Sep 2, 2010

30, 45 ആകുമ്പോള്‍ സംഭവിക്കുന്നത് ...!!!

45 ന്ന് വേണ്ടി നിര്‍ബന്ധം പിടിക്കുന്നവരുടെ
ഉദ്ദേശശുദ്ധി ആരെങ്കിലും സംശയിച്ചാല്‍
അവരെ കുറ്റപ്പെടുത്താന്‍ നമുക്ക് കഴിയുമോ ?

10 അഭിപ്രായങ്ങള്‍:

OpenThoughts said...

45 ന്ന് വേണ്ടി നിര്‍ബന്ധം പിടിക്കുന്നവരുടെ ഉദ്ദേശശുദ്ധി ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ നമുക്ക് കഴിയുമോ ?

സസ്നേഹം
ഓപണ്‍ തോട്സ്

Judson Arackal Koonammavu said...

ഏന്നും കിണട്ടിലെ റ്റ്വളയായി കഴിഞാല്‍ മതിയൊ? international നിലവാരം വന്നിലെലും തമിഴ് നാട്ടിലെ road പൊലെ എങ്കിലും ആവാന്‍ ആഗ്രഹിചാല്‍ ??? എന്താ?? ചാരായ വരുമാനം മത്രാം ഉള്ള് എന്തു ചെയ്യാന്‍.. BOT അല്ലാതെ???

OpenThoughts said...

@Judson
ഈ ഇന്റര്‍നാഷനല്‍ നിലവാരം നമുക്ക് എല്ലാ കാര്യത്തിലും പ്രതീക്ഷിക്കാമോ ? അഴിമതി ഇല്ലാത്ത, ഇടനിലക്കാരും റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളുടെയും അനാവശ്യ ഇടപെടലുകള്‍ ഇല്ലാത്ത ഒരവസ്ഥ ...! ഉള്ള റോഡുകള്‍ തന്നെ ശരിയാം വണ്ണം കാത്തു സൂക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെ ഒരു ഇന്റര്‍നാഷനല്‍ നിലവാരം പുലര്‍ത്താന്‍ പറ്റും ..!

CKLatheef said...

നന്നായി. വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കുക.

OpenThoughts said...

@Latheef

You mean, CAPTCHA rt ?

ഷാഫി said...

ഈ 'ഇന്റര്‍നാഷണല്‍ നിലവാരം' കൊണ്ട്‌ ഉദ്ദേശിക്കുന്നതെന്താണെന്ന്‌ മനസ്സിലായില്ല. മിക്ക 'ഇന്റര്‍നാഷണല്‍' രാജ്യങ്ങളും അവിടുത്തെ പൗരന്മാരുടെ ജീവിത സുരക്ഷയും അവരുടെ താല്‌പര്യങ്ങളും അനുഭാവപൂര്‍വം പരിഗണിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ സ്ഥിതി അതിദയനീയമാണ്‌. 45 മീറ്ററിന്‌ വേണ്ടി വാദിക്കുന്ന ആരുടെയെങ്കിലും ഭൂമി ഈ ഇന്റര്‍നാഷണല്‍ നിലവാരത്തില്‍പ്പെടുന്നുണ്ടെന്നോ അവര്‍ കുടിയിറക്കപ്പെടുമെന്നോ തോന്നുന്നില്ല. അഭിപ്രായം പറയാനും സ്വപ്‌നം കാണാനും എളുപ്പമാണ്‌. സഹജീവിയുടെ വിഷമങ്ങളേക്കാള്‍ വലുത്‌ നമുക്കിപ്പോള്‍ നമ്മുടെ അന്താരാഷ്ട്ര സ്വപ്‌നങ്ങളായിത്തീര്‍ന്നിരിക്കുന്നു എന്നത്‌ ഖേദകരം തന്നെ.
കേരളത്തിന്റെ ഭൂമിശാസ്‌ത്രപരവും സാമൂഹികവുമായ അവസ്ഥകള്‍ വിലയിരുത്തി മാത്രമേ ഏതു പാതയും വരാവൂ. ജനങ്ങളുടെ ദൈന്യതക്കു കുറുകെ ഒരു പാതയും പാഞ്ഞുപോകരുത്‌. അങ്ങനെ വരുമ്പോള്‍ നമ്മുടെ നാട്‌ 'വികസിക്കുന്നു'ണ്ടാകാം. പക്ഷേ, ഹൃദയങ്ങള്‍ ഇടുങ്ങിപ്പോവുകയാണ്‌.

OpenThoughts said...

@Ck Latheef

Removed it

നിസ്സഹായന്‍ said...

ആകെ നാലുവരിയും പതിനാലുമീറ്റര്‍ വീതിയും മാത്രമാകുമ്പോള്‍ തീരുമാനം മാറ്റുന്നത് നല്ല ഉദ്ദേശത്തോടു കൂടിയല്ല. സംഗതി കുത്തകളുടെ വികസനവും ടോളുപിരിവും !
കേരളം പോലെ ജനസാന്ദ്രത കൂടിയ ഇടങ്ങളില്‍ മുപ്പത് മീറ്ററിനായി ജനകീയ സമരം അനിവാര്യമാണ്.

CKLatheef said...

@Open Thoughts

നന്ദി. അതുതന്നെയാണ് ഉദ്ദേശിച്ചത് ബ്ലോഗില്‍ അഭിപ്രായം എഴുതാന്‍ ഉദ്ദേശിക്കുന്നവരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ.:) അല്ലെങ്കില്‍ തന്നെ അഭിപ്രായം പറയാന്‍ നമ്മുടെ ആളുകള്‍ക്ക് മടിയാണ് പ്രത്യേകിച്ച് താങ്കള്‍ നല്‍കിയ വിഷയത്തില്‍.

@നിസ്സഹായന്‍,

വികസനം ആവശ്യമാണ് നാട്ടിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം. പക്ഷെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ നരകയാതന നടത്തുമ്പോഴും ടോള്‍നല്‍കി കേരളത്തിലെ അഞ്ച് ശതമാനത്തിന് ചീറിപ്പായാന്‍ ലക്ഷങ്ങളെ കുടിയിറക്കി വരുന്ന മലമ്പാതകളെ സ്വപ്‌നം കാണാന്‍ മലയാളിക്ക് കഴിയുന്നു. അതേ മലയാളിതന്നെ സ്വന്തം സ്ഥലത്ത് നിന്ന് രണ്ട് മീറ്റര്‍ വിട്ടുനല്‍കിയാല്‍ പൊതുജനത്തിനും അദ്ദേഹത്തിന് തന്നെയും ഉപകാരം ലഭിക്കുന്ന റോഡിന് തടസ്സം നില്‍ക്കുകയും ചെയ്യും (അനുഭവം). സത്യത്തിനും നീതിക്കും വേണ്ടി സംസാരിക്കുന്നവര്‍ കുറയുന്നു. ജനപക്ഷത്ത് നില്‍ക്കുന്ന രാഷ്ട്രീയക്കാരും.

വികസനത്തിന് വേണ്ടി കുടിയിറക്കപ്പെട്ടവരോട് ഗവ. എന്താണ് ഇതുവരെ ചെയ്തത് എന്നത് നമ്മുടെ മുമ്പില്‍ വിശദീകരണം ആവശ്യമില്ലാത്തവിധം ജീവിക്കുന്ന തെളിവുകളാണ്.

the man to walk with said...

nannayi..
കേരളത്തിന്റെ ഭൂപ്രകൃതിയും ജനസദ്രതയും അനുസരിച്ച വികസനമാണ് റോഡുകള്‍ക്കും വേണ്ടത് .
ulla rodukal vrithiyayi upayogichaal pariharikkavunnath