അമേരിക്കയിലെ ഒരു വിമാനത്താവളത്തില്‍ പ്രമുഖ ബോളിവുഡ് താരം ഷാരൂഖ് ഖാനെ രണ്ടു മണിക്കൂറുകളോളം തടഞ്ഞു വയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തെത്രേ.! നമ്മുടെ മമ്മൂട്ടിയെ ഇങ്ങനെ തടഞ്ഞു വച്ച് ചോദ്യം ചെയ്തത് കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ്. മുന്‍ രാഷ്ട്രപതി എ. പി. ജെ അബ്ദുല്‍ കലാമിനെ ഒരു അമേരിക്കന്‍ വിമാന കമ്പനി തടഞ്ഞു വച്ച് ദേഹ പരിശോധന നടത്തി. കമല്‍ ഹാസന്‍ എന്ന നാമത്തില്‍ മുസ്ലിം ചുവ കണ്ട് അദ്ദേഹത്തെയും അപമാനിച്ചുവല്ലോ അവര്‍ ...!
എത്ര പ്രമുഖനായാലും മുസ്ലിം നാമധാരി ആയാല്‍ തന്നെ നോ രക്ഷ..!
നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തായ അമേരിക്കയുമായി ഇടയ്ക്കിടയ്ക്ക് മാലോകരറിയാതെ ഭരണ കര്‍ത്താക്കള്‍ എന്തോക്കൊയോ കരാറുകള്‍ ഒപ്പിടാറുണ്ടല്ലോ..! ആര്‍ക്കറിയാം ഇതിന്റെയൊക്കെ ഉള്ളിലിരുപ്പ്. അല്ലെങ്കിലും അമേരിക്കയെ എന്തിനു കുറ്റപ്പെടുത്തണം, ഷാരൂഖിന്റെയും മമ്മൂട്ടിയുടെയുമൊക്കെ സമുദായക്കാരില്‍ ഭൂരിഭാഗവും അമേരിക്കയെ രക്ഷകരും മോചകരുമായി കണക്കാക്കുന്നവരാണല്ലോ. ഇതൊക്കെ അതിന്റെതായ സ്പിരിറ്റില്‍ എടുക്കാന്‍ മാത്രം വിശാല മനസ്കരാണവര്‍.!
വാല്‍ക്കഷ്ണം: മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതില്‍ ഇന്ത്യയെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു അമേരിക്ക. അന്താരാഷ്ട്ര മതസ്വാതന്ത്ര്യം നിര്‍ണയിക്കാന്‍ അമേരിക്ക രൂപം കൊടുത്ത സമിതിയാണ് ഇന്ത്യയെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ഗീയ കലാപങ്ങള്‍ ഇന്ത്യയില്‍ കൂടുന്നതായും അമേരിക്ക അഭിപ്രായപ്പെട്ടു. - വാര്‍ത്ത
7 അഭിപ്രായങ്ങള്‍:
ഷാരൂഖിന്റെയും മമ്മൂട്ടിയുടെയുമൊക്കെ സമുദായക്കാര്‍ അമേരിക്കയെ രക്ഷകരും മോചകരുമായി കണക്കാക്കുന്നവരാണല്ലോ. ഇതൊക്കെ അതിന്റെതായ സ്പിരിറ്റില്‍ എടുക്കാന്‍ മാത്രം വിശാല മനസ്കരാണവര്‍.!
ശ്രീ കലാമിനെ ഇന്‍ഡ്യയില്‍ പരിശോധിച്ചതിനെ എതിര്‍ക്കുന്നു.
എങ്കിലും ഈ ഖാനേയും മുഹമ്മദിനേയുമൊക്കെ വിശധമായി പരിശോദിക്കുന്നതു കൊണ്ട് അല്പം ധൈര്യത്തോടെ ഫ്ലൈറ്റില്‍ കയറാം.
vince, I know you are not against every muslim... but that line make has a tone like that..
there are good/bad people in all religeon. profiling is done by every countries... in us it is bit more for muslims after the 9/11. is it good... some times it is...
I dont know what their intentions behind it.. I guess something fishy here!
some punjabi singer and a bjp mla had illegal immigrant rackets behind them.. they did not caught those guys and holding kalam.. its shame USA custom@
ഡിയര്‍ വിന്‍സ്,
"ലാലേട്ടന്‍ എന്തു പടം ചെയ്താലും അത് എന്‍ടെ ഫേവറിട്ടായിട്ടു തീരും. ഞാന്‍ തീരെ ഇഷ്ട്ടപ്പെടാത്ത ഒരു നടന്‍ ആണു മമ്മൂട്ടി, അവസാനം വരെ ലീഡര്‍ കെ കരുണാകരനൊടൊപ്പം.." നിങ്ങളുടെ പ്രൊഫൈല്‍ കണ്ടു.
"എങ്കിലും ഈ ഖാനേയും മുഹമ്മദിനേയുമൊക്കെ വിശധമായി പരിശോദിക്കുന്നതു കൊണ്ട് അല്പം ധൈര്യത്തോടെ ഫ്ലൈറ്റില്‍ കയറാം." ഈ കമന്റും വായിച്ചു.
നന്ദി,
സസ്നേഹം,
ഓപ്പണ്‍ തൊട്സ്
ഇങ്ങനെയൊരു പോസ്റ്റ് എന്തെ മലയാളം ബ്ലോലോകത്തില്‍ വരാത്തത് എന്ന് വിചാരിച്ചു ഇരിക്കുമ്പോഴാണ് താങ്കളുടെ പോസ്റ്റ്.
വാല്‍ക്കഷ്ണം കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഇന്ത്യയിലെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും മനസ്സിലാക്കേണ്ട ഒരു ശ്രദ്ധേയമായ കാര്യവും ഇതാണ്. ഇന്ത്യയില്‍ അവരെല്ലാം അനുഭവിക്കുന്ന സ്വാതന്ത്ര്യം ലോകത്തില്‍ ഒരു രാജ്യത്തും അവര്‍ക്കുണ്ടാവില്ല തീര്‍ച്ച.
ഒരു പേരിനെ പോലും മതത്തില്‍ കാണുന്ന അമേരിക്കയും ഹിന്ദുക്കളെ ചുട്ടു കൊല്ലുന്ന പാകിസ്താനും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. അവരെല്ലാം പുണ്യവാളന്മാര്‍ നമ്മുടെ ഭാരതം കെട്ടവരും.
നമ്മുടെ സംസ്കാരവും പാരമ്പര്യവും അതാണ് നമ്മെ പഠിപ്പിച്ചത്. ഭാരതാംബ എല്ലാവരെയും സംരക്ഷിക്കുന്നു. പേരിലെ മതം നോക്കാതെ.
നമ്മുടെ പ്രധാന മന്ത്രി സിഖ്, ഉപരാഷ്ട്രപതി മുസ്ലിം, കോണ്‍ഗ്രസ് അധ്യക്ഷ ക്രിസ്ത്യന്‍ ഇത് മറ്റു ക്രിസ്ത്യന്‍ മുസ്ലിം രാജ്യങ്ങളില്‍ കാണുമോ?
ഇവിടെ ജീവിക്കുന്ന എല്ലാ മതക്കാരും മതം നോക്കാതെ ഭാരതാംബയെ ബഹുമാനിക്കണം. വോട്ട് ബാങ്ക് രാഷ്ട്രീയക്കാര്‍ പറയുന്നതല്ല യഥാര്‍ത്ഥത്തില്‍ ഈ രാജ്യമാണ് ഏറ്റവും സ്വാതന്ത്ര്യം നല്‍കുന്ന രാജ്യം. അതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതും.
നമ്മുടെ ബഹുമാന്യനായ രാഷ്ട്രപതിയെ നമ്മുടെ മണ്ണില്‍ അമേരിക്കകാരന്‍ അപമാനിച്ചപ്പോഴും, നമ്മുടെപ്രിയ മമ്മൂട്ടിയെ അമേരിക്കയില്‍ തടഞ്ഞപ്പോഴും ഇപ്പോള്‍ മുസ്ലീമായത് കൊണ്ട് ഷാരൂഖ് ഖാനെ തടഞ്ഞപ്പോഴും മതം നോക്കാതെ ഹിന്ദുക്കള്‍ ഉള്‍പ്പടെ എല്ലാ ഭാരതീയനും വേദനിച്ചു. അതാണ് നമ്മുടെ പാരമ്പര്യം. അതാണ് നമ്മുടെ രാജ്യ സ്നേഹം.
അമേരിയ്ക്ക എല്ലാം കൊണ്ടും പെര്ഫക്ട് ആണെന്ന ഒരു ഭാവമുണ്ട് അവര്ക്ക്.
കലാമിനെപ്പോലും തടഞ്ഞു വച്ച് പരിശോധന നടത്തിയവരല്ലേ... ഇതിനപ്പുറവും നാം പ്രതീക്ഷിയ്ക്കണം
ദാ ഇതും കൂടെ
Post a Comment