മോന് പറ്റിയ പെണ്ണിനേം അവന്‍ കണ്ടു പിടിച്ചു. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ടതാണത്രെ .. ഫോട്ടോ കണ്ടു, അവന്നു നല്ല മേച്ചാ... ഇവിടെള്ള തള്ളയ്ക്ക് പിടിച്ചിട്ടില്ല്യ. തള്ളയ്ക്ക് കുട്ട്യേള്‍ടെ കളിയൊന്നും തീരെ പിടിക്കിണില്ല്യാത്രേ. അവരിങ്ങനെ രാപകല്‍ അധ്വാനിക്കുന്നതോണ്ട് അന്തസായിട്ട് ജീവിക്കാന്‍ പറ്റുന്നുണ്ട്.
***********************************
"ഒരു ഗര്‍ഭപാത്രം പോലും വാടകയ്ക്ക് കിട്ടാത്ത ഈ രാജ്യത്തിന്റെ പൈതൃകം എനിയ്ക്ക് വേണ്ട" .. ടീവീല് മോഹന്‍ലാലിന്റെ ഒരു പഴയ സിനിമ. പുള്ളിയ്ക്ക് പെണ്ണിനെ പറ്റില്ല, കുട്ട്യോള് വേണം. വാടകയ്ക്ക് ഗര്‍ഭപാത്രം എന്ന ആശയത്തെ കുറിച്ചും, പക്ഷെ അത് ഇന്ത്യയില്‍ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും ഡോക്ടര്‍ പറഞ്ഞപ്പോ നായകന്‍ മോഹന്‍ലാലിന്റെ ഡയലോഗാണിത് . സിനിമയുടെ അവസാനത്തില്‍, സ്വന്തം ഭര്‍ത്താവിന്റെ ചികിത്സക്ക് പണം കണ്ടെത്താന്‍ നായകന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു, പ്രസവിച്ച സ്ത്രീ കുഞ്ഞിനെ ഏല്പിക്കുന്ന വേളയില്‍, കുഞ്ഞിന്റെ കരച്ചില്‍ സഹിക്കാന്‍ കഴിയാതെ തിരിച്ചു മേടിക്കുന്നു. ഒരമ്മക്കും കുഞ്ഞിനെയും തിരിച്ചും വേര്‍പെട്ടു ജീവിക്കാന്‍ കഴിയില്ല എന്ന് നായകന് മനസ്സിലാകുന്നു. കഥയെഴുതിയ ലോഹിതദാസും നമ്മെ പഠിപ്പിച്ചു, അതാണ് നമ്മുടെ രാജ്യത്തിന്റെ പൈതൃകം.പക്ഷെ കാര്യങ്ങള്‍ കുറെ അപ്ഡേറ്റ് ചെയ്യേണ്ടിയിരിക്കുന്നു. പുതിയ തലമുറയില്‍ പെട്ടവര്‍ അതിന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ എടുത്തോളും.
അതാ, മൊബൈല് റിങ്ങ് ചെയ്യുന്നു. ബാംഗ്ലൂര്‍ന്നു മോനാ... പെട്ടെന്ന് കട്ട് ചെയ്തു ...നല്ല തിരക്കിലാണത്രേ ...ഫുള്‍ ടെന്‍ഷന്‍ ...ആര്‍റ്റിഫിശ്യല്‍ ഇന്റെല്ലിജന്‍സ് റിലേറ്റദ് പ്രൊജെക്ടാ ...എല്ലാരും ടെന്‍ഷന്‍ ...
ആ തള്ള എന്തോക്കൊയോ പിറുപിറുക്കുന്നുണ്ട്, ആരും അങ്ങട്ട് ചെവി കൊടുത്തില്ല. അല്ല പിന്നെ ...
1 അഭിപ്രായങ്ങള്‍:
പക്ഷെ കാര്യങ്ങള്‍ കുറെ അപ്ഡേറ്റ് ചെയ്യേണ്ടിയിരിക്കുന്നു.പുതിയ തലമുറയില്‍ പെട്ടവര്‍ അതിന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ എടുത്തോളും.
Post a Comment