നിങ്ങള്‍ അയച്ച കത്ത് വായിച്ചു. വായിച്ചപ്പോ ഒരു വിഷമവും തോന്നിയില്ല, ഉടനെ തന്നെ മറുപടി അയക്കുന്നു, പെട്ടെന്നയച്ചില്ലെങ്കില്‍ നിങ്ങള്‍ പറയും, ഒരു കത്തെഴുതുവാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാ എനിക്കെന്ന്‍ ..അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇവിടെ എനിക്കൊരു പ്രശ്നവുമില്ല, അല്ഹമ്ദുലില്ലാ ...
നിങ്ങള്‍ പറഞ്ഞ കഴുകന്മാരെ ഞാന്‍ കണ്ടത് നാട്ടിലേക്ക് വരുമ്പോഴാണ്. അധ്വാനത്തിന്റെ വിയര്‍പ്പു നാറ്റം ഒഴിവാക്കാന്‍ പൂശിയ സ്പ്രേയും നാട്ടിലേക്ക് വരുമ്പോ മാത്രമിടുന്ന പുത്തന്‍ കുപ്പായവും കണ്ടു ആള് വല്ല്യ സുജായീന്നു വിചാരിച്ചു കൂടെ കൂടിയ കഴുകന്മാര്‍ ..വിമാനക്കമ്പനിയുടെ ലേബലില്‍, മൊബൈല്‍ കമ്പനിക്കാരുടെ ലേബലില്‍, റിയല് എസ്റ്റേറ്റ് മാഫിയകളുടെ ലേബലില്‍ ...അങ്ങനെ നാടന്‍ കഴുകന്മാര്‍ ... !
നിവൃത്തികേടല്ല, ഒരൊളിച്ചോട്ടം തന്നെയായിരുന്നു. നിങ്ങള്‍ നാട്ടില്‍ ഒരോട്ടോറിക്ഷ ഓടിച്ചാല്‍ മതിയായിരുന്നല്ലോ ...നല്ല ചോദ്യം ..! ലോണെടുത്ത് ഓട്ടോറിക്ഷ വാങ്ങിച്ച് കടത്തില്‍ മുങ്ങിയാണ് ഇങ്ങോട്ട് വിമാനം കയറിയത് എന്ന കാര്യം നിങ്ങള്‍ക്കറിയുമോ. പലിശക്ക് പലിശ, പേപ്പര്‍ ശരിയാക്കാന്‍ കറങ്ങിയ കറക്കം, കാര്യം നേടാന്‍ കൊടുത്ത കൈക്കൂലി, അടവ് തെറ്റിയപ്പോ നോട്ടീസ്, പിന്നെ ഫസ്റ്റ് ക്ലാസ്സ് റോഡല്ലേ, നികുതി കൃത്ത്യായിട്ടു മേടിക്കുന്നുണ്ട്, എല്ലാം തിന്നു മുടിക്കുന്ന ഒരു വര്‍ഗ്ഗം, ഉദ്യോഗസ്ഥരും ..രാഷ്ട്രീയക്കാരും ...
ബാപ്പ ഒരു പാവം സാധാ പാര്‍ട്ടി നേതാവായിരുന്നതിനാല്‍, അത് വഴിയും ജോലിക്കായി കുറെ ശ്രമങ്ങള്‍, പക്ഷെ നേതാക്കളെ തൃപ്തി പെടുത്താനുള്ള വഹകളില്ലാത്ത പാവങ്ങള്‍ ഞങ്ങള്‍ ...
ഏതു കഴിവില്ലായ്മയെയാണ് നിങ്ങള്‍ പറ്റിപ്പോയ ഗതികേടെന്ന് നാമകരണം ചെയ്ത് കഴുത്തില്‍ ചുറ്റിയത്? ഏത് പ്രതിഭാസമാണ പിറന്നു വീണ മണ്ണില്‍ നിന്നും നിങ്ങളെ വിദൂരത്തേക്ക് തട്ടിത്തെറിപ്പിച്ചത്?
മറുപടി വ്യക്തമയിട്ടുണ്ടാകുമെന്നു വിചാരിക്കുന്നു. കൈക്കൂലിക്കാരേയും, സ്വാര്‍ഥരായ രാഷ്ട്രീയക്കാരുടെ കുതന്ത്രങ്ങളെയും, അടിയന്തിരത്തിന്നു പോലും കയ്യിട്ടു വാരുന്ന ചൂഷകരുടെയും, വട്ടിപ്പലിശക്കാരുടെയും, പിന്നെയോ ...വര്‍ഗീയ ഭ്രാന്തന്മാര്‍, മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കുന്നവര്‍, അവരെയൊക്കെ ചെറുത്ത് ... കഴിവില്ലായ്മയല്ല, ഗതികേട് തന്നെ. സ്വസ്ഥത കിട്ടാന്‍ ചന്ദ്രനില്‍ പോകാന്‍ പറ്റൊങ്കില്‍ അവിടെയും പോകും.
പിറന്ന നാട്ടില്‍ നില്ക്കാന്‍ പൂതിയില്ലാത്തോര്‍ ആരാ ഉണ്ടാവാ. എന്നിട്ടും നമ്മടെ ബുദ്ധിയും കഴിവും മറ്റു രാജ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപെടുത്തേണ്ട ഒരവസ്ഥ എന്ത് കൊണ്ട് വന്നു ??? രോഗിയായ ഉമ്മക്ക് താങ്ങും തണലുമായും നില്‍ക്കാനും, ബാപ്പാന്റെ മയ്യത്തു നമസ്‌കാരത്തിനു ഇമാമത്തു നില്‍ക്കാനും ... എല്ലാത്തിനും പൂതിയുണ്ട്, നാടിന്റെ പച്ചപ്പും, കവുങ്ങും തോട്ടവും, മഴയും, വിഷുപ്പാടവും, പീടിക കോലായിലിരുന്നു സ്വറ പറച്ചിലും, നിഷ്കളങ്കരായ നാട്ടുകാരും, എല്ലാം മനസ്സില്‍ വരാറുണ്ട്. പക്ഷെ കെട്ടിച്ചയക്കാനുള്ള പെങ്ങന്മ്മാരുടെ മുഖം മനസ്സില്‍ വരുമ്പോ, പൊളിഞ്ഞുത്തൂങ്ങിയ വീട്ടിന്റെ മുന്‍ഭാഗത്തെ പട്ടിക കഷ്ണങ്ങള്‍ടെ രൂപം മനസ്സില്‍ വരുമ്പോ, ഈ മരുഭൂമിയിലെ ചൂടൊക്കെ മറക്കും. ബര്‍ക്കത്തുള്ള മണ്ണായി തോന്നും..!! എത്രയോ ഉമ്മമാരുടെ പ്രാര്‍ഥനകള്‍... മറക്കാന്‍ പറ്റോ നമ്മക്ക്.
പലപ്പോഴും ഇവിടെ ചെയ്യുന്ന പണിയില്‍ അഭിമാനമേ തൊന്നിയിട്ടൊള്ളൂ, പേപര്‍ ശരിയാക്കാന്‍ ആരുടെ കാലും പിടിക്കേണ്ടി വന്നിട്ടില്ല, നൂറു തവണ ആപ്പീസുകളിലേക്ക് കയറിയിറങ്ങി വിയര്‍ക്കേണ്ടി വന്നിട്ടില്ല, വണ്ടി ഓടിക്കുന്നതിന്നിടയില്‍ പോലീസിന്റെ തെറി കേള്‍ക്കേണ്ടി വന്നിട്ടില്ല ...
എന്തൊക്കെയായാലും ബാബു ഭരദ്വാജ് 'പ്രവാസികളുടെ ഡയറിക്കുറിപ്പുകളില്‍' പറഞ്ഞത് പോലെ 'പ്രവാസ ജീവിതം നല്കിയ ഏതൊരൈശ്വര്യത്തിലും നന്ദിയുള്ളതോടൊപ്പം തന്നെ അടുത്ത തലമുറയില്‍ പെട്ടവരെങ്കിലും പ്രവാസിയാകരുതേ, എന്നാണ് ആത്മാര്‍ഥമായ പ്രാര്‍ത്ഥന ..!'
അറബിക്കഥയിലെ മുകുന്ദനെ പോലെ നാടിലേക്ക് വരാനും സ്ഥിരമായി അവിടെ കൂടാനും ആഗ്രഹമുണ്ടെങ്കിലും, അതിന് കഴിയാത്തതിന്റെ കാരണം ...? ഉത്തരം കണ്ടെത്തുവാനുള്ള ബാധ്യത എനിക്കെന്ന പോലെ നിങ്ങള്‍ക്കുമില്ലേ.
ഒരു പാടു പ്രാര്‍ഥനയോടെ,
- ഒരു പാവം ഹൌസ് ഡ്രൈവര്‍
8 അഭിപ്രായങ്ങള്‍:
അറബിക്കഥയിലെ മുകുന്ദനെ പോലെ നാടിലേക്ക് വരാനും സ്ഥിരമായി അവിടെ കൂടാനും ആഗ്രഹമുണ്ടെങ്കിലും, അതിന് കഴിയാത്തതിന്റെ കാരണം ...? ഉത്തരം കണ്ടെത്തുവാനുള്ള ബാധ്യത എനിക്കെന്ന പോലെ നിങ്ങള്‍ക്കുമില്ലേ.
ഉത്തരമില്ലാത്ത ചിന്തകള്‍...
കൊള്ളാം
പ്രിയപ്പെട്ട പാവം ഹൗസ്ഡ്രൈവര്‍;
എന്നെ ഓര്‍മ്മയുണ്ടോ എന്നറിയില്ല. പറഞ്ഞാലറിയും.ഞാനാണ് താങ്കള്‍ക്ക് കത്തെഴുതിയത്‍! പേര് ആലുവവാല.
http://aluvavala.blogspot.com/2008/06/blog-post.html
http://www.koottam.com/profiles/blogs/784240:BlogPost:10365547
ശരിയാണ് താങ്കള്‍ പറഞ്ഞത്. നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. കടം, പലിശ, ചൂഷണം, തട്ടിപ്പ് ഒക്കെക്കൂടി നമ്മുടെ നാടിനെ നശിപ്പിച്ച് നരഗമാക്കി അല്ലേ? പക്ഷെ ഇതില്‍ നിന്നൊക്കെ രക്ഷപ്പെട്ട് ഒളിച്ചോടി നാം വന്നത് സ്വര്‍ഗ്ഗത്തിലേക്കാണോ എന്നാരെങ്കിലും ചോദിച്ചാല്‍...? എല്ലാവരുമല്ല, എല്ലാ ഹൗസ്‌ഡ്രൈവര്‍മാരുമല്ല, ചിലരെങ്കിലും.. ചില ഹൗസ്‌ഡ്രൈവര്‍മാരെങ്കിലും ഒറ്റക്ക് രക്ഷപ്പെട്ടോടിയത് മറ്റൊരു നരകത്തിലേക്കുതന്നെയാണ്.
ഓട്ടോറിക്ഷ നല്ലൊരുദാഹരണമാണ്. ലോണെടുത്ത് ഓട്ടോറിക്ഷ വാങ്ങിയത് പാപമൊന്നുമല്ല! അതാണ് താങ്കളെ നാടുകടത്തിയതെങ്കില്‍ തെറ്റുകാരന്‍ ആരാണ്? പലിശക്കണ്ണുള്ള ലോണാണോ, കരഞ്ഞോടുന്ന ഓട്ടോറിക്ഷയാണോ, അതല്ല താങ്കളാണോ? ഓട്ടോറിക്ഷയുടെ ലോണടക്കാനുള്ള മിച്ചവരുമാനമൊക്കെ ചെലവുചുരുക്കിയാല്‍ അതില്‍ നിന്നു തന്നെ കിട്ടും, കിട്ടുന്നുണ്ട്.. അതവിടെ നില്‍ക്കട്ടെ!
ലോണെടുക്കാതെ ഓട്ടോറിക്ഷ വാങ്ങാന്‍ കഴിയുമായിരുന്നില്ലേ? ഗള്‍വില്‍ പതിനഞ്ചും പതിനെട്ടും മണിക്കൂര്‍ കഠിനജോലിചെയ്യുന്ന താങ്കള്‍ നാട്ടില്‍ രണ്ടേ രണ്ടു വര്‍ഷം എട്ടോ പത്തോ മണിക്കൂര്‍ കൂലിപ്പണിക്കുപോയിരുന്നെങ്കില്‍ സ്വന്തമായിട്ടൊരോട്ടോറിക്ഷ വാങ്ങാമായിരുന്നു! 'ഛേ..ഞാനോ കൂലിപ്പണിക്കോ' എന്നു ചിന്തിക്കുമ്പോള്‍ സ്വന്തം നാടും മറുനാടും നരകമായി മാറിയതിന് ആരെയാണ് നാം പഴിചാരുക..?
നമുക്ക് ജീവിക്കാന്‍ കഴിയുന്നില്ല എന്നതുകൊണ്ടുമാതം ഒരു നാടും മോശമാകുന്നില്ല. നമ്മേക്കാള്‍ കഴിവു കുറഞ്ഞവരാണ് നാട്ടില്‍ കപ്പലണ്ടിവിറ്റ് സുഖമായി ജീവിക്കുന്നത്. ഉന്തുവണ്ടി തള്ളിയാണ് അവരുടെ ജീവിതം. എന്തുവണ്ടിയാണ് താങ്കള്‍ വീട്ടിലിപ്പോള്‍ മൂടിയിട്ടിരിക്കുന്നത്? ബജാജ് പള്‍സറൊ, അതോ മാരുതി സെന്നോ?!! നാട്ടില്‍തോറ്റും മറുനാട്ടില്‍ തോറ്റുതൊപ്പിയിട്ടും ജീവിക്കാന്‍ ഗതികേടിനെ കൂട്ടുപിടിക്കരുത്. നമുക്ക് ജയിക്കാന്‍ ആഗ്രഹമുണ്ടായിട്ടു കാര്യമില്ല, കഠിനാദ്ധ്വാനമാണാവശ്യം..ബുദ്ധിപൂര്‍വ്വം..!
നമ്മുടെ ജീവിതം കൊല്ലം മുഴുവനും വല്ലവര്‍ക്കും മാത്രമായി കൊടുക്കാതെ അല്പം കുടുമ്പത്തിനും കൊടുക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലേ? മാര്‍ഗ്ഗങ്ങളുണ്ട്..ആദ്യം നാം നമ്മുടെ ശരീരത്തിലേക്കും, ബലിഷ്ടമായ കരങ്ങളിലേക്കും നോക്കുക. പിന്നെ ചുറ്റും ഒന്നും കണ്ണോടിക്കുക..! മാര്‍ഗ്ഗം നമുക്കു മുന്നില്‍ തെളിയും..!
പ്രിയ സ്നേഹിതാ..നാം തോല്‍ക്കരുത്! ഒരാളും നമ്മെ കെട്ടിയിടരുത്. കെട്ടുകള്‍ പൊട്ടിക്കാനുള്ള സൂത്രങ്ങള്‍ മെനയണം നാം. നമ്മെ അനാവശ്യമായി ഒരാളും നിയന്ത്രിക്കരുത്. ഒന്നു പറയാം; പ്രിയപ്പെട്ടവര്‍ കൂടെയുള്ള നരകമാണ് ആരും കൂട്ടിനില്ലാത്ത നരകത്തേക്കാള്‍ നല്ലത്!!!
ജയിച്ചുമുന്നേറാനുള്ള തന്ത്രങ്ങളും പദ്ധതികളും നല്‍കാന്‍ നമ്മുടെ തലച്ചോറു മിടുക്കനാണ്! നട്ടാല്‍ മുളക്കാന്‍ കപ്പയും, ചീരയും, തുവരയും മിടുമിടുക്കരാണ്. ഇനി മിടുക്കുവേണ്ടത് നമുക്കാണ്..നമുക്കു മാത്രം..!
നിറഞ്ഞ സ്നേഹത്തോടെ
ആലുവവാല
പ്രിയപ്പെട്ട ആലുവവാല
നിങ്ങളുടെത് വായിച്ചിട്ട് നിങ്ങളുടെ അനുഭവമല്ല, മറിച്ച് ആരൊക്കെയോ പറഞ്ചത് കേട്ട് നിങ്ങളും പറയുകയാണ് എന്ന് മനസ്സിലാക്കുന്നു... ദയവായി കാര്യങ്ങള്‍ മനസ്സിലാക്കുക...
നിങ്ങള്‍ പറഞ്ച പോലെയുള്ള ആളുകള്‍ ഉണ്ടാകും.. ന്താന്‍ നിഷേദിക്കുന്നില്ല. പക്ഷെ ഭൂരിപക്ഷവും ഇവിടെ സന്തൂശതോടെയാണ് കഴിയുന്നത്. അത് നിങ്ങള്ക്ക് മനസ്സിലാകുകയില്ല. കാരണം അവര്‍ ഇപ്പോഴും പ്രശ്നങ്ങള്‍ ഇല്ല എന്ന് പറഞ്ചു നടക്കില്ല, പക്ഷെ പ്രശ്നങ്ങള്‍ ഉള്ളവര്‍ ആരെയെങ്കിലും കണ്ടാല്‍ ചിലപ്പോള്‍ പരന്ചെന്നിരിക്കും. അത് മാത്രമാണ് സത്യം എന്ന് കരുതുന്ന നിങ്ങള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ആണ്. നിങ്ങള്ക്ക് മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് പറയണമെങ്കില്‍ ശരിക്കും മനസ്സിലാക്കി പറയുക. മറ്റുള്ളവരെ വിഷമിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുക. ഏതൊരു പ്രവാസിയുടെയും കുടുംബം നിങ്ങളുടെത് വായിച്ചാല്‍ ഇത് സത്യമാണെന്ന് കരുതാന്‍ ഇടയുണ്ട്. ദയവായി ശ്രദ്ധിക്കുക...
സ്നേഹത്തോടെ ഒരു പ്രവാസി മലയാളി
നാട്ടിനെയല്ല കുറ്റപ്പെടുത്തുന്നത് , വ്യവസ്ഥയെ. അധ്വാനിക്കുന്ന കേര കര്‍ഷകരുടെ അവസ്ഥ നമുക്ക് അറിയാം. ബുദ്ധിപൂര്‍വ്വം കഠിനാദ്ധ്വാനാം ചെയ്തവര്‍ ... നൊമ്പരത്തിന്റെ പ്രതീകമായി കൂട്ടിയിട്ട ആയിരക്കണക്കിന് തേങ്ങകളുടെ ചിത്രം കണ്ടു പത്രത്തില്‍, കുറച്ചു ദിവസം മുമ്പ്. ഇഷ്ടിക കഷ്ണം എടുത്ത് പട്ടിയെ എറിഞ്ഞ കുട്ടിയെ ൻചീത്ത പറയുന്ന അച്ഛനെ മിമിക്രിക്കാര്‍ അവതരിപ്പിച്ചത് അറിയാമല്ലോ.."എടാ, നിനക്ക് ആ തേങ്ങ എടുത്ത് പട്ടിയെ എറിഞ്ഞൂടെ ...!"
നമ്മടെ ഗവ്ണ്മെന്റിന്നിത് ‘തേങ്ങക്കൊല‘ ..!! അവർക്കു വേണ്ടത് സാമ്രാജ്യത്ത തമ്പുരാക്കളുടെ തേങ്ങ..
എടാ കള്ള സുബറെ അന്നോട് ആരാണ്ടാ ഇല്ല്യാത്ത ബര്തനോക്കെ പറഞ്ഞത്. എടാ അര്യ്ക്ക്യണ്ടാ ഇബടെ ബുതിമുട്ട്. എടാ നാട്ടില്‍ നിക്കാംപട്ടെയ്ട്ടണ്ടാ ഓരോ പാവങ്ങള്‍ ഇബടെ ബന്നിട്ട് രണ്ടുര്പ്പ്യ ഇന്ടക്ക്യെത്. അത് കിട്ടീറെല്ലെട അന്നെപോല്തെ ഓരോന്ന്‍ ഇമ്മയിരി കളികളിക്കിനെ അനക്കരിയോ അന്റെ മുക്ക്യ മന്ധ്രി ഇല്ലേ അന്റൊ അച്ചുമാമ മോപ്പര്ക്ക്ത ഒരു ബിസ ബെനമ്ന്ന് പറഞ്ഞു ബുളിചീനും. കൊടുക്കെടാ മോപ്പര്ക്ക്യും ഒരു ബിസ ഇയ്യ് പറയ് അന്റെക കഴുകന്മാരോദ് മൂപരെ പുടിക്ക്യന്‍ പറ്റൂച്ചാല്‍ ഇയ്യ് PB നെയും കൂട്ടിക്യെടാ. പറ്റൂച്ചാല്‍ ഇങ്ങലെല്ലരും കൂടി മൂപരെ അങ്ങോട്ട്ട് കൊന്നളിം. കള്ളമ്മാരെ നാടല്ലെ അന്ടെത്. ഇയ്യ് ഒരു കാര്ര്യം ചെയ്യ് ഒരു PB ഇബാടെയും തൊടങ്ങിക്കോ. ബെര്‍ിണ്ടാട ഞമ്മലങ്ങോട്റ്റ് അന്റെത നാട്ടിലേക്ക് ആനക്കും തെര്ന്റെട ഒരു ബിസ
എന്ന അന്റെി സ്വന്തം ബീരാന്‍
'പ്രവാസ ജീവിതം നല്കിയ ഏതൊരൈശ്വര്യത്തിലും നന്ദിയുള്ളതോടൊപ്പം തന്നെ അടുത്ത തലമുറയില്‍ പെട്ടവരെങ്കിലും പ്രവാസിയാകരുതേ, എന്നാണ് ആത്മാര്‍ഥമായ പ്രാര്‍ത്ഥന ..!'
most of us think & pray so.
Post a Comment