്ടേറെ സംസാരിക്കുന്നുണ്ടെങ്കിലും കടംകൊണ്ട യുക്തിവാദയുക്തി അദ്ദേഹത്തിന്റെ വലിയ ഒരു പരിമിതിയായി മാറുന്നു. ഇത് പറയാന്‍ കാരണം യുക്തിവാദി ബ്ലോഗര്‍മാര്‍ പറയുന്നത് അല്‍പം പോലും യുക്തി പ്രയോഗിക്കാതെ പകര്‍ത്തിയത് കൊണ്ടാണ്. ലോകത്തിലെ അഞ്ചിലൊരു വിഭാഗം ഒരു ദര്‍ശനം സ്വീകരിച്ചു എന്ന് പറഞ്ഞാല്‍ അഞ്ചില്‍ നാല് അത് തള്ളിക്കളഞ്ഞു എന്നാണെന്ന് അദ്ദേഹം ധരിക്കുന്നു. തള്ളിക്കളഞ്ഞു എന്ന് പറയണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് അത് മനസ്സിലാക്കാനുള്ള ശ്രമമെങ്കിലും നടത്തേണ്ടതില്ലേ. കേട്ടവരില്‍ തന്നെ മഹാ ഭൂരിഭാഗം കേട്ടവരെ കേട്ടതാണ് അതും മുഖ്യ അവലംബം ബി.എം നെ പോലുള്ളവര്‍ അവലംബിച്ച പോലോ ഇസ്്‌ലാം വിരുദ്ധ സ്രോതസുകളെയും. അതിന് ശേഷം എല്ലാം മനസ്സിലാക്കി എന്ന നിലക്ക് തന്റെ അജ്ഞതയും തെറ്റിദ്ധാരണയും കൈമുതലാക്കി വിമര്‍ശിക്കാനിറങ്ങുകയാണ് വലിയ ഒരു വിഭാഗം. അതിനപ്പുറം നിഷ്പക്ഷമായ ഒരു പഠനത്തിന് എപ്പോള്‍ സന്നദ്ധമാകുമോ അപ്പോള്‍ ഖുര്‍ആനും ഇസ്ലാമും മനുഷ്യഹൃദയങ്ങളെ കീഴ്‌പെടുത്തും എന്നതിന് സമകാലിക സംഭവങ്ങള്‍ കൂടി തെളിവാണ്.

{{സമീപകാലത്ത്‌ വൻവിവാദം സൃഷ്ടിച്ച സ്വിറ്റ്സർലന്റിലെ “മിനാരങ്ങൾ നിരോധിക്കുക” കാമ്പയിന്‌ നേതൃത്വം നൽകിയ എസ്‌.വി.പിയുടെ പ്രമുഖ പ്രവർത്തകൻ ഡാനിയേൽ സ്ട്രൈഷ്‌ ഇസ്ലാം സ്വീകരിച്ചു . ഇസ്ലാംവിരുദ്ധ പ്രചാരണത്തിനു വേണ്ടി, ഇസ്ലാമിനെ പഠിക്കാനാരംഭിച്ചതാണ്‌ ഡാനിയൽ സ്ട്രൈഷിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌.}}

അപ്പോള്‍ മിനാരത്തിനെതിരെ കാമ്പയിനിറങ്ങിയ നേതാവ് പോലും ഇസ്ലാമിനെ പഠിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന് ഒരു നല്ല മനസ്സുണ്ടായിരുന്നത് കൊണ്ട് വൈകിയെങ്കിലും അതിനൊന്ന് ശ്രമിച്ചു.

ഇനിയും ബി.എം. തന്റെ '4/5 തള്ളിയ തിയറി' അവസാനിപ്പിക്കും എന്ന് പ്രതീക്ഷിക്കാന്‍ അദ്ദേഹം തുടരുന്ന ശൈലി എന്നെ അനുവദിക്കുന്നല്ല.

CKLatheef said...

Tracking...