Sep 16, 2009

ഒടുവില്‍ ഇന്ന് ഞാന്‍ സ്വതന്ത്രനായിരിക്കുന്നു ..!



"ജനിച്ചു വളര്‍ന്ന മണ്ണില്‍ ഞാന്‍ കണ്ട അനാഥരുടെയുംവിധവകളുടെയും കുഞ്ഞുങ്ങളുടെയും കണ്ണീര്‍ ...നിരപരാധികളുടെചോര... ഇതൊന്നും ഒരു കാലത്തും മനസ്സില്‍ നിന്ന് പോകില്ല. പ്രതികരണങ്ങള്‍ ഇനിയുമുണ്ടാകും, ആത്മാഭിമാനമുള്ളവര്‍ നാട്ടില്‍ ഉള്ളേടത്തോളം കാലം.

സുഹൃത്തുക്കളേ, ഞാനെറിഞ്ഞ ഷൂവിന്റെ പേരിലാണല്ലോ എന്നെ ക്രൂശിക്കാന്‍ ചിലര്‍മുറവിളി കൂട്ടുന്നത്.
പക്ഷെ നിങ്ങളറിയുക, നിരവധി നിരപരാധികളുടെ ചോരച്ചാലുകളില്‍ ചവിട്ടി നടന്ന ഷൂവാണിത്. അമേരിക്ക തകര്‍ത്ത കുടുംബങ്ങളുടെ അടിത്തറകള്‍ താണ്ടി, കൊച്ചു കുഞ്ഞുങ്ങളുടെ ഖബറിടങ്ങള്‍ ചവിട്ടി വന്ന ഷൂ.

അതിക്രൂരമായ മര്‍ദനമേറ്റ്, കൊടും തണുപ്പില്‍ വിറങ്ങലിച്ച് കാരഗൃഹത്തില്‍ കിടന്നുപിടയുമ്പോള്‍, എന്റെ ഭാവി ഞാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഷൂ ഒരുപ്രതീകമായിരുന്നു...അധിനിവേശത്തില്‍ ഞെരുങ്ങുന്ന ഒരു നാടിന്റെ രോഷത്തിന്റെപ്രതീകം ..."

2 അഭിപ്രായങ്ങള്‍:

OpenThoughts said...

പക്ഷെ നിങ്ങളറിയുക, നിരവധി നിരപരാധികളുടെ ചോരച്ചാലുകളില്‍ ചവിട്ടി നടന്ന ഷൂവാണിത്. അമേരിക്ക തകര്‍ത്ത കുടുംബങ്ങളുടെ അടിത്തറകള്‍ താണ്ടി, കൊച്ചു കുഞ്ഞുങ്ങളുടെ ഖബറിടങ്ങള്‍ ചവിട്ടി വന്ന ഷൂ.

ജിപ്പൂസ് said...

അതെ ആ ഷൂ ഒരു പ്രതീകം തന്നെയാണു.അധിനിവേശത്തില്‍ ഞെരുങ്ങുന്ന ഒരു നാടിന്റെ രോഷത്തിന്റെപ്രതീകം.ആത്മാഭിമാനമുള്ള വീരന്മാരുടെ കുലം അറ്റ് പോയിട്ടില്ലെന്നുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് സൈദിയുടെ ആ 'ഭീകരാക്രമണം'.