Jul 24, 2009

സി.ആര്‍. നീലകണുന്‍, രാഷ്ട്രീയപ്രതികാരത്തിന്റെ ഇര ?

കൊച്ചി: പ്രശസ്‌ത പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനും വിമര്‍ശകനും അരൂര്‍ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ്‌ ഡപ്യൂട്ടി ജനറല്‍ മാനേജരുമായ സി.ആര്‍. നീലകണുനെ കെല്‍ട്രോണിന്റെ ഹൈദരാബാദ്‌ ബ്രാഞ്ചിലേക്ക്‌ സ്ഥലം മാറ്റി. വ്യാഴാഴ്‌ചയാണ്‌ സി.ആര്‍. നീലകണുനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്‌. സി.ആര്‍. നീലകണുനൊപ്പം മറ്റ്‌ രണ്ട്‌ സഹപ്രവര്‍ത്തകരേയും അരൂരില്‍നിന്ന്‌ ചെന്നൈയിലേക്കും മുംബൈയിലേക്കും സ്ഥലം മാറ്റി.

സര്‍വീസില്‍ പ്രവേശിച്ചതു മുതല്‍ 28 വര്‍ഷമായി സി.ആര്‍. നീലകണുന്‍ അരൂര്‍ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സിലാണ്‌ ജോലി ചെയ്യുന്നത്‌. ഇപ്പോഴത്തെ സ്ഥലം മാറ്റത്തില്‍ പ്രത്യേകിച്ച്‌ കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. സര്‍വീസ്‌ ചട്ടങ്ങള്‍ക്കകത്ത്‌ നിന്നുകൊണ്ട്‌ ചെയ്യാവുന്ന നടപടികള്‍ കൈക്കൊള്ളുമെന്ന്‌ സ്ഥലംമാറ്റത്തെക്കുറിച്ച്‌ സി.ആര്‍. നീലകണുന്‍ പ്രതികരിച്ചു. 52 വയസ്സ്‌ കഴിഞ്ഞ തനിക്കൊപ്പമാണ്‌ 90 വയസ്സുള്ള പിതാവും 80 വയസ്സുള്ള മാതാവും കഴിയുന്നത്‌. അക്കാദമിക വര്‍ഷത്തിന്റെ മധ്യഭാഗത്തു വെച്ചുള്ള സ്ഥലം മാറ്റം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുകയും ചെയ്യും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെല്‍ട്രോണ്‍ മാനേജിങ്‌ ഡയറക്ടര്‍ക്ക്‌ അപേക്ഷ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെല്‍ട്രോണിലെ വിവിധ പ്രോജക്ടുകള്‍ക്ക്‌ നേതൃത്വം നല്‍കുന്ന സി.ആര്‍. നീലകണുനെ സ്ഥലംമാറ്റിയതിന്‌ പിന്നില്‍ രാഷ്ട്രീയപ്രതികാര നടപടിയാണെന്ന്‌ ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. കഴിഞ്ഞ ബുധനാഴ്‌ച, 'ലാവലിന്‍ ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍' എന്ന പേരില്‍ 'മാതൃഭൂമി'യില്‍ സി.ആര്‍. നീലകണുന്റെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ലാവലിന്‍ കേസിനെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളടങ്ങിയ സി.ആര്‍. നീലകണുന്റെ ഒരു പുസ്‌തകം അടുത്തിടെ പ്രകാശനം ചെയ്‌തിരുന്നു. സി.പി.എമ്മിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചകളിലും സി.ആര്‍. തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനെ സി.പി.എം. പോളിറ്റ്‌ബ്യൂറോയില്‍ നിന്ന്‌ നീക്കിയപ്പോള്‍ വി.എസിന്റെ നിലപാടുകളെ ന്യായീകരിച്ച്‌ രംഗത്തെത്തിയതും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ അപ്രീതിക്ക്‌ കാരണമായിട്ടുണ്ടെന്ന്‌ കരുതുന്നു.
- മാതൃഭൂമി വാര്‍ത്ത

5 അഭിപ്രായങ്ങള്‍:

karimeen/കരിമീന്‍ said...

സര്‍വീസില്‍ പ്രവേശിച്ചിട്ട് അഞ്ചു കൊല്ലം ഒരു സ്ഥലത്തിരുന്ന എന്നെ സ്ഥലം മാറ്റിയിട്ട് ആരും ചോദിക്കുന്നില്ല. അപ്പോഴാണ് 28 കൊല്ലം ഒരാള്‍ ഒരു സ്ഥലത്തിരുന്ന കഥ കേള്‍ക്കുന്നത്.
എന്തായാലും ആള് ഇത്രേം വലിയ മണിയടിക്കാരനായിരിക്കും എന്ന് നിനച്ചില്ല.

Ajith Pantheeradi said...

ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ ഒരാള്‍ 28 കൊല്ലം ഒരേ യൂണിറ്റില്‍ ഇരുന്നു എന്നത് അത്ഭുതകരമായിരിക്കുന്നു.

കടത്തുകാരന്‍/kadathukaaran said...

അത്ഭുതം കൂറുന്നവരുടെ നല്ല മനസ്സുകള്‍ക്കു മുമ്പില്‍ അനുശോചനം രഖപ്പെടുത്തുന്നു. നല്ല മണിയടിക്കാരന്‍ തന്നെയായിരുന്നു, അല്ലെങ്കില്‍ ആണ്‍ എല്ലാ ബുദ്ധിജീവികള്‍ എന്ന് വിളിക്കപ്പെടുന്ന ഈവിഭാഗത്തില്‍ പെടുന്ന എല്ലാവരും, അതുകൊണ്ടു തന്നെയായിരുന്നിരിക്കണം ആദ്ധേഹത്തിനും ഇത്രയും കാലം അവിടെ തന്നെ പിടിച്ച് നില്‍കാനായത്. സര്‍വ്വീസില്‍ കയറുമ്പോള്‍ ഒറിജിനല്‍ നട്ടെല്ലു വീട്ടില്‍ ഊരിവെച്ച് വേറെ റബര്‍കൊണ്ടുണ്ടാകിയ നട്ടെല്ലു ഫിറ്റ് ചെയ്തുവേണം ജോലിക്ക് കയറാന്‍. എന്നാല്‍ ഊരിവെച്ച നട്ടെല്ലു ആരോരുമറിയാതെ എടുത്ത് വെച്ച് ഫിറ്റ് ചെയ്ത് ബുദ്ധിജീവിക്ക് നിരക്കാത്തെ എന്തെങ്കിലും വിളിച്ച് പറഞ്ഞാല്‍ ഇങ്ങനെയിരിക്കും എന്ന് ഇനിയെങ്കിലും പ്രത്യയശാസ്ത്രങ്ങള്‍കെതിരെ പ്രതികരിച്ചേക്കാവുന്നവര്‍ക്ക് നല്ലൊരു മെസ്സേജ് ആയി നമുക്കിതിനെ കാണാം. ഈ നടപടിയില്‍ പിണറായിക്കോ കൂട്ടളികള്‍ക്കോ യാതൊരു പങ്കുമില്ലെന്ന് പിണറായി കട്ട പണമാണേ സത്യം.

chithrakaran:ചിത്രകാരന്‍ said...

കണ്ണാടികളെല്ലാം കുത്തിപ്പൊട്ടിച്ച്
ഒരു സ്വര്‍ഗ്ഗലോകം കെട്ടിപ്പടുക്കാം !!!
ഹഹഹ....
കൂടെ നില്‍ക്കുന്നവര്‍ക്ക്
പതിവുതെറ്റാതെ ടിപ്പുകൊടുക്കാന്‍ മറക്കരുത്.
സ്വര്‍ഗ്ഗം നരകമാക്കും !

ജനശക്തി said...

നീലകണ്ഠന്റെ പ്രമോഷനും മാധ്യമദുഷ്പ്രചരണവും ഇവിടെ വായിക്കാം.