കേരളത്തിലെ ഒരു യുവ നേതാവ്, അതും രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ യുവനേതാവ് മുതിര്‍ന്ന നേതാക്കളുടെ മുന്നില്‍ വച്ചു പൊട്ടിക്കരഞ്ഞ വാര്‍ത്ത വായിച്ചു. 'തീവ്രവാദി' എന്ന ആരോപണത്തിന്നു വിധേയനായതിന്റെ പേരിലായിരുന്നുവത്രേ ഈ കരച്ചില്‍. തനിക്കെതിരെയുള്ള കുപ്രചാരണത്തില്‍ ഉന്നതരായ സ്വന്തം നേതാക്കള്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു..
പക്ഷെ നാം ഒരിക്കലും കാണാതെ, നമ്മെ അറിയിക്കാതെ പൊട്ടിക്കരയുന്ന ആരോപണ വിധേയര്‍ കൂടി വരുന്ന ഒരു സാഹചര്യത്തില്‍ നേതാവിന്റെ കരച്ചിലിന്നു വലിയ പ്രസക്തിയുണ്ട്. നൊന്തു പെറ്റ മാതാക്കളുടെ കരച്ചിലുകളും പിതാക്കളുടെ വ്യഥകളും നാം അറിയാതെ, നിരപരാധികളായ നിരവധി മക്കള്‍ കരയാന്‍ പോലും കഴിയാതെ തടവറകളില്‍ കഴിഞ്ഞു കൂടുന്നു. ഇത് വല്ലാത്ത ഒരവസ്ഥ തന്നെയാണ്. ഒരു പ്രത്യേക മതത്തില്‍ ജനിച്ചതിന്റെ പേരില്‍ തീവ്രവാദികളായി മുദ്ര കുത്തപ്പെടുന്ന ദുരവസ്ഥ. സാമ്രാജ്യത്ത തമ്പ്രാക്കളുടെ ഹീന മാര്‍ഗങ്ങളും, ഭരണ സിരാകേന്ദ്രങ്ങളോട് ബന്ധപെട്ട ആരോപണങ്ങളും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. കാരണം നമ്മുടെ വിശ്വസ്തരായ ഉപദേശകര്‍ കാട്ടിത്തരുന്ന മാര്‍ഗങ്ങളാണല്ലോ നാം പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ തടവറകളിലും മാനസികമായി പീഡിപ്പിച്ചു കരയാന്‍ തയ്യാറില്ലാത്തവരെ മൃഗീയമായി പീഡിപ്പിച്ചു കരയിപ്പിക്കുന്നുണ്ട്. ഇരകളുടെ കരച്ചിലുകള്‍ മേലാളന്മാര്‍ക്കും നേതാക്കള്‍ക്കും എപ്പോഴും ഒരു ഹരമാണ്.
ഏതായാലും യുവനേതാവിന്റെ ആരോപണങ്ങളെ ലാഘവത്തോടെയാണത്രെ മുതിര്‍ന്ന നേതാക്കള്‍ കണ്ടത്. ചില പ്രത്യേക കാര്യങ്ങള്‍ ലാഘവത്തോടെ കാണുന്ന കുറെ നേതാക്കള്‍ ഉള്ളതാണല്ലോ നമ്മുടെ വലിയ പ്രശ്നം. നേതാക്കളുടെ താല്പര്യപ്രകാരം കാര്യങ്ങള്‍ നീക്കുന്നവരും എല്ലാം ലാഘവബുദ്ധിയോടെ കാണുന്നു. അത് കൊണ്ടാണല്ലോ കെന്നത്ത് ഹെവൂദ് എന്ന അമേരിക്കന്‍ ചാരന്റെ തിരോധാനം ആര്‍ക്കും ഒരു ഇഷ്യൂ ആവാത്തത്.
അത് കൊണ്ടു യുവ നേതാവേ, ആത്മാഭിമാനം എന്നൊക്കെ പറയുന്നത്, അതിന്നു ക്ഷതമേല്‍ക്കുന്നത് നമുക്കു സഹിക്കാന്‍ പറ്റില്ല. അത് പോലെ തന്നെയാണ് ഒരു രാജ്യത്തിന്റെ അഭിമാനവും, അത് അടിയറ വയ്ക്കുന്നതും അനുവദിക്കാന്‍ പാടില്ല. സാമ്രാജ്യത്ത കിങ്കരന്മാര്‍ക്ക് തല വച്ച് കൊടുക്കുമ്പോള്‍, ഇരകളെ പ്രതിനിധീകരിക്കെണ്ടവര്‍ അവരുടെ അപ്പോസ്തലന്മാരാകുന്ന വിരോധാഭാസം, അത് ഒരു പക്ഷെ നിങ്ങള്‍ക്ക് കരുത്തേകുണ്ടാവം. അടിമപ്പെട്ടവര്‍ക്ക് കടപ്പാട് കാണിക്കുക തന്നെ വേണ്ടി വരുമല്ലോ.
നാം മനസിലാക്കുക, നാം കേള്‍ക്കാത്ത ഒരുപാട് പൊട്ടിക്കരച്ചിലുകള്‍ നമുക്കു ചുറ്റും ദിനേനെയെന്നോണം സംഭവിക്കുന്നുണ്ട്. പക്ഷെ നാമത് അറിയുന്നില്ല .
3 അഭിപ്രായങ്ങള്‍:
സൂരജ് എന്ന മുസ്‌്‌ലിം പേരുള്ള ജില്ലാ കലക്ടറും ഒരിക്കല്‍ ഇങ്ങനെ കരയുകയുണ്ടായി.
എന്തിനാ എല്ലാവരും ഇങ്ങനെ കരയുന്നെ
കരയുന്ന കുഞ്ഞിനേ പാലുള്ളൂന്നാ വയ്പ്പ്. ഇവിടെ അതും കിട്ടുന്നില്ല.
Post a Comment