ജീവിതത്തിന്റെ വ്യാകരണനിയമങ്ങളിലും കോമ ഒരു അര്‍ദ്ധ വിരാമ ചിഹ്നം തന്നെയാണ്. ചലനമറ്റ ശരീരവുമായി ബാഹ്യലോകവുമായി പ്രതികരണം നഷ്ടപ്പെടുന്ന ഒരവസ്ഥ. എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥി, അവന് ആശുപത്രി കിടക്കയില്‍ പുറംലോകവുമായി ബന്ധമില്ലാതെ കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് അവന്റെ നിഷ്കളങ്കമായ സ്നേഹം അനുഭവിച്ചറിഞ്ഞവര്‍; മൈലുകല്ക്കിപ്പുറം ഈയുള്ളവനും.
സ്നേഹത്തിന്റെ ഊഷ്മളതയും ബന്ധങ്ങളുടെ തീവ്രതയും നാം തിരിച്ചറിയുന്നത് ജീവിത യാത്രയിലെ ഇത്തരം ചില അര്‍ദ്ധവിരാമ വേളകളിലാണ്. ബന്ധങ്ങളുടെ കണ്ണികളില്‍ കാലം തീര്‍ക്കുന്ന വിടവുകള്‍ ... നാമോര്‍ക്കുക, തിരക്ക് പിടിച്ച ജീവിതവ്യാപാരങ്ങള്ക്കിടക്ക് പലതും നമുക്ക് നഷ്ടപ്പെടുന്നുണ്ട്.
കക്ഷിരാഷ്ട്രീയത്തില്‍ പെട്ടവര്‍ക്ക് മാത്രം ജയിച്ച് കയറാവുന്ന യുണിയന്‍ ജനറല്‍ സീറ്റുകളില്‍ എങ്ങനെ അവന് ചരിത്രം തിരുത്തിയ ഭൂരിപക്ഷവുമായി ജയിച്ചു കയറി? അതും തുടര്‍ച്ചയായി രണ്ടു വര്‍ഷങ്ങളില്‍... ! ചിരിക്കാന്‍ മാത്രമറിയുന്ന അവന്റെ മനസ്സിന്റെ അകക്കാമ്പ് അറിഞ്ഞവര്‍ക്ക് മറ്റു ബന്ധങ്ങള്‍ ഒരു തടസ്സമായില്ല.
മാഗസിന് എഡിറ്റര്‍ ആയി തെരഞ്ഞെടുത്തപ്പോള്‍ എന്റെയടുത്ത് വന്നു അവന് പറഞ്ഞു... ഇനിയെല്ലാം സാറിന്റെ കൈകളിലാണ് ...! അവന്റെ പ്രതീക്ഷകള്‍ കാക്കാനുള്ള പിന്നീടുള്ള എന്റെ ശ്രമങ്ങള്‍ ... മാഗസിനില്‍ പകര്‍ത്തേണ്ട ബന്ധത്തിന്റെ ഉദാത്തമായ വാചകങ്ങള്‍ മനസിലും പകര്‍ത്താന്‍ കഴിഞ്ഞത് അത് കൊണ്ടായിരിക്കാം...
ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തപ്പോള്‍ ഇനി വിശ്രമമില്ല എന്നായിരുന്നു അവന് തീരുമാനിച്ചത്. കാരണം സാമൂഹിക സേവനത്തിന്റെ ഒരു മനസ്സ് അവനുണ്ടായിരുന്നു. അവര്‍ക്കെങ്ങിനെ വിശ്രമിക്കാന്‍ തോന്നും...അശരണരുടെ, അഗതികളുടെ, അബലരുടെ ജീവിതപ്രശ്നങ്ങള്‍, അവരുടെ ദുരിത ദുഃഖങ്ങള്‍ അകറ്റുവാനുള്ള അക്ഷീണ പരിശ്രമം ...
അത്തരം ഒരു യാത്രയിലാണല്ലോ അത് സംഭവിച്ചത്...ഒരു അര്‍ദ്ധ വിരാമം ...
നിങ്ങള്‍ അവന്നു വേണ്ടി പ്രാര്‍ഥിക്കണം... എന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥിക്ക് വേണ്ടി ...
കണ്ണീരോടെ,
ഓപണ്‍ തോട്സ്.

28 അഭിപ്രായങ്ങള്‍:
നിങ്ങള്‍ അവന്നു വേണ്ടി പ്രാര്‍ഥിക്കണം... എന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥിക്ക് വേണ്ടി ...
കണ്ണീരോടെ,
ഓപണ്‍ തോട്സ്.
ഈ കുറിപ്പ്, ഇവനെ കുറിച്ചുള്ള കുറച്ചു ഏറെ ഓര്‍മകളിലേക്ക് എന്നെയും കൈ പിടിച്ചു നടത്തുന്നു... ചിത്രങ്ങളും വാര്‍ത്തകളും ആണല്ലോ നമ്മളെ ഇപ്പോള്‍ പലതും ഓര്‍മിപ്പിക്കുന്നത്... ഷാനിയുടെ ഉണര്ച്ചക്ക് വേണ്ടി കണ്ണുനട്ട് കാത്തിരിക്കുന്ന എന്റെ കൂട്ടുകാരന്റെ കുഞ്ഞു മക്കള്‍ക്കൊപ്പം ഈയുള്ളവനും കാത്തിരിക്കുന്നു...
നന്ദി ആശിഷ് ...
അവന്റെ മാഗസിന് തയ്യാറാക്കുമ്പോള്‍ നിങ്ങളുടെ കഴിവുകളും നന്നായി ഉപയോഗിചിരുന്നുവല്ലോ.
തലക്കെട്ടുമുതല്‍ വേദനയോടെയാണ് വായിച്ചത്. കാരണം ഈ കഴിഞ്ഞയാഴ്ച അനിയന്റെ മകന്റെ ഓപറേഷന് ശേഷം കണ്ണുതുറക്കുന്നത് കാത്ത് നിന്ന അനുഭവം ഓര്‍ത്തുപോയി ഏഴുവയസുകാരന് നല്കിയ അനസ്തേഷ്യ അല്പം കൂടുതലായി അവനെ ബാധിച്ചു എന്ന് ഡോക്ടറുടെ പ്രതികരണത്തില്‍നിന്ന് ഞാന്‍ വായിച്ചെടുക്കുക കൂടി ചെയ്തപ്പോള്‍. എന്റെ മനസ്സില്‍ നിന്ന് പുറത്ത് വന്ന പ്രാര്‍ഥനയുടെ ശക്തി ദൈവത്തിന് മാത്രമേ അറിയൂ. കാരണം ജീവിതത്തിനിടക്ക് ഇത്തരം കോമകള്‍ വീണുപോയവരുടെ കഥകളായിരുന്നു മനസ്സ് നിറയെ. അവരുടെ എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോള്‍ കുട്ടിയായതുകൊണ്ട് അല്പം സമയമെടുത്തേക്കാം എന്ന് പറഞ്ഞു പിരിഞ്ഞു. വളരെ വൈകാതെ അവന് അല്പം കൂടി കാത്തിരുന്ന് നഴ്സ് ചെയ്തതൊക്കെ ഞാന്‍ ആവര്ത്തിച്ചുപ്പോള് ദൈവാനുഗ്രഹത്താല്‍ അവന് പതുക്കെ കണ്ണുതുറന്നു.
ഏതായാലും അര്‍ധവിരാമം ആവശ്യമില്ലാത്ത ജീവിതത്തിനിടക്ക് ഈ സഹോദരന് കോമ വീഴാനുള്ള കാരണം സൂചിപ്പിക്കാമായിരുന്നു. അതറിഞ്ഞില്ലെങ്കിലും ഞാന്‍ പ്രാര്‍ഥിക്കുന്നു. എന്റെ അനിയന്റെ മകന് പ്രാര്‍ഥിച്ചത് പോലെ തന്നെ. നമ്മുടെ പ്രാര്‍ഥന അല്ലാഹു കേള്‍ക്കാതിരിക്കില്ല.
എത്രയും പെട്ടെന്ന് ഈ സഹോദരൻ സുഖം പ്രാപിക്കട്ടെ എന്ന് പ്രർത്ഥിക്കുന്നു.
വിങ്ങുന്ന മനസ്സോടെ പ്രാര്‍ത്ഥിക്കുന്നു..... അവന് സുഖം പ്രാപിക്കട്ടെ....
@CKLatheef
ആ അവസ്ഥ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് ...
അതൊരു ബൈക്ക് ആക്സിഡന്റ് ആയിരുന്നു
@ചിന്തകന്‍
@ശരീഫ്
അതേ, പ്രാര്‍ഥനകള്‍ക്കു ഫലം കിട്ടട്ടെ ...
ആളെ അറിയാതെയും പ്രാര്‍ഥിക്കാം..!
ചിലപ്പോഴെങ്കിലും,മൌനപ്രാര്ഥനകള്ക്ക്
നല്ല ഉത്തരം കിട്ടിയതായി അറിയുന്നു..
മനസ്സ് നിറയെ പ്രാര്‍ഥനകളും,നാക്ക് നിറയെ
സാന്ത്വനങ്ങളുമായി ഈയുള്ളവനെസന്ദര്ശിക്കാന്
വരുന്ന സഹൃദയരോട് പലപ്പോഴും എനിക്ക്
നേരിട്ടും അല്ലാതെയുംപരിചയപ്പെടാനിടയായ
നാനൂറിലധികം ശയ്യാവലംബികളായവര്ക്ക്
വേണ്ടിയുംപ്രാര്ഥിക്കൂ എന്ന് അഭ്യര്‍ത്ഥിക്കാറുണ്ട്.
വൈദ്യശാസ്ത്രം പരിഹാരമില്ലെന്ന് പ്രഖ്യാപിച്ച
ഇത്തരം നിസ്സഹായര്‍ക്ക്,പ്രാര്‍ഥനയല്ലാതെ
മറ്റെന്ത് മരുന്നാണ് നമുക്ക് നല്‍കാനാവുക..?
അത്കൊണ്ട് നമുക്ക് പ്രാര്‍ഥിക്കാം..ആമീന്‍...
I have posted comment for your latest post here in this blog... Please check as soon as your time permits...
http://enikkuthonniyathuitha.blogspot.com/
Thanks
@ഒരു നുറുങ്ങ്
നല്ല വാകുകള്‍ക്ക് നന്ദി.
അവന്റെ മാതപിതാകളും ഇത് തന്നെയാണ്
ആവശ്യപ്പെടുന്നത്,
പ്രാര്‍ത്ഥന,
അത് മാത്രം
@Pranavam
Thanks Ravi...
I have placed my comments in your blog ..
പ്രാര്‍ത്ഥനയില്‍ വിശ്വാസമില്ലെന്കിലും നമ്മുടെ സുഹൃത്ത് ജീവിതത്തിലേക്ക് തിരിച്ചെത്തട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു..എനിക്ക് പ്രതീക്ഷയുണ്ട്..
നന്ദി രാജീവേട്ടാ,
ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു...
പ്രാര്‍ത്ഥന
പ്രാര്‍ത്ഥിക്കുന്നു.....
hridayam niranja prarthananakal..... aashamsakal.......
Ennum prathanayilundu.... njangalkuurappanu njangalude shanikka ethrayum pettannu thanne sukham prapikkumm...
പ്രാര്‍ത്ഥനയോടെ
:(
അല്ലാഹുമ്മ ഇശ്ഫീ...ആമീന്‍
ഇന്നാലില്ലാഹി ....
വേദനിപ്പിയ്ക്കുന്ന പോസ്റ്റ്
നമുക്ക് പ്രാര്‍ത്ഥിയ്ക്കാം.
ഈ സഹോദരന് ദൈവത്തിലേക്ക് യാത്രയായി എന്ന ഫെയ്സ് ബുക്കിലെ വാര്ത്തവായിച്ചാണ് ഇവിടെ എത്തിയത്. ഇവിടെ അത്തരം സൂചനകളൊന്നും കാണുന്നില്ല. അല്ലാഹു സഹോദരന് കാരുണ്യം ചെയ്യുമാറാകട്ടേ.
ഈ സഹോദരന്റെ ഇതിലുള്ള ഫോട്ടോ മാറ്റി നല്ല ഒരു ഫോട്ടോ നല്‍കണമെന്നഭ്യര്‍ഥിക്കുന്നു.
ഡിയര്‍ ലത്തീഫ് ...
പ്രിയപ്പെട്ടവര്‍ നല്കിയ അവസാന യാത്രയയപ്പും അനുശോചനയോഗവും ഉണ്ടായിരുന്നു. അതിന്റെ ഫോട്ടോസ് പോസ്റ്റ് ചെയ്യുന്നുണ്ട് ...
Post a Comment