ഇടതുപക്ഷം ക്ഷയിക്കരുതെന്ന് ആഗ്രഹിച്ചവരാണ് നിഷ്പക്ഷ രാഷ്ട്രീയ വീക്ഷണമുള്ളവരും ഇതിനെ അത്തരത്തില്‍ നിരീക്ഷണം നടത്തിയവരും. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചാലും ഇടതുപക്ഷം ഒരു സമ്മര്‍ദ്ദ ശക്തിയായി നില്‍ക്കണമെന്ന് അവരാഗ്രഹിച്ചു. സാമ്രാജ്യത്തത്തിന്നെതിരെയുള്ള ഇടതുപക്ഷത്തിന്റെ കടുത്ത നിലപാടാണ് പലപ്പോഴും കഴിഞ്ഞ സര്‍ക്കാരുകളെ സാമ്രാജ്യത്വ അജണ്ടകളുടെ നടത്തിപ്പുകാരകുന്നതില്‍ നിന്നും തടഞ്ഞത്.
ഇത്തവണ ഇടതുപക്ഷം ക്ഷയിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നു.രാജ്യത്തിന്റെ സൈനിക കേന്ദ്രങ്ങളില്‍ അമേരിക്കന്‍ പരിശോധന അനുവദിക്കുന്ന കരാറില്‍ ഒപ്പിടുക വഴി ഈ അടിമത്തത്തിന്റെ വ്യക്തമായ സൂചനകള്‍ വരുന്നു. രാജ്യത്തിന്റെ പരമാധികാരം അടിയറ വച്ച് കൊണ്ടുള്ള കരാരെന്ന ആരോപണം ഉയരുന്നു. ഇനിയും ഇത്തരം കരാറുകളും ദാസ്യ വേലകളും പ്രതീക്ഷിക്കാം.
സാമ്രാജ്യത്ത ശ്രുംഖലകളുടെ ഉപദേഷ്ടാക്കള്‍ ഇനിയും പല വലകള്‍ വിരിക്കും. പ്രലോഭനങ്ങള്‍ നിരത്തും. കോടിപതികളായ ജനപ്രധിനിധികളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും. ദരിദ്രരും പട്ടിണിപ്പാവങ്ങളും നിറഞ്ഞ നമ്മുടെ നാടിന്റെ നേതാക്കളുടെ വരുമാനത്തിന്റെ കണക്കു നാം അറിഞ്ഞുവല്ലോ... സമ്പന്നനായ ഒരു മന്ത്രിയുടെ സമ്പാദ്യം 31.89 കോടി, ഭാര്യയുടെ 4.96 കോടി ...!
ഇടതു പക്ഷത്തെ ക്ഷയിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് തലയൂരാന്‍ പറ്റില്ല. കേവലം സങ്കുചിത താല്പര്യങ്ങള്‍ക്കായി, പ്രാദേശിക പ്രശ്നങ്ങളുടെ പേരില്‍, തമ്മിലടികളുടെ വൈരാഗ്യം തീര്‍ക്കാനെന്ന വണ്ണം ഇടതുപക്ഷ വിരുദ്ധ നിലപാടെടുത്തവര്‍ കാര്യങ്ങളുടെ ഗൌരവം തിരിച്ചറിഞ്ഞില്ല എന്ന് വേണം കരുതാന്‍. രാജ്യം നേരിടുന്ന മുഖ്യ ഭീഷണി നിലനില്പിന്റെയാണ്, സാമ്രാജ്യത്തത്തോടുള്ള അടിമത്തത്തിന്റെയാണ്. മാധ്യമങ്ങളും സാമ്രാജ്യത്താനുകൂല നിലപാടെടുത്തു. ആണവ കരാര്‍, സാമ്പത്തിക പ്രതിസന്ധി, സാമ്രാജ്യത്ത അജണ്ടകള്‍ തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ല. ലാവ്‌ലിന്‍ ചര്‍ച്ച ചെയ്തത് പോലെ ബോഫോഴ്സ് കോഴയുടെ ഇടനിലക്കാരന്‍ ക്വത്രോച്ചിയെ രക്ഷപ്പെടുത്തിയതും മറ്റു അഴിമാതിക്കേസ്സുകളും ചര്‍ച്ച ചെയ്തില്ല.
അതേ സമയം ഇടതുപക്ഷത്തെ ക്ഷയിപ്പിക്കുന്നത് ഇടതുപക്ഷം തന്നെ എന്നൊരു തിരിച്ചറിവ് അനിവാര്യമായിരിക്കുന്നു. വിഭാഗീയതയും, തല തിരിഞ്ഞ ഭരണ പരിഷ്കാരങ്ങളും അവരുടെ പരാജയത്തിന്റെ മുഖ്യ കാരണങ്ങളായെന്നു വിലയിരുത്തപ്പെട്ടു. അച്ചടക്കരാഹിത്യം വച്ച് പൊറുപ്പിക്കില്ല എന്നത് ഒരു കേഡര്‍ പാര്‍ട്ടിയെ സംബന്ധിച്ചടത്തോളം ചിട്ടയുടെ ഭാഗം. പക്ഷെ ശിക്ഷണത്തിലും പക്ഷപാതമുണ്ടെന്ന തോന്നല്‍ വിഭാഗീയതയെ കൂടുതല്‍ രൂക്ഷമാക്കുന്നു. നേതാക്കളുടെ ആഡംബര ജീവിതത്തെയും സ്വത്ത് സമ്പാദനത്തെയും വിമര്‍ശിക്കുന്നവര്‍ അതിന്റെ കാരണം കണ്ടെത്താനും പ്രതിവിധി നടപ്പാക്കാനും ശ്രമിക്കുന്നില്ല.
കാര്യങ്ങളെ കുറെ കൂടി ഗൌരവത്തില്‍ കണ്ട്, രാജ്യത്തിന്റെ രാഷ്ട്രീയ അവസ്ഥകളെ വിശകലനം ചെയ്തു വിശാലമായ നിലപാടുകള്‍ എടുക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. അവരെ തകര്‍ക്കണമെന്നു ആഗ്രഹിക്കുന്നവരുടെ നിലപാടുകളേക്കാള്‍ ഗുരുതരമല്ലേ നേതാക്കള്‍ തന്നെ പ്രസ്ഥാനത്തെ തകര്‍ക്കുന്ന അവസ്ഥ ..?
10 അഭിപ്രായങ്ങള്‍:
രാജ്യത്തിന്റെ രാഷ്ട്രീയ അവസ്ഥകളെ വിശകലനം ചെയ്തു വിശാലമായ നിലപാടുകള്‍ എടുക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. അവരെ തകര്‍ക്കണമെന്നു ആഗ്രഹിക്കുന്നവരുടെ നിലപാടുകളേക്കാള്‍ ഗുരുതരമല്ലേ നേതാക്കള്‍ തന്നെ പ്രസ്ഥാനത്തെ തകര്‍ക്കുന്ന അവസ്ഥ ..?
ആണവക്കരാര്‍ ഒരൊറ്റനിമിഷത്തിലോ മാസത്തിലോ വര്‍ഷത്തിലോ പൊട്ടിമുളച്ചതല്ല, അത് വര്‍ഷങ്ങളുടെ ചര്‍ച്ചയിലൂടെ ഓരോരോ ഘട്ടങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്നതാണ്. അന്നൊക്കെ ഏതു വഗണ്മെന്‍റാണോ ഇതിന്‍ നേതൃത്തം കൊടുത്തത് ആ ഗവണ്മെന്‍റിനെ താങ്ങി നിര്‍ത്തിയിരുന്നത് ഇതേ ഇടതു പാര്‍ട്ടികളായിരുന്നു. കരാര്‍ ഒപ്പിടുന്ന നിമിഷത്തിലെ പിന്‍വലിയല്‍ ഇടതുപക്ഷത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്നുള്ള പിന്‍വലിയലാണ്. ഇത്തരത്തില്‍ ഉത്തരവാദിത്തങ്ങളെ കാറ്റില്‍ പറത്തുന്ന ഒരു രാഷ്ട്രീയ സംവിധാനത്തെ എങ്ങിനെ താങ്കള്‍ പറയാതെ പറഞ്ഞപോലെ വിശ്വസിക്കും? ലാവ്ലിന്‍ കേസ് കേരളത്തില്‍ ചര്‍ച്ച ചെയ്തപോലെ എവിടേയും ചര്‍ച്ച ചെയ്തിരികില്ല, കേരളത്തില്‍ അത് ചര്‍ച്ച ചെയ്യേണ്ടുന്ന സാഹചര്യമുണ്ട്, അതിനുള്ള വ്യക്തമായ കാരണങ്ങളുമുണ്ട്. കോത്റോച്ചി രക്ഷപ്പെടാന്‍ പാടില്ലായിരുന്നു, രക്ഷപ്പെട്ടതിന്‍ ന്യായീകരണം അതിന്‍ വഴിവെച്ചവര്‍ക്ക് പറയാനുണ്ടാകും എന്നാല്‍ ഇവിടത്തെ ഇടതുകള്‍ എന്തു ചെയ്തു ആ വിഷയത്തില്‍? അവര്‍ക്ക് അവരുടെ അധികാര വടം വലിയും പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ അഴിമതിക്ക് വെള്ളപൂശാനും കഴിഞ്ഞുള്ള സമയമുണ്ടായോ? സാമ്രാജ്യത്തം എന്നൊക്കെ പറഞ്ഞ് ഇനിയും പൊടിപടലമുണ്ടാകിയ്ട്ട് കാര്യമില്ല, കാരണം അതിന്‍റെ വാക്താകള്‍ കൂടിയാണ്‍ ഇപ്പോഴത്തെ ഇടതുപക്ഷം. വീട്ടുകരം കൂട്ടുന്നത് ഏ ഡി ബി യുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് പാലൊളി നിയമസഭയില്‍ വ്യക്തമാകിയത് താങള്‍ കേട്ടില്ലേ? നല്ല നിര്‍ദ്ദേശങ്ങളാണെങ്കില്‍ എ ഡി ബിയുടേതാണെങ്കിലും സ്വീകരികും എന്നാണ്‍ അദ്ദേഹം അതിനെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞത്. ഏ ഡി ബിയെ പൂവിട്ടു പൂജികുന്ന ഇന്നത്തെ അതേ അവസ്ഥയായിരികും ആണവകരാറിനെ എതിര്‍കുന്ന സമ്രാജ്യത്തത്തെ എതിര്‍ക്കുന്ന ഇടതുപക്ഷത്തിന്‍ കേന്ദ്രത്തില്‍ അധികാരം കിട്ടിയാല്‍ ചെയ്യുക എന്ന് കരുതാതിരികാന്‍ ജനങ്ങള്‍ അത്ര കണ്ട് മ
വിഭാഗീയതയും അച്ചടക്കവുമൊന്നുമല്ല ഇടതുപക്ഷ പാര്‍ട്ടി
നേരിടുന്ന പ്രശ്നങ്ങള്‍.അവയെല്ലാം പാര്‍ട്ടി ജീര്‍ണ്ണത മൂടിവക്കാനുള്ള കാരണം പറച്ചില്‍ മാത്രമാണ്.
പാര്‍ട്ടിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വ്യഭിചരിക്കപ്പെടുംബോള്‍
സംഭവിക്കുന്ന സ്വാഭാവിക പരിണാമമേ ഇപ്പോള്‍ സംഭവിച്ചിട്ടുള്ളു.
സ്വന്തം അണികളെ മനസ്സാവഞ്ചിച്ചുകൊണ്ടുള്ള
അന്യ വോട്ടുബാങ്കുകളെ പ്രീണിപ്പീക്കാനുള്ള
ശ്രമം പാര്‍ട്ടിയെ നശിപ്പിച്ചു കഴിഞ്ഞു.
പാര്‍ട്ടിക്ക് ഇപ്പോള്‍ സ്വന്തം രാഷ്ട്രീയമില്ല.
അനുഭാവം കാണിക്കുന്നവരേയും,ഔദാര്യം കാണിക്കുന്നവരേയും തൊഴിലാളി വര്‍ഗ്ഗമായി തെറ്റിദ്ധരിക്കാനുള്ള സ്വാര്‍ത്ഥമായ ഒരു ശീലം
പാര്‍ട്ടി നേതാക്കളെ ദല്ലാളന്മാരാക്കിയിരിക്കുന്നു.
കാര്യം സാധിച്ചുകൊടുക്കുന്ന ഒരു യന്ത്രം മാത്രമായിരിക്കുന്നു പാര്‍ട്ടി!
സുഹ്രത്തെ താങ്കള്‍ പറഞ്ഞതിനോട് പൂര്ണ്ണമായി യോജിക്കുന്നു.ഇടതു പക്ഷത്തെ തള്ളി പറഞ്ഞവര്‍ ഇപ്പോഴത്തെ രാഷ്ടീയ സാഹചര്യത്തില്‍ അത്ഭുതം കുറുന്നു.ഇനി വരാനിരിക്കുന്ന വിപത്തിനെ കുറിച്ചു വ്യവലാതിയുമില്ല.എല്ലാം ഇടതു പക്ഷം മോശമായത് കൊണ്ടു എന്ന് സമതാനിയ്കാം.
കടത്തുകാരനെ പോലുള്ളവരുടെ മൂടുതാങ്ങി പാർട്ടികൾക്ക് സ്വന്തം നിലപാടുകളില്ലെന്ന് എന്നോ തെളിഞ്ഞതല്ലേ. രാജ്യം മുഴുവൻ സാമ്രാജ്യത്വം തീറെഴുതികൊണ്ടുപോയാലും ഭരണത്തിലിരിക്കണം. ഭരിക്കുന്നവരുടെ എന്തും തലോടിയായലും
ശരിയാണ്. നമുക്ക് സമാധാനിക്കാം. പണ്ട് എല്‍.പി സ്‌കൂളില്‍ ഓട്ടമത്സരത്തിന് തോറ്റുപോയപ്പോള്‍ ഉപ്പ സമാധാനിപ്പിച്ചപ്പോഴത്തെ പോലെ... ഞാന്‍ ക്ഷീണിച്ചിട്ടാ... അല്ലെങ്കില്‍ കാണാമായിരുന്നു....
ശരിയാണ്. നമുക്ക് സമാധാനിക്കാം. പണ്ട് എല്‍.പി സ്‌കൂളില്‍ ഓട്ടമത്സരത്തിന് തോറ്റുപോയപ്പോള്‍ ഉപ്പ സമാധാനിപ്പിച്ചപ്പോഴത്തെ പോലെ... ഞാന്‍ ക്ഷീണിച്ചിട്ടാ... അല്ലെങ്കില്‍ കാണാമായിരുന്നു....
വ്യക്തിത്തമില്ലാത്ത അനോണികളായ ഭീരുക്കളോട് മറുപടിയെഴുതാറില്ല, എങ്കിലും ഏതൊ ഒരു ബ്ലോഗറാണല്ലോ എന്നു കരുതി തന്നെ മറുപടിയെഴുതുന്നു. താങ്കളുടെ ഭാഷയില്‍ തെന്നെ മറുപടി എഴുതാന്‍ അറിയാഞ്ഞിട്ടല്ല, അങ്ങനെ ചെയ്താല്‍ പിന്നെ ഞാനും താങ്കളും തമ്മില്‍ എന്ത് വ്യ്ത്യാസം? താങ്കള്‍ പോസ്റ്റിലെ വിഷയത്തോട് പ്രതികരിക്കുക, അല്ലെങ്കില്‍ അതില്‍ കമന്‍റെ ഇട്ടതിനോട് പ്രതികരികുക, ഇതു രണ്ടുമല്ലാതെ പ്രഷര്‍ ആയിട്ട് കാര്യമില്ല സുഹൃത്തേ.. കൂള്‍ഡൌണ്‍.
ഇടതു പക്ഷത്തിന്റെ നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ ഇടതു പക്ഷത്തിന്റെ ആവശ്യം മനസിലാക്കാന്‍ സമയമെടുക്കും , അപോഴെക്കും ഇന്ത്യ സാമ്രാജ്യത്വത്തിന്റെ കയ്കളില്‍ എത്തിപെട്ടു കാണും , എല്ലാം സഹികതന്നെ . അല്ലാതെന്തു ചെയ്യാന്‍ , പ്രതികരണ ശേഷി നഷ്ട്ടപെട്ട ഇന്ത്യന്‍ ജനത ,
http://hameedchennamangaloor.in/?p=510
Post a Comment